search

സംസ്ഥാനത്ത് വീണ്ടും കോളറ; രോഗം കാക്കനാട് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിക്ക്

Chikheang 3 hour(s) ago views 126
  



കൊച്ചി ∙ അമീബിക് മസ്തിഷ്കജ്വരം പടർന്നു പിടിക്കുന്നതിനിടെ ആശങ്കയയുർത്തി സംസ്ഥാനത്ത് വീണ്ടും കോളറ രോഗബാധ സ്ഥിരീകരിച്ചു. എറണാകുളം കാക്കനാട് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിക്കാണ് കോളറ സ്ഥിരീകരിച്ചത്. ഈ മാസം 25നാണ് രോഗബാധ സ്‌ഥിരീകരിച്ചത്. ഇതര സംസ്ഥാനത്തു നിന്ന് എത്തി വൈകാതെ തന്നെ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച ഇയാളെ എറണാകുളം മെ‍ഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയിൽ കോളറ രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു. രോഗി അപകടാവസ്ഥ തരണം ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസ് വ്യക്തമാക്കി. ഇയാളുമായി ബന്ധപ്പെട്ട വ്യക്തികളെ അടക്കം പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്.

  • Also Read സൈനിക ഉദ്യോഗസ്ഥൻ ചമഞ്ഞ് വനിതാ ഡോക്ടറെ പീഡിപ്പിച്ചു; ഡെലിവറി ബോയ് അറസ്റ്റിൽ   


സംസ്ഥാനത്ത് ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ കോളറ രോഗബാധയാണിത്. തിരുവനന്തപുരം കവടിയാർ സ്വദേശിയായ 63കാരൻ ഇക്കഴിഞ്ഞ ഏപ്രിലിൽ കോളറ മൂലം മരിച്ചിരുന്നു. ഇതിനു പിന്നാലെ കുട്ടനാട് തലവടി സ്വദേശിയായ 48കാരൻ ഈ വർഷം മേയിൽ മരിച്ചത് കോളറ ബാധിച്ചാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാലാണ് മരണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. കഴിഞ്ഞ വർഷം പന്ത്രണ്ടോളം കോളറ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. തിരുവനന്തപുരം നെയ്യാറ്റിൻകരയിിലെ ഒരു സ്പെഷൽ സ്കൂൾ ഹോസ്റ്റൽ അന്തേവാസി 2024 ജൂലൈയിൽ കോളറ ബാധിച്ച് മരിച്ചിരുന്നു.

മലിനജലത്തിൽ നിന്ന് അമീബിക് മസ്തിഷ്കജ്വരം പകരുന്നതിനിടെയാണ് കോളറ കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അമീബിക് മസ്തിഷ്കജ്വരം ഈ വർഷം മാത്രം 144 പേർക്കാണ് പിടിപെട്ടിട്ടുള്ളത്. ഇതിൽ 30 പേര്‍ മരിച്ചു. ഈ മാസം മാത്രം 56 പേർക്ക് സംസ്ഥാനത്തൊട്ടാകെ അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ടു. 9 മരണവുമുണ്ടായി. അതിനു പിന്നാലെയാണ് സംസ്ഥാനത്ത് വീണ്ടും കോളറ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് കോളറ തുടച്ചുനീക്കിയെന്ന് അവകാശവാദമുണ്ടെങ്കിലും 2009 മുതല്‍ പലപ്പോഴായി സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
    

  • ‘അച്ഛന്റെ നെഞ്ചോടു ചേർന്നുകിടന്നാൽ രാവിലെ പനി മാറിയിട്ടുണ്ടാവും’- ‘പറയാതെ പോയ’ വയലാറിന്റെ വേർപാടിന് അൻപതാണ്ട്
      

         
    •   
         
    •   
        
       
  • കൊട്ടിഘോഷിച്ച മലയാള സിനിമകളെല്ലാം ‘പകർപ്പ്’; ‘അടൂർ ആരാണ്’ എന്നു ചോദിക്കുന്ന പുതുതലമുറ; അവരെന്തു മൂല്യമാണ് തന്നത്?
      

         
    •   
         
    •   
        
       
  • 66 തല വെട്ടി തലയോട്ടികൊണ്ട് മാലയിട്ട \“കിങ്\“, 18 ഭാര്യമാർ, 19 മക്കൾ: പ്രജകളുടെ കയ്യിലെല്ലാം തോക്ക്; ഇന്ത്യയിലുണ്ട് ഇങ്ങനെ ഒരിടം!
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Health Alert in Kerala: Cholera outbreak in Kerala is a growing concern, with a recent case reported in Kakkanad affecting a migrant worker. The state is grappling with both cholera and amoebic meningitis outbreaks, raising public health alarms and requiring immediate attention and preventive measures.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160352