search

ഛഠ് പൂജ തു‌ടങ്ങി: ബിഹാറുകാർ നാട്ടിലേക്ക്; പോളിങ് ശതമാനം ഉയരും

Chikheang 12 hour(s) ago views 310
  



പട്ന ∙ ഛഠ് പൂജ തുടങ്ങിയതോടെ രാജ്യത്തിനകത്തും പുറത്തും ജോലി ചെയ്യുന്ന ബിഹാറുകാരിൽ ഒട്ടേറെപ്പേർ വീടുകളിലേക്കു മടങ്ങിയെത്തി. യാത്രാസൗകര്യമൊരുക്കാൻ 12,000 സ്പെഷൽ ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചിരുന്നു. ഗംഗയുടെ ഇരുകരകളും പോഷക നദികളും ഉൾപ്പെടെ ബിഹാറിലെ സകല ജലാശയങ്ങളുടെ തീരങ്ങളും പ്രാർഥനാനിർഭരമായ അന്തരീക്ഷത്തിലാണ്.

  • Also Read ശൈത്യകാല വിമാന സർവീസുകളിൽ 5.95 ശതമാനം വർധന; പട്ടിക പ്രസിദ്ധീകരിച്ചു   


സംസ്ഥാനത്തിനു പുറത്തുള്ള ബിഹാറുകാർ കൂട്ടത്തോടെ നാട്ടിലെത്തിയതിനാൽ പോളിങ് ശതമാനം ഉയരുമെന്നു തീർച്ച. ഇത് ആർക്കാവും ഗുണകരമാവുക എന്നതു പ്രവചനാതീതം. വികസന പദ്ധതികളും സ്ത്രീകളുടെ ക്ഷേമത്തിനായി നടത്തിയ പ്രവർത്തനങ്ങളും വോട്ടാകുമെന്ന കണക്കുകൂട്ടലിലാണ് എൻഡിഎ. എന്നാൽ, നഗരങ്ങളിൽ കാണുന്ന വികസനം ഗ്രാമാന്തരങ്ങളിൽ എത്തിയിട്ടില്ലെന്നും അവർക്കായി തേജസ്വി യാദവ് പ്രഖ്യാപിച്ച പദ്ധതികൾ ഗുണം ചെയ്യുമെന്ന് ഇന്ത്യാ മുന്നണിയും കരുതുന്നു.

  • Also Read ‘തലയ്ക്കു നേരെ തോക്കുചൂണ്ടി കരാറുണ്ടാക്കാനാവില്ല’: ഭീഷണിക്ക് ഇന്ത്യ വഴങ്ങില്ലെന്ന് പീയുഷ് ഗോയൽ   


ജനങ്ങൾ വ്രതവും പൂജകളുമായി കഴിയുന്ന സമയമായതിനാൽ വോട്ട് ചോദിച്ച് വീടുകളിലേക്കു ചെല്ലുന്നത് അനൗചിത്യമാകുമെന്ന് ആർജെഡി ദേശീയ ജനറൽ സെക്രട്ടറിയായ പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശി അനു ചാക്കോ പറഞ്ഞു. ഈ ദിവസങ്ങളിൽ തേജസ്വി പങ്കെടുക്കുന്ന റാലികളിലാണു ശ്രദ്ധിക്കുന്നതെന്നും താഴെത്തട്ടിൽ വിപുലമായ പ്രചാരണം 28 മുതലേ തുടങ്ങൂ എന്നും പറഞ്ഞു.
    

  • അവസരം തേടി അലഞ്ഞത് ഒന്നരക്കൊല്ലം: ‘ഹീറോ മെറ്റീരിയൽ അല്ലല്ലോ’ എന്ന് ചോദ്യം: ആദ്യ സിനിമ 100 കോടി, പ്രതിഫലം ഒന്നരക്കോടി!
      

         
    •   
         
    •   
        
       
  • ട്രംപ് ഇങ്ങനെ ‘പറഞ്ഞു’ തുടങ്ങിയാൽ എന്തു ചെയ്യും? ഒടുവിൽ ‘ഭയന്നതു’ സംഭവിക്കുന്നു? നിക്ഷേപകരും അറിയണം സ്വർണവില ഇടിവിനു പിന്നിലെ 4 കാരണം
      

         
    •   
         
    •   
        
       
  • മോദി കണ്ടെത്തിയ ‘റൈസിങ് സ്റ്റാർ’; ജെൻസീകളെ ചേർക്കുന്ന ബിജെപി തന്ത്രം; 25 വയസ്സിൽ കോടികൾ നേടി കുടുംബത്തെ കരകയറ്റിയ മൈഥിലി
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഇന്ത്യാസഖ്യം സംയുക്ത പ്രകടനപത്രിക 28ന്

ന്യൂഡൽഹി ∙ ഛഠ് പൂജ ദിനമായ 28നു സംയുക്ത പ്രകടനപത്രിക പുറത്തിറക്കാൻ പുറത്തിറക്കാൻ ഇന്ത്യാസഖ്യം. കഴിഞ്ഞദിവസങ്ങളിൽ ആർജെഡി നേതാവ് തേജസ്വി യാദവ് നടത്തിയ പ്രഖ്യാപനങ്ങൾ സംയുക്ത പ്രകടന പത്രികയിലുണ്ടാകുമെന്നാണ് വിവരം. ‘ജീവിക ദീദി’ പദ്ധതിയിലെ അംഗങ്ങൾക്ക് സ്ഥിരം ജോലിയും 30,000 രൂപ പ്രതിമാസ ശമ്പളവും കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തലും ഉൾപ്പെടെ ഉണ്ടാകും. അതിനു രണ്ടുദിവസം മുൻപ്, ഇന്ത്യാസഖ്യം പ്രത്യേക പ്രകടന പത്രികയും പുറത്തിറക്കും. English Summary:
Chhath Puja and its Impact on Bihar Elections: Chhath Puja impacts Bihar election turnout as many Biharis return home. With Chhath Puja underway, many Biharis working across India and abroad are returning home, potentially increasing voter turnout. The NDA hopes development and women\“s welfare efforts will translate into votes, while the India Alliance believes Tejashwi Yadav\“s promises will resonate, especially in rural areas.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160613