കോഴിക്കോട് ∙ പൂക്കാട് പഴയ ടെലിഫോൺ എക്സ്ചേഞ്ചിന്റെ പിന്നിലുള്ള ഉപയോഗശൂന്യമായ കുളത്തിൽ അജ്ഞാതനായ യുവാവിന്റെ മൃതദേഹം. അസഹ്യമായ ദുർഗന്ധത്തെ തുടർന്നു പ്രദേശവാസികൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കൊയിലാണ്ടി പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.   
  
 -  Also Read  ഭാര്യയെ കൊന്ന് കൊക്കയിൽ തള്ളി, പിന്നാലെ ദസറ ആഘോഷം കാണാൻ മൈസൂരുവിലേക്ക്; ഒപ്പം ഇറാനിയൻ യുവതിയും   
 
    
 
അഴുകി തുടങ്ങിയ മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധമാണ്. മൃതദേഹത്തിന്റെ കൂടെ തുണികളും കണ്ടെത്തിയിട്ടുണ്ട്. ഏതാനും ദിവസം മുൻപ് പൂക്കാട് ഭാഗത്ത് ചില വീടുകളിൽ മോഷണം നടന്നിരുന്നു. മോഷണ സംഘത്തിൽ ഉൾപ്പെട്ട യുവാവിന്റേതാണോ മൃതദേഹമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. English Summary:  
Unidentified Body Discovered in Kozhikode pond: Police and fire services responded to the scene, retrieving the badly decomposed body and initiating an investigation into the mysterious death and possible connection to recent thefts. |