search

വിമാനത്തിനുള്ളിൽ ആക്രമണം അഴിച്ചുവിട്ട് ഇന്ത്യൻ വിദ്യാർഥി; മാസച്യുസിറ്റ്‌സിൽ അടിയന്തര ലാൻഡിങ്, പിന്നാലെ അറസ്റ്റ്

LHC0088 Yesterday 10:49 views 1023
  

    



ബോസ്റ്റൺ∙ ഷിക്കാഗോയിൽ നിന്ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് പോകുകയായിരുന്ന ലുഫ്താൻസ വിമാനത്തിൽ (എൽഎച്ച് 431) രണ്ട് കൗമാരക്കാരെ മെറ്റൽ ഫോർക്ക് ഉപയോഗിച്ച് കുത്തി പരുക്കേൽപ്പിച്ച സംഭവത്തിൽ ഇന്ത്യൻ വിദ്യാർഥി അറസ്റ്റിൽ. ഹൈദരാബാദ് സ്വദേശിയായ പ്രണീത് കുമാർ ഉസിരിപ്പള്ളി (28) ആണ് യുഎസിൽ അറസ്റ്റിലായിരിക്കുന്നത്. യാത്രക്കാരെ ആക്രമിച്ചതിനെ തുടർന്ന് വിമാനം വഴിതിരിച്ചുവിട്ട് ബോസ്റ്റണിൽ അടിയന്തരമായി ഇറക്കുകയായിരുന്നു. ഈ മാസം 25ന് സംഭവം നടന്നത്.

  • സസ്പെൻസിന് വിട: 225 കോടിയുടെ മഹാഭാഗ്യവാൻ ഇന്ത്യക്കാരൻ തന്നെ; യുവപ്രവാസിയുടെ വിവരം പുറത്തുവിട്ട് യുഎഇ ലോട്ടറി Gulf News
      

         
    •   
         
    •   
        
       
  • ‘സൂപ്പർകാറും സെവൻ സ്റ്റാർ ഹോട്ടലും’; 225 കോടിയുടെ മഹാഭാഗ്യവാന്റെ സ്വപ്നങ്ങൾ; ‘ഉറക്കമില്ലാത്ത രാത്രികളും ലക്കി ജന്മദിനവും’ Gulf News
      

         
    •   
         
    •   
        
       


ലുഫ്താൻസ ഫ്ലൈറ്റ് എൽഎച്ച് 431 ഷിക്കാഗോ ഓഹേർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്ക് പുറപ്പെട്ടതിന് പിന്നാലെയാണ് വിമാനത്തിനുള്ളിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഭക്ഷണവിതരണത്തിന് ശേഷം ഉറങ്ങിക്കിടക്കുകയായിരുന്ന 17 വയസ്സുള്ള ഒരു കൗമാരക്കാരൻ ഉണർന്നപ്പോൾ ഉസിരിപ്പള്ളി അടുത്ത് നിൽക്കുന്നത് കണ്ടു. പ്രകോപനമില്ലാതെ, ഇയാൾ കൗമാരക്കാരന്റെ തോളെല്ലിന്റെ ഭാഗത്ത് മെറ്റൽ ഫോർക്ക് ഉപയോഗിച്ച് കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് തൊട്ടടുത്തിരുന്ന 17 വയസ്സുകാരന് നേരെ തിരിഞ്ഞ ഉസിരിപ്പള്ളി, അതേ ഫോർക്ക് ഉപയോഗിച്ച് തലയുടെ പിൻഭാഗത്ത് കുത്തി. രണ്ടാമത്തെ യാത്രക്കാരന് തലയിൽ മുറിവേറ്റിട്ടുണ്ട്.  

വിമാന ജീവനക്കാർ ഇയാളെ കീഴ്പ്പെടുത്താൻ ശ്രമിച്ചപ്പോൾ, ഇയാൾ കൈവിരലുകൾ തോക്ക് പോലെയാക്കി വായിൽ വച്ച് ‘വെടിവെക്കുന്ന’ ആംഗ്യം കാണിച്ചു. വിമാനത്തിനുള്ളിൽ സുരക്ഷാ ഭീഷണിയുണ്ടായതിനെ തുടർന്ന് പൈലറ്റുമാർ എൽഎച്ച് 431 വിമാനം അടിയന്തരമായി  മാസച്യുസിറ്റ്‌സിലെ ബോസ്റ്റൺ ലോഗൻ രാജ്യാന്തര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു.  

വിമാനം നിലത്തിറങ്ങിയ ഉടൻ തന്നെ എഫ്ബിഐ,  മാസച്യുസിറ്റ്‌സ് സ്റ്റേറ്റ് പൊലീസ് എന്നിവരുടെ സഹായത്തോടെ പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രണീത് കുമാർ ഉസിരിപ്പള്ളിക്ക് നിലവിൽ യുഎസിൽ നിയമപരമായ താമസാനുമതി ഇല്ലെന്നാണ് റിപ്പോർട്ടുകൾ. വിദ്യാർഥി വീസയിലാണ് ഇയാൾ യുഎസിൽ പ്രവേശിച്ചത്. ഏറ്റവും ഒടുവിൽ ബിബ്ലിക്കൽ സ്റ്റഡീസിലെ മാസ്റ്റേഴ്സ് പ്രോഗ്രാമിലാണ് ചേർന്നിരുന്നത്.  

‘മാരകായുധം ഉപയോഗിച്ച് ശാരീരിക ഉപദ്രവം ഏൽപ്പിക്കാൻ ശ്രമിച്ചു’ എന്ന വകുപ്പുകൾ ഉൾപ്പെടുത്തിക്കൊണ്ട് യുഎസ്. ഡിസ്ട്രിക്റ്റ് കോടതിയിൽ ഇയാൾക്കെതിരെ ഫെഡറൽ കുറ്റം ചുമത്തി. ഈ കുറ്റത്തിന് പരമാവധി 10 വർഷം വരെ തടവും 250,000 ഡോളർ വരെ പിഴയും ലഭിക്കാവുന്നതാണ്. വിമാന യാത്രക്കാർക്ക് നേരെയുണ്ടായ ആക്രമണം സംബന്ധിച്ച കേസിൽ ബോസ്റ്റൺ കോടതിയിൽ തുടർ നിയമനടപടികൾ നടക്കും. English Summary:
Indian student Praneeth Kumar Usiripalli was arrested in the US following an attack on a Lufthansa flight. The flight was diverted to Boston after the incident where two teenagers were assaulted with a metal fork. The accused faces federal charges and legal proceedings in Boston court.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159016