കൊച്ചി ∙ നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പ്രതിയാക്കിയതിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥയ്ക്കു പങ്കുണ്ടെന്നും ന്യായമായ വിധി പ്രതീക്ഷിച്ചിരുന്നെന്നും ദിലീപിനു വേണ്ടി ഹാജരായ അഭിഭാഷകൻ ബി.രാമൻ പിള്ള. വിധിപ്പകർപ്പു ലഭിച്ചശേഷം തുടർനടപടിയെപ്പറ്റി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
- Also Read നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തൻ; പൾസർ സുനി അടക്കം ആറു പ്രതികൾ കുറ്റക്കാർ; ശിക്ഷ 12 ന്
‘‘ഇതല്ലാതെ വേറെ വിധി പറ്റില്ല. കള്ളത്തെളിവു കൊണ്ട് ഒരു കേസ് ജയിക്കാൻ പറ്റില്ല. ന്യായമായ വിധി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഒരു തെളിവുമില്ലാത്ത ഇത്തരമൊരു ചാർജ് എന്റെ വക്കീൽ ജീവിതത്തിൽ കണ്ടിട്ടില്ല. 200 സാക്ഷികളെ വിസ്തരിച്ചു. അഭിഭാഷകർ മാറിയില്ലെങ്കിൽ കേസ് വൈകില്ലായിരുന്നു. ദിലീപിനെ വേട്ടയാടി. ബാലചന്ദ്രകുമാറിനെ ഇറക്കിയത് ഗൂഢാലോചനയുടെ ഭാഗമായിരുന്നു. അയാൾ പറഞ്ഞത് കള്ളമായിരുന്നു.
- Also Read എല്ലാം തുടങ്ങിയത് മഞ്ജു പറഞ്ഞിടത്തുനിന്ന്; എനിക്കെതിരെ ഗൂഢാലോചന നടന്നു: ദിലീപ്
സീനിയർ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ഇതിൽ പങ്കുണ്ട്. ദിലീപിനെ പ്രതിയാക്കാൻ ജൂനിയർ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ അന്വേഷണം ഏൽപിക്കുകയായിരുന്നു. ആ ഉദ്യോഗസ്ഥൻ അവസാനംവരെയും ടീമിലുണ്ടായിരുന്നു. ഗൂഢാലോചനയെക്കുറിച്ച് ഞാൻ അന്വേഷിച്ചിട്ടില്ല’’–രാമൻപിള്ള പറഞ്ഞു. കേസിലെ വിധിപ്പകർപ്പു ലഭിച്ച ശേഷം വിശദമായി പ്രതികരിക്കാമെന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രതികരണം.
ചോദ്യം: കേസിനാസ്പദമായ സംഭവം?
ഉത്തരം: 2017 ഫെബ്രുവരി 17ന് ക്വട്ടേഷൻ പ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഷൂട്ടിങ്ങിനു ശേഷം തൃശൂരിൽനിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ ഒരുസംഘം നടിയുടെ കാർ തടഞ്ഞുനിർത്തുകയും അതിക്രമിച്ചുകയറി ആക്രമിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.
ചോദ്യം: പ്രതികൾ?
ഉത്തരം: നടൻ ദിലീപ് ഉൾപ്പെടെ കേസിൽ 10 പ്രതികൾ. ദിലീപ് എട്ടാം പ്രതിയാണ്. ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽകുമാർ. മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, സലിം എച്ച്, പ്രദീപ്, ചാർലി തോമസ്, സനിൽ കുമാർ, ശരത്.ജി.നായർ എന്നിവരാണ് മറ്റുപ്രതികൾ.
ചോദ്യം: ചുമത്തിയ വകുപ്പുകൾ?
ഉത്തരം: ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവു നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
ചോദ്യം: നിയമവഴി
ഉത്തരം: സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിൽ മുഴുവൻ പ്രതികളെയും പൊലീസ് പിടികൂടി. 2017 ജൂലൈ 10ന് ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തി 11ന് ആലുവ സബ്ജയിലിൽ അടച്ചു. ഒക്ടോബർ 3ന് ഉപാധികളോടെ ജാമ്യം. 2018 മാർച്ച് എട്ടിന് സാക്ഷി വിസ്താരം തുടങ്ങി. 261 സാക്ഷികളെ വിസ്തരിച്ച കോടതി 1700 രേഖകളും പരിഗണിച്ചു. സിനിമക്കാരും നടൻ ദിലീപിന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായ 28 പേർ മൊഴിമാറ്റി. വിധി പ്രസ്താവിക്കുന്ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിസരം (ചിത്രം: ഇ.വി.ശ്രീകുമാർ∙മനോരമ) പൾസർ സുനി കോടതിയിലേക്ക് എത്തുന്നു. (ചിത്രം: ഇ.വി.ശ്രീകുമാർ∙മനോരമ) ദിലീപ് കോടതിയിലേക്ക് എത്തുന്നു. (ചിത്രം: ഇ.വി.ശ്രീകുമാർ∙മനോരമ) ദിലീപ് കോടതിയിലേക്ക് എത്തുന്നു. (ചിത്രം: ഇ.വി.ശ്രീകുമാർ∙മനോരമ) വിധി പ്രസ്താവിക്കുന്ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിസരം (ചിത്രം: ഇ.വി.ശ്രീകുമാർ∙മനോരമ) വിധി പ്രസ്താവിക്കുന്ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിസരം (ചിത്രം: ഇ.വി.ശ്രീകുമാർ∙മനോരമ) വിധി പ്രസ്താവിക്കുന്ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിസരം (ചിത്രം: ഇ.വി.ശ്രീകുമാർ∙മനോരമ) വിധി പ്രസ്താവിക്കുന്ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്കു മുന്നിൽ പൊലീസ് ഉദ്യോഗസ്ഥർ. (ചിത്രം: ഇ.വി.ശ്രീകുമാർ∙മനോരമ) വിധി പ്രസ്താവിക്കുന്ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്കു മുന്നിൽ കാത്തുനിൽക്കുന്നവർ. (ചിത്രം: ഇ.വി.ശ്രീകുമാർ∙മനോരമ)
- എഫ് വൺ: ബ്രിട്ടനിലെ ആ പ്രതിഭകൾക്കൊപ്പം ഇനി നോറിസും; ബൈക്കിൽ നിന്ന് കാർട്ടിലേക്ക് തിരിച്ചുവിട്ടത് പിതാവ്; കാറിന്റെ വികസിപ്പിച്ച പിൻഭാഗം പ്ലസ് പോയിന്റ്
- ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും
- കിഴവനുമുണ്ട് ബുദ്ധി– ‘ഉൾക്കാഴ്ച’യിൽ ബി.എസ്.വാരിയർ എഴുതുന്നു
MORE PREMIUM STORIES
English Summary:
B. Raman Pillai on the Dileep Case: Dileep\“s lawyer, B. Raman Pillai, reacts to the verdict in the actress assault case, alleging a conspiracy involving a senior female police officer to frame the actor. He claims the case was built on false evidence. |