search
 Forgot password?
 Register now
search

‘നോട്ടിസുമായി വന്നാൽ മുട്ടുവിറയ്ക്കുമെന്ന് കരുതിയോ’: കിഫ്ബിയിലെ ഇ.ഡി നീക്കത്തെ വിമർശിച്ച് മുഖ്യമന്ത്രി

cy520520 2025-12-9 01:21:32 views 678
  



കണ്ണൂർ ∙ കിഫ്ബിയുടെ പേരിൽ നോട്ടിസുമായി വന്നാൽ മുട്ടുവിറയ്ക്കുമെന്നാണോ കരുതിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർബിഐ നിഷ്കർഷിക്കുന്ന വ്യവസ്ഥയിൽ അണുവിട വ്യത്യാസമില്ലാതെയാണ് കാര്യങ്ങൾ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് കണ്ണൂർ കോർപറേഷൻ തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിഫ്ബി മസാല ബോണ്ട് ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടിസ് അയച്ചതിലാണ് മുഖ്യമന്ത്രിയുടെ വിമർശനം.

  • Also Read ജമാഅത്തെ ഇസ്‌ലാമി അന്ന് യുഡിഎഫിന് നിയമവിരുദ്ധം; ഇന്ന് തങ്കക്കുടം; കൂടിക്കാഴ്ച അവർ ആവശ്യപ്പെട്ടതിനാൽ: മുഖ്യമന്ത്രി   


കിഫ്ബിയിലൂടെ 1.5 ലക്ഷം കോടി രൂപയുടെ വികസനം നടത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് രുചിക്കാത്ത ഹീന മനസുകളുണ്ട്. വായ്പയെടുത്ത് ഭൂമിക്കച്ചവടം നടത്തി എന്ന് കാണിച്ചാണ് ഇപ്പോൾ നോട്ടിസ് വന്നിരിക്കുന്നത്. 5600 കോടി രൂപ ദേശീയപാത ഏറ്റെടുക്കുന്നതിന് കിഫ്ബി വഴി കൊടുത്തു. അത് ഏതെങ്കിലും ഭൂമിക്കച്ചവടത്തിനാണോ? കിഫ്ബി ഏറ്റെടുക്കുന്ന ഭൂമി ഏതാവശ്യത്തിനാണോ, അതിനേ പറ്റൂ. പശ്ചാത്തല വികസനത്തിലാണ് കിഫ്ബി ഭൂമി ഏറ്റെടുത്തത്.

  • Also Read ‘തെയ്യം കലാകാരന്മാർ അവരുടെ ദേഹം കൂടിയാണ് സമർപ്പിക്കുന്നത്: ജീവൻ അപകടപ്പെടുത്തി തെയ്യമാടുന്നവർക്ക് വേണം പരിഗണന’   


ജനങ്ങളിലുണ്ടായിരുന്ന നിരാശ എൽഡിഎഫ് സർക്കാർ വന്നതോടെ മാറി. ജനങ്ങളെ സർക്കാർ വിശ്വാസത്തിലെടുത്തു. ഓരോ വർഷവും എന്തെല്ലാം ചെയ്തുവെന്ന് പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചു. 600 ൽ 580 വാഗ്ദാനവും പൂർത്തിയാക്കി 2021ൽ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഒരു നാടിനും നേരിടേണ്ടി വന്നിട്ടില്ലാത്ത ദുരന്തം നേരിടേണ്ടി വന്നു. പ്രളയത്തിന് ശേഷം നാടെങ്ങനെ രക്ഷപ്പെടും എന്ന് ചിന്തിച്ചു. സഹായിക്കാൻ ബാധ്യതയുള്ള കേന്ദ്രം ഒരു സഹായവും ചെയ്തില്ല. സഹായിക്കുന്നവരെ മുടക്കി. കേരളം ഇനിയും തകരട്ടെ എന്ന മനോഭാവമായിരുന്നു. അതിനെയെല്ലാം അതിജീവിച്ചു. 2021 ൽ യുഡിഎഫ് അധികാരത്തിൽ വന്നിരുന്നെങ്കിൽ 1600 രൂപ പെൻഷൻ ആർക്കും കിട്ടില്ലായിരുന്നു. 64,000 കുടുംബങ്ങളെ അതിദാരിദ്ര്യ മുക്തമാക്കുന്നതിന് സാധിച്ചു. ഇതെല്ലാം തുടർ ഭരണം കൊണ്ടുണ്ടായതാണ്.
    

  • എഫ് വൺ: ബ്രിട്ടനിലെ ആ പ്രതിഭകൾക്കൊപ്പം ഇനി നോറിസും; ബൈക്കിൽ നിന്ന് കാർട്ടിലേക്ക് തിരിച്ചുവിട്ടത് പിതാവ്; കാറിന്റെ വികസിപ്പിച്ച പിൻഭാഗം പ്ലസ് പോയിന്റ്
      

         
    •   
         
    •   
        
       
  • ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും
      

         
    •   
         
    •   
        
       
  • കിഴവനുമുണ്ട് ബുദ്ധി– ‘ഉൾക്കാഴ്ച’യിൽ ബി.എസ്.വാരിയർ എഴുതുന്നു
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ആത്മവിശ്വാസത്തോടെയാണ് എൽഡിഎഫ് തിരഞ്ഞെടുപ്പിനിറങ്ങുന്നത്. എൽഡിഎഫ് കരുത്തോടെ മുന്നോട്ട് പോകണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. 10 വർഷമായി ഭരണം നല്ല രീതിയിൽ മുന്നോട്ട് പോകുന്നു എന്നത് നാട് അംഗീകരിക്കുന്ന കാര്യമാണ്. സംസ്ഥാനം അതിദാരിദ്ര്യ മുക്തമായി. ഓരോ കുടുംബത്തിന്റെയും ക്ലേശം പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ മികച്ച പങ്ക് വഹിച്ചു. നിർഭാഗ്യകരമായ അവസ്ഥ നേരിടേണ്ടി വന്നവരാണ് കണ്ണൂർ കോർപറേഷനിലുള്ളവർ. എന്നാൽ കണ്ണൂരിലെ അവസ്ഥയല്ല മറ്റു സ്ഥലങ്ങളിലെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. English Summary:
Chief Minister Pinarayi Vijayan Slams ED Notice on KIIFB: Chief Minister Pinarayi Vijayan criticizes ED\“s notice regarding KIIFB, emphasizing the state\“s development projects. He highlights the government\“s commitment to progress and overcoming challenges.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
152249

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com