നെടുമ്പാശേരി ∙ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസിന്റെ വൻ ലഹരി വേട്ട. 6 കോടിരൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി ഫാഷൻ ഡിസൈനർ പിടിയിലായി. ബാങ്കോക്കിൽനിന്നെത്തിയ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൾ ജലീല്‍ ജസ്മാലാണ് പിടിയിലായത്.   
  
 -  Also Read  മുറ്റം നിറയെ വള്ളിപ്പടർപ്പ്, വീടിനെ മറച്ച് മരങ്ങൾ; നിഗൂഢതയുടെ മറവിൽ കപ്പടക്കുന്നേൽ വീട്, സാം ഭയന്നത് വിധി   
 
    
 
ബാഗേജിനുള്ളില്‍ ഒളിപ്പിച്ചിരുന്ന നിലയിലായിരുന്നു കഞ്ചാവുണ്ടായിരുന്നത്. ബാങ്കോക്കിൽനിന്ന് സിംഗപ്പൂരിലേക്ക് എത്തിച്ചതിനുശേഷമാണ് കഞ്ചാവ് ഇന്ത്യയിലേക്ക് കടത്തിയത്. ഒരു ലക്ഷം രൂപയും ഫ്ലൈറ്റ് ടിക്കറ്റുമാണ് ലഹരിക്കടത്തിന് കൂലി. കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കൂടുതൽ അന്വേഷണം നടക്കുന്നു. English Summary:  
Fashion designer was arrested at Nedumbassery International Airport for smuggling hybrid cannabis worth 6 crore rupees. The drugs were concealed in luggage, with the individual having smuggled the drugs from Bangkok to Singapore and then to India and the airport customs are conducting further investigation into this case. |