deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ഡെലിവറി ബോയ് മാറിടത്തിൽ സ്പർശിച്ചു, ആരോപണവുമായി യുവതി; വിഡിയോ തെളിവിനു പിന്നാലെ നടപടിയുമായി ബ്ലിങ്കിറ്റ്

LHC0088 2025-10-6 01:20:55 views 722

  



മുംബൈ ∙ ബ്ലിങ്കിറ്റ് ഡെലിവറി ബോയ് തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചുള്ള യുവതിയുടെ സമൂഹമാധ്യമ കുറിപ്പ് ചർച്ചയാകുന്നു. പാഴ്സൽ കൈമാറുന്നതിനിടെ ഡെലിവറി ബോയ്, തന്റെ മാറിടത്തിൽ സ്പർശിച്ചു എന്ന് ആരോപിച്ചാണ് യുവതി എക്സ് അക്കൗണ്ടിൽ വിഡിയോ പങ്കിട്ടത്. ബ്ലിങ്കിറ്റിന്റെ യൂണിഫോം ധരിച്ച ഏജന്റ് പാഴ്സൽ കൈമാറുന്നതും പണം വാങ്ങുന്നതും വിഡിയോയിൽ കാണാം. ചില്ലറ തുക തിരികെ നൽകുമ്പോൾ, അയാൾ സ്ത്രീയുടെ മാറിടത്തിൽ തൊടുന്നതായാണ് വിഡിയോയിൽ കാണുന്നത്.  

  • Also Read ഡാർജിലിങ്ങിൽ ദുരിത മഴ: 17 മരണം, പാലങ്ങളും വീടുകളും ഒലിച്ചുപോയി; സിക്കിമിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു – വിഡിയോ   


‘‘ഇന്ന് ബ്ലിങ്കിറ്റിൽ ഓർഡർ നൽകിയ ശേഷം എനിക്ക് സംഭവിച്ചത് ഇതാണ്. ഡെലിവറി ബോയ് വീണ്ടും എന്റെ വിലാസം ചോദിച്ചു. തുടർന്ന് എന്റെ ശരീരത്തിൽ അപമര്യാദയായി സ്പർശിച്ചു. ഇത് സ്വീകാര്യമല്ല. ദയവായി കർശന നടപടി സ്വീകരിക്കുക. ഇന്ത്യയിൽ സ്ത്രീ സുരക്ഷ തമാശയാണോ ?’’ – വിഡിയോയ്ക്കൊപ്പം യുവതി എക്സിൽ എഴുതി.

തെളിവ് നൽകിയതിനു ശേഷമാണ് ബ്ലിങ്കിറ്റ്, ഡെലിവറി ബോയ്ക്ക് എതിരെ നടപടിയെടുത്തതെന്ന് യുവതി ആരോപിച്ചു. തന്റെ വാക്കാലുള്ള പരാതി ബ്ലിങ്കിറ്റ് ആദ്യം തള്ളിക്കളഞ്ഞു. വിഡിയോ തെളിവു നൽകിയ ശേഷം, കമ്പനി ഏജന്റിന്റെ കരാർ അവസാനിപ്പിക്കുകയും പ്ലാറ്റ്‌ഫോമിൽ നിന്ന് അദ്ദേഹത്തെ നീക്കുകയും ചെയ്തുവെന്നും യുവതി പറയുന്നു.

  • Also Read അച്ഛൻ പിണങ്ങിയപ്പോൾ വിജയ്ക്ക് തണലായി; കയ്യടി വാങ്ങിക്കൊടുക്കുന്ന ‘കാരണവർ’; ഫാൻസിനെ വോട്ടറാക്കിയ ടിവികെ ബുദ്ധികേന്ദ്രം; ആരാണ് ബുസി ആനന്ദ്?   


എക്സിൽ നടന്ന ചർച്ചയിൽ ഒട്ടുമിക്കവരും യുവതിയെ പിന്തുണയ്ക്കുകയും ബ്ലിങ്കിറ്റ് ഡെലിവറി ബോയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, ചിലർ സ്പർശനം ആകസ്മികമായിരിക്കാമെന്ന് അഭിപ്രായപ്പെട്ടു. ഇതു സംബന്ധിച്ചും നിരവധി വാഗ്വാദങ്ങളാണ് നടന്നത്.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @eternalxflames_ എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Woman Alleges Harassment by Blinkit Delivery Boy in Mumbai: A Mumbai woman has accused a Blinkit delivery boy of inappropriate touching during a parcel delivery, sparking online outrage. The company has reportedly terminated the delivery agent\“s contract after video evidence was provided.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

LHC0088

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
67061