തിരുവനന്തപുരം ∙ പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടശേഷം കേന്ദ്രനയം പാലിക്കാതിരുന്നാൽ, മന്ത്രി വി.ശിവൻകുട്ടി അവകാശപ്പെടുന്നതുപോലെ ഫണ്ട് വാങ്ങി ഇഷ്ടംപോലെ ചെയ്യാൻ സർക്കാരിനാകില്ല. കരാർ പാലിക്കാതിരുന്നാൽ പണം തിരികെ ഈടാക്കാൻ കേന്ദ്ര സർക്കാരിനുമുന്നിൽ വഴികൾ പലതാണ്. പിഎം ശ്രീയിൽ ഒപ്പിടാത്തതിനാൽ സർവശിക്ഷ കേരളയുടെ ഫണ്ട് തടഞ്ഞതുപോലെ, കരാർ പാലിക്കാതിരുന്നാൽ മറ്റു പദ്ധതികളിലെ പണം തടഞ്ഞുവയ്ക്കാൻ കേന്ദ്രത്തിനു കഴിയും.
Also Read പിഎം ശ്രീ: തുടരും അനുനയനീക്കം; തണുപ്പിക്കാൻ സിപിഎം ജനറൽ സെക്രട്ടറിതന്നെ രംഗത്ത്
പ്രതിപക്ഷവും കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലും പലവട്ടം മുന്നറിയിപ്പു നൽകിയിട്ടും കിഫ്ബി വഴി സംസ്ഥാന സർക്കാർ കടമെടുത്തത് പിന്നീടു വലിയ തിരിച്ചടിയായി. കിഫ്ബി എടുക്കുന്ന വായ്പകൾ സംസ്ഥാന സർക്കാരിന്റെ ബാധ്യതയാണെന്ന സിഎജി റിപ്പോർട്ട് തള്ളിക്കളയുകയാണ് ഒന്നാം പിണറായി സർക്കാർ ചെയ്തത്. എന്നാൽ, രണ്ടാം പിണറായി സർക്കാർ വന്നതിനു പിന്നാലെ സിഎജിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ വായ്പത്തുക സംസ്ഥാനത്തിന്റെ കടമെടുപ്പുതുകയിൽനിന്നു വെട്ടിക്കുറച്ചു.
സംസ്ഥാന സർക്കാരിനു കീഴിലെ സ്ഥാപനങ്ങൾ എടുക്കുന്ന വായ്പകൾക്ക് ഗാരന്റി നിൽക്കുന്നതിലും സർക്കാരിനു വലിയ വില കൊടുക്കേണ്ടി വരുന്നുണ്ട്. സ്ഥാപനങ്ങൾ വായ്പ തിരിച്ചടച്ചില്ലെങ്കിൽ ആ തുക സർക്കാരാണു നൽകേണ്ടത്. ഇതിനായി ഗാരന്റി റിഡംപ്ഷൻ ഫണ്ട് രൂപീകരിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടു. മടിച്ചു നിന്നതോടെ കടമെടുപ്പിൽ പിടിത്തമിട്ടു. ഇപ്പോൾ വർഷം 600 കോടിയോളം രൂപ മാറ്റിവച്ചു ഗാരന്റി റിഡംപ്ഷൻ ഫണ്ട് രൂപീകരിക്കാൻ സമ്മതിച്ചു കേന്ദ്രാനുമതി കാക്കുകയാണ് സംസ്ഥാന സർക്കാർ.
Also Read എസ്ഐആർ: എന്യൂമറേഷൻ ഫോമിൽ പൗരത്വം സംബന്ധിച്ച ചോദ്യങ്ങളും
ഭാഗ്യം തരുന്ന ജെയ്ഡ് ഗോളം, ആഗ്രഹം ‘കേൾക്കുന്ന’ മരം, വിമാനത്താവളമല്ല ഇത് റെയിൽവേ സ്റ്റേഷൻ: അതിശയ ചൈനയിലൂടെ...
ഇനി ദിവസങ്ങൾ മാത്രം; പ്രവാസികള്‍ക്കും കുടുംബത്തിനും ലക്ഷങ്ങളുടെ ഇൻഷുറന്‍സ്: നിലവിലെ രോഗത്തിനും പരിരക്ഷ, വൈകാതെ ഗൾഫിലേക്കും
സൗദിയിൽ 3 ലക്ഷം തൊഴിലവസരങ്ങൾ; വിശുദ്ധ നഗരത്തിന്റെ മുഖച്ഛായ മാറ്റും കിങ് സൽമാൻ ഗേറ്റ്; മക്കയിൽ ഒരുങ്ങുന്നത് വൻ സൗകര്യങ്ങൾ
MORE PREMIUM STORIES
മന്ത്രിമാരുടെ കത്തിന്മേൽ തീരുമാനമെന്ത് ?
പ്രതിഷേധം അറിയിച്ചുകൊണ്ടുള്ള സിപിഐ മന്ത്രിമാരുടെ കത്ത് ഫയലിന്റെ ഭാഗമായാൽ തുടർനടപടി സ്വീകരിക്കേണ്ടിവരും. മുഖ്യമന്ത്രിക്കാണ് മന്ത്രിമാർ കത്തു നൽകിയത്. ഇത് പിഎം ശ്രീ സംബന്ധിച്ച ഫയലിന്റെ ഭാഗമാക്കുകയോ ആക്കാതിരിക്കുകയോ ചെയ്യാം. ഇതു തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്. വിഷയം വീണ്ടും മന്ത്രിസഭയിൽ വച്ച് പിഎം ശ്രീയിൽനിന്നു പിൻവാങ്ങാൻ തീരുമാനിക്കാം. എന്നാൽ, കരാർ പ്രകാരം പിൻവാങ്ങാനുള്ള അധികാരം കേന്ദ്ര സർക്കാരിനു മാത്രമാണ്. അല്ലെങ്കിൽ കേന്ദ്രവും സംസ്ഥാനവും പിൻവാങ്ങാൻ ഒരുമിച്ചുതീരുമാനമെടുക്കണം. English Summary:
Consequences of Violating Central Government Agreements: PM Shri Scheme funds can be reclaimed by the central government if the state violates the agreement terms. The central government has various methods to recover funds, including withholding funds from other projects if the agreement is not honored. The state government should adhere to the terms to avoid financial repercussions.