കോഴിക്കോട് ∙ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ടൂറിസ്റ്റ് ബസ് ജീവനക്കാരൻ അറസ്റ്റിൽ. ചൂലൂർ സ്വദേശി പയ്യടി വീട്ടിൽ രജീഷിനെ (42) ആണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വന്ന ടൂറിസ്റ്റ് ബസിലാണ് സംഭവമുണ്ടായത്. കോഴിക്കോട് കുതിരവട്ടം സ്വദേശിനിയാണ് പരാതിക്കാരി.
ബസ് ജീവനക്കാരനായ പ്രതി ബസിൽ വച്ച് യുവതിയുടെ സ്വകാര്യ ഭാഗത്ത് കൈ വച്ചും, ബസ് കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിനു സമീപത്തെത്തിയപ്പോൾ യുവതിയുടെ കയ്യിൽ പിടിച്ചും ലൈംഗികാതിക്രമം നടത്തുകയായിരുന്നു. യുവതിയുടെ പരാതിയിൽ കസബ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിമ്മിയുടെ നേതൃത്വത്തിൽ എഎസ്ഐമാരായ രാജേഷ്, രജീഷ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. English Summary:
Tourist bus harassment leads to arrest in Kozhikode. A bus conductor was arrested for sexually assaulting a female passenger on a tourist bus traveling from Bangalore to Kozhikode. The accused has been remanded in custody. |
|