search

‘ഓപ്പറേഷൻ ട്രൈഡന്റ്’ ഓർമ പുതുക്കൽ; നേവി ഡേ ഇത്തവണ തിരുവനന്തപുരത്ത്, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

cy520520 12 hour(s) ago views 858
  



കൊച്ചി ∙ 1971-ലെ ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധത്തിൽ കറാച്ചി തുറമുഖത്ത് ഇന്ത്യൻ നാവികസേന നടത്തിയ വിജയകരമായ ‘ഓപ്പറേഷൻ ട്രൈഡന്റ്’ ആക്രമണത്തിന്റെ ഓർമയ്ക്കായി എല്ലാ വർഷവും ആചരിക്കുന്ന ഇന്ത്യൻ നാവിക ദിനം (നേവി ഡേ) ഇത്തവണ തിരുവനന്തപുരത്ത്. തലസ്ഥാനത്തെ ശംഖുമുഖം ബീച്ചിലായിരിക്കും ഡിസംബർ നാലിന് ഇന്ത്യൻ നാവികസേനയുടെ ശക്തിയും പ്രതാപവും വിളിച്ചോതുന്ന നാവികദിനം സംഘടിപ്പിക്കുന്നത്. നാവികസേനാ തലവൻ അഡ്മിറൽ ദിനേഷ് കെ.ത്രിപാഠിയായിരിക്കും ചടങ്ങിലെ മുഖ്യാതിഥി. വിമാനവാഹിനികൾ, നാവികസേനാ കപ്പലുകൾ‍, നാവിക സേനയുടെ പ്രത്യേക വിഭാഗങ്ങൾ എന്നിവയെല്ലാം അണിനിരക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങാണ് ദക്ഷിണ നാവിക കമാൻഡിന്റെ നേതൃത്വത്തിൽ നടക്കുന്നത്.  

  • Also Read മണിക്കൂറുകളുടെ ആശങ്കയൊഴിഞ്ഞു, ആശ്വാസ തീരത്തണഞ്ഞ് ആ 5 പേർ; കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി   


സാധാരണ പ്രമുഖ നാവികസേനാ താവളങ്ങളിൽ വച്ചാണ് നാവികദിനം ആഘോഷിക്കുന്നതെങ്കിൽ സാധാരണക്കാരിലേക്ക് കൂടുതലായി ഇറങ്ങിച്ചെല്ലുന്നതിന്റെ ഭാഗമായി ഇത് മൂന്നാം തവണയാണ് മറ്റു നഗരങ്ങളിൽ വച്ച് ചടങ്ങുകൾ നടത്തുന്നത്. കഴിഞ്ഞ തവണ ഒഡീഷയിലെ പുരിയിലും അതിനു മുമ്പ് മഹാരാഷ്ട്രയിലെ സിന്ധുദുർഗിലുമായിരുന്നു നാവിക ദിനം നടന്നത്. ശംഖുമുഖത്ത് നാവിക ദിനം ആചരിക്കുന്നതിന്റെ ഒരുക്കങ്ങളെല്ലാം സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണെന്ന് നാവികസേനാ ആസ്ഥാനത്തു നടത്തിയ വാർത്താ സമ്മേളനത്തിൽ ഐഎൻഎസ് വെണ്ടുരുത്തിയുടെ കമാൻഡിങ് ഒാഫിസർ കമ്മഡോർ വി.സെഡ്.ജോബ് വ്യക്തമാക്കി. ദക്ഷിണ നാവിക കമാൻഡിന്റെ നാവിക ബാൻഡ് നവംബർ 26ന്  തിരുവനന്തപുരത്ത് തങ്ങളുടെ പ്രശസ്തമായ പ്രകടനം കാഴ്ച വയ്ക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ നാവികദിനത്തിന്റെ ഭാഗമായുണ്ട്.   

  • Also Read ‘ഓപ്പറേഷൻ സിന്ദൂർ 2.0 ഉടൻ, രണ്ടാം റൗണ്ട് ഡെഡ്‌ലി’; ആ ചതുപ്പു താണ്ടാൻ 33,000 കോടി ചെലവിട്ട് ഇന്ത്യയുടെ 4 ആംഫിബിയസ് കപ്പലുകൾ; പാക്കിസ്ഥാൻ ലക്ഷ്യം ഗുജറാത്തോ?   


നാവികദിനത്തോട് അനുബന്ധിച്ച് പൊതുജനങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ പരിപാടികളും ദക്ഷിണ നാവിക കമാൻഡ് നടത്തുന്നുണ്ട്. നവംബർ എട്ടിന് സ്പെഷൽ സ്കൂളിലെ കുട്ടികൾക്കും വയോജനങ്ങൾക്കും നാവിക ആസ്ഥാനം സന്ദർശിക്കാന്‍ സാധിക്കും. ക്ഷണിക്കപ്പെട്ട സ്കൂളുകളിലെ ഒമ്പതാം ക്ലാസ് മുതലുള്ള കുട്ടികൾക്ക് നാവിക ആസ്ഥാനവും ഐഎന്‍എസ് ഗരുഡയും കപ്പലുകളും സന്ദർശിക്കാനും അവസരമുണ്ടാകും. ഏഴിമലയിലെ ഇന്ത്യൻ നാവിക അക്കാദമിയിലെ അംഗങ്ങൾ തിരുവനന്തപുരത്തെ തിരഞ്ഞെടുക്കപ്പെട്ട കോളജുകളും സ്കൂളുകളും സന്ദർശിച്ച് വർക്ഷോപ്പുകൾ അടക്കമുള്ള പരിപാടികൾക്ക് നേതൃത്വം നൽകും.
    

  • അവസരം തേടി അലഞ്ഞത് ഒന്നരക്കൊല്ലം: ‘ഹീറോ മെറ്റീരിയൽ അല്ലല്ലോ’ എന്ന് ചോദ്യം: ആദ്യ സിനിമ 100 കോടി, പ്രതിഫലം ഒന്നരക്കോടി!
      

         
    •   
         
    •   
        
       
  • ട്രംപ് ഇങ്ങനെ ‘പറഞ്ഞു’ തുടങ്ങിയാൽ എന്തു ചെയ്യും? ഒടുവിൽ ‘ഭയന്നതു’ സംഭവിക്കുന്നു? നിക്ഷേപകരും അറിയണം സ്വർണവില ഇടിവിനു പിന്നിലെ 4 കാരണം
      

         
    •   
         
    •   
        
       
  • മോദി കണ്ടെത്തിയ ‘റൈസിങ് സ്റ്റാർ’; ജെൻസീകളെ ചേർക്കുന്ന ബിജെപി തന്ത്രം; 25 വയസ്സിൽ കോടികൾ നേടി കുടുംബത്തെ കരകയറ്റിയ മൈഥിലി
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Indian Navy Day celebrations will be held in Thiruvananthapuram this year, commemorating the Operation Trident victory. The event will showcase the strength and capabilities of the Indian Navy at Shanghumukham Beach. Several public engagement programs are also planned, including visits to naval bases and workshops.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156418