search

നട്ടെല്ലു വളയുന്ന രോഗം; ലിജോയ്ക്ക് തുടർന്നും പഠിക്കണം, സുമനസ്സുകൾ കനിയണം

Chikheang 3 hour(s) ago views 309
  



തൊടുപുഴ ∙ ലിജോയ്ക്കു തുടർന്നു പഠിക്കണം, അതിന് സുമനസ്സുകൾ കനിയണം. ഭിന്നശേഷിക്കാരനായ ലിജോ ഫിലിപ്പിനു (18) നട്ടെല്ലു വളയുന്ന രോഗം ബാധിച്ചിട്ട് 5 മാസമായി. തൊടുപുഴ പ്രതീക്ഷ ഭവൻ സ്കൂളിലെ എട്ടാം  ക്ലാസ് വിദ്യാർഥിയായ ലിജോ അസുഖത്തെ തുടർന്ന് പഠിക്കാൻ പോകാറില്ല. മുതലക്കോടം കുന്നുംഗത്തറ വീട്ടിൽ കൂലിപ്പണിക്കാരായ ഫിലിപ് സേവിയർ, മിനി ഫിലിപ് ദമ്പതികളുടെ ഇളയ മകനാണ് ലിജോ. ലിജോയ്ക്കു അസുഖം പിടിപെട്ടതോടെ കുടുംബം വലിയ സാമ്പത്തിക ബുദ്ധിമുട്ടിലാണ്.  

കൂലിപ്പണിക്കു പോയിരുന്ന അമ്മ മിനി നിലവിൽ മകനെ ശുശ്രൂഷിക്കേണ്ടതിനാൽ പണിക്കു പോകാൻ കഴിയാറില്ല. ഫിലിപ്പിന്റെ തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം കഷ്ടിച്ചു മുന്നോട്ടു പോകുന്നത്. താമസം വാടക വീട്ടിലായതിനാൽ മാസം വീടു വാടക വേറെയും കണ്ടെത്തണം. കൂടാതെ മൂത്തമകൾ ലിനിയുടെ നഴ്സിങ് പഠന ചെലവിനും നല്ല തുകയാകും.
  

നിലവിൽ ലിജോയുടെ ശസ്ത്രക്രിയയ്ക്കു 7 ലക്ഷം രൂപ ചെലവാകുമെന്നാണു ഡോക്ടർമാർ അറിയിച്ചുള്ളത്. ഇതോടെ സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബം സുമനസ്സുകളുടെ സഹായം തേടുകയാണ്. എസ്ബിഐ ബാങ്കിന്റെ തൊടുപുഴ ടൗൺ ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.  ഫോൺ: 8075298229.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • എസ്ബിഐ, തൊടുപുഴ ടൗൺ ശാഖ
  • അക്കൗണ്ട് നമ്പർ: 43464918229
  • IFSC Code: SBIN0070155
English Summary:
Lijo Philip needs urgent financial assistance for his spinal deformity treatment. The family is struggling to afford the surgery and seeks support from generous donors. Contributions can be made to their SBI bank account to help Lijo receive the necessary medical care.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160352