ഇരിട്ടി∙ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ കോര്‍പ്പറേറ്റ് മുതലാളിയാണെന്നും അവസരവാദ രാഷ്ട്രീയത്തിന്റെ ഭാഗമായാണ് മുമ്പ് എംപിയായതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. എൻജിഒ യൂണിയൻ ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
- Also Read മുരാരി ബാബുവിനെ കസ്റ്റഡിയിൽ വിട്ട് കോടതി; ഉണ്ണിക്കൃഷ്ണൻ പോറ്റിയോടൊപ്പം ഇരുത്തി ചോദ്യം ചെയ്യും
സ്വാധീനവും പണവും ഉപയോഗിച്ചാണ് രാജീവ് ചന്ദ്രശേഖർ മന്ത്രിയായതെന്നും ഗോവിന്ദൻ ആരോപിച്ചു. കേരളത്തിലെ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാക്കളും മുതലാളിമാരായിരുന്നില്ല. അതിനു മാറ്റം വരുത്തിയത് ബിജെപിയാണ്. ഭാര്യാപിതാവിനെ വഞ്ചിച്ചയാളാണ് രാജീവ് ചന്ദ്രശേഖര്‍. 500 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയത്. ബിജെപി നേതാക്കള്‍ക്ക് ഇദ്ദേഹത്തിന്റെ ഫൈവ് സ്റ്റാര്‍ രീതിയോടു ശക്തമായ എതിര്‍പ്പുണ്ട്. രാജീവ് ചന്ദ്രശേഖറിന്റെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ കീഴില്‍ എസ്‌ഐടി അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
- Also Read മില്ലുടമകളെ ക്ഷണിച്ചില്ലേ ?; ക്ഷുഭിതനായി മുഖ്യമന്ത്രി, യോഗം അതിവേഗം അവസാനിപ്പിച്ച് മടങ്ങി
സര്‍ക്കാര്‍ അധികാരത്തിലുള്ളത് കൊണ്ട് സിപിഎം മുന്നോട്ടു വച്ച എല്ലാ കാര്യങ്ങളും നടപ്പിലാക്കാന്‍ കഴിയില്ല. എന്നാല്‍ ജനങ്ങള്‍ക്ക് ആശ്വാസമാകാന്‍ കഴിയും. ഒരു ഭാഗത്ത് പരിമിതിയുണ്ട്, ഇത് ജനങ്ങള്‍ മനസിലാക്കണം. 1957ലെ സര്‍ക്കാരിനെ നയിച്ച ഇഎംഎസ് മുതല്‍ ഇത് പറയുന്നുണ്ട്. അത് 2025ലും ബാധകമാണ്. പാര്‍ലമെന്ററി പ്രവര്‍ത്തനവും പാര്‍ലമെന്റേതര പ്രവര്‍ത്തനവും രണ്ടും രണ്ടാണെന്നും അദ്ദേഹം പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ മുൻനിർത്തി പറഞ്ഞു.
- ഭാഗ്യം തരുന്ന ജെയ്ഡ് ഗോളം, ആഗ്രഹം ‘കേൾക്കുന്ന’ മരം, വിമാനത്താവളമല്ല ഇത് റെയിൽവേ സ്റ്റേഷൻ: അതിശയ ചൈനയിലൂടെ...
- ഇനി ദിവസങ്ങൾ മാത്രം; പ്രവാസികള്‍ക്കും കുടുംബത്തിനും ലക്ഷങ്ങളുടെ ഇൻഷുറന്‍സ്: നിലവിലെ രോഗത്തിനും പരിരക്ഷ, വൈകാതെ ഗൾഫിലേക്കും
- സൗദിയിൽ 3 ലക്ഷം തൊഴിലവസരങ്ങൾ; വിശുദ്ധ നഗരത്തിന്റെ മുഖച്ഛായ മാറ്റും കിങ് സൽമാൻ ഗേറ്റ്; മക്കയിൽ ഒരുങ്ങുന്നത് വൻ സൗകര്യങ്ങൾ
MORE PREMIUM STORIES
English Summary:
MV Govindan\“s Allegations Against Rajeev Chandrasekhar: CPM leader MV Govindan has accused Rajeev Chandrasekhar of corporate malpractices and financial irregularities. These accusations have stirred controversy within Kerala\“s political landscape. |