search

കൊടി സുനിക്കും സംഘത്തിനും ജയിലിനുള്ളിൽ ലഹരി മരുന്ന് കടത്തും വിൽപനയും; ഇടപാടുകൾക്ക് മൊബൈൽ ഫോൺ

Chikheang 3 hour(s) ago views 618
  



കണ്ണൂർ ∙ കൊടി സുനിയും സംഘവും ജയിലിനുള്ളിൽ ലഹരി മരുന്ന് കടത്തും വിൽപനയും നടത്തുന്നുവെന്നും ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങൾ ജയിൽ നടത്തിപ്പിനെ തന്നെ ബാധിക്കുന്നുവെന്നും കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട്. കൊടി സുനിയെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന് അഭ്യർഥിച്ച് ഓഗസ്റ്റ് 5ന് തലശ്ശേരി ജില്ലാ സെഷൻസ് കോടതിക്ക് നൽകിയ അപേക്ഷയിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. ഇടപാടുകൾക്കായി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നതായും കത്തിൽ പറയുന്നു.

  • Also Read ‌13 കിലോമീറ്റർ ചുറ്റളവിൽ സ്ഫോടന ശബ്ദം; പ്ലൈവുഡ് ഫാക്ടറിയിലെ പൊട്ടിത്തെറിയിൽ അന്വേഷണം   


ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ വിടുതൽ ചെയ്താൽ പ്രശ്നം ഉണ്ടാകുമോ എന്നു ചോദിച്ച് സെൻട്രൽ ജയിൽ സൂപ്രണ്ടുമാർക്ക് ജയിൽ ആസ്ഥാനത്തു നിന്ന് അയച്ച കത്ത് പുറത്തുവന്നതിനു പിന്നാലെയാണ് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് കോടതിയിൽ സമർപ്പിച്ച കത്തും പുറത്തുവന്നത്. കൊടി സുനി, കിർമ്മാണി മനോജ്, ബ്രിട്ടോ എന്നിവർ ചേർന്ന് ജയിലിനുള്ളിൽ ലഹരി മരുന്ന് കടത്തും വിൽപനയും ഉൾപ്പടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നും ഇതിനായി മൊബൈൽ ഫോൺ ഉപയോഗിച്ചു വരുന്നുവെന്നും രഹസ്യ വിവരം ലഭിച്ചിട്ടുണ്ടെന്ന് കത്തിൽ പറയുന്നു.

  • Also Read 66 തല വെട്ടി തലയോട്ടികൊണ്ട് മാലയിട്ട \“കിങ്\“, 18 ഭാര്യമാർ, 19 മക്കൾ: പ്രജകളുടെ കയ്യിലെല്ലാം തോക്ക്; ഇന്ത്യയിലുണ്ട് ഇങ്ങനെ ഒരിടം!   


മീനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിയണമെന്ന വ്യവസ്ഥയിൽ കൊടി സുനിയെ 15 ദിവസത്തെ സാധാരണ അവധിയിൽ വിടുതൽ ചെയ്തിരുന്നു. എന്നാൽ വ്യവസ്ഥകൾ ലംഘിച്ച് കേണിച്ചിറ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിച്ചതായി റിപ്പോർട്ട് ലഭിച്ചതു പ്രകാരം ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിൽ പ്രവേശിപ്പിച്ചു. തലശ്ശേരി കോടതിയിൽ ഹാജരാക്കുന്നതിനായി പൊലീസ് കാവലിൽ കൊണ്ടു പോയി തിരികെ വരുമ്പോൾ മദ്യപാനത്തിനു സഹായിച്ച മൂന്ന് പൊലീസുകാർ സസ്പെൻഷനിലായിട്ടുണ്ടെന്ന് മാധ്യമങ്ങൾ വഴി അറിഞ്ഞിട്ടുണ്ട്. തടവുകാരന്റെ കൂട്ടു പ്രതികളായ 10 തടവുകാർ നിലവിൽ ഈ ജയിലിൽ തന്നെ കഴിയുന്നുണ്ട്. അച്ചടക്ക ലംഘനവും ജയിൽ വിരുദ്ധ പ്രവർത്തനങ്ങളും നടത്തുന്ന തടവുകാരനെ തുടർന്നും ഈ ജയിലിൽ പാർപ്പിക്കുന്നത് ജയിൽ  നടത്തിപ്പിനെ തന്നെ സാരമായി ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ പ്രതിയെ തിരികെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുന്നതിനു കോടതി ഉത്തരവ് നൽകണമെന്നാണ് കത്തിൽ പറയുന്നത്.
    

  • ഭാഗ്യം തരുന്ന ജെയ്ഡ് ഗോളം, ആഗ്രഹം ‘കേൾക്കുന്ന’ മരം, വിമാനത്താവളമല്ല ഇത് റെയിൽവേ സ്റ്റേഷൻ: അതിശയ ചൈനയിലൂടെ...
      

         
    •   
         
    •   
        
       
  • ഇനി ദിവസങ്ങൾ മാത്രം; പ്രവാസികള്‍ക്കും കുടുംബത്തിനും ലക്ഷങ്ങളുടെ ഇൻഷുറന്‍സ്: നിലവിലെ രോഗത്തിനും പരിരക്ഷ, വൈകാതെ ഗൾഫിലേക്കും
      

         
    •   
         
    •   
        
       
  • സൗദിയിൽ 3 ലക്ഷം തൊഴിലവസരങ്ങൾ; വിശുദ്ധ നഗരത്തിന്റെ മുഖച്ഛായ മാറ്റും കിങ് സൽമാൻ ഗേറ്റ്; മക്കയിൽ ഒരുങ്ങുന്നത് വൻ സൗകര്യങ്ങൾ
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ടി.പി വധക്കേസ് പ്രതികളെ വിട്ടയയ്ക്കാൻ നേരത്തേ സർക്കാർ ശ്രമം നടത്തുകയും വിവാദമായതിനെത്തുടർന്ന് ഉപേക്ഷിക്കുകയുമായിരുന്നു. ഇടക്കാലത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് പ്രതികളെ പുറത്തുവിടാനുള്ള സാധ്യത വീണ്ടും ആരാഞ്ഞത്. എന്നാൽ ജയിലിനകത്തും കൊടിസുനി ഉൾപ്പെടെയുള്ളവർ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്നാണ്  ജയിൽ സൂപ്രണ്ടന്റിന്റെ കത്ത് പുറത്തു വന്നതിലൂടെ വ്യക്തമാകുന്നത്. English Summary:
Kodi Suni\“s Drug Trafficking Inside Kannur Central Jail: report by the Kannur Central Jail superintendent reveals that Kodi Suni and his associates are involved in drug trafficking and sales within the jail, affecting jail management. The superintendent requested the transfer of Kodi Suni to Tavanur Central Jail.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160352