തിരുവനന്തപരും ∙ ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ പാര്‍ട്ടി അംഗങ്ങളായ രണ്ട് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമാര്‍ ജയിലിലായിട്ടും അവര്‍ക്കെതിരെ ഒരു നടപടിയും എടുക്കില്ലെന്ന വാശിയിലാണ് സിപിഎം എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്ന കേസില്‍ എസ്‌ഐടി അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി റിമാന്‍ഡ് ചെയ്ത് ജയിലില്‍ അടച്ചിട്ടും ഒരു നടപടിയും ഇല്ല. അവര്‍ പുതിയ പേരുകള്‍ വെളിപ്പെടുത്തുമോ എന്ന പേടിയാണ് സിപിഎമ്മിന്. അതുകൊണ്ട് സര്‍ക്കാര്‍ അവര്‍ക്കു കുട പിടിച്ചു കൊടുക്കുകയാണ്.
- Also Read ഉണ്ണിക്കൃഷ്ണൻ പോറ്റിയെ നിയന്ത്രിച്ചതാര്? ശബരിമല സ്വർണക്കൊള്ളയിൽ വന്‍തോക്കുകളുടെ പങ്കും അന്വേഷിക്കണമെന്നു കോടതി
സിപിഎമ്മിന്റെ ഈ നിലപാടില്‍ അമ്പരന്നു നില്‍ക്കുകയാണ് കേരളത്തിലെ പൊതുസമൂഹം. തിരഞ്ഞെടുപ്പ് കഴിയും വരെ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് എസ്‌ഐടിക്കു മേല്‍ കടുത്ത സമ്മര്‍ദമാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ചെലുത്തുന്നത്. എന്നാലും പരമാവധി വൈകിപ്പിക്കാനേ കഴിയൂ. ദേവസ്വം മുന്‍ പ്രസിഡന്റുമാര്‍ കടകംപള്ളിയുടെ പേര് പറഞ്ഞുകഴിഞ്ഞു. കടകംപള്ളിക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധമുണ്ടെന്നതിനു ഞങ്ങളുടെ പക്കലും തെളിവുകളുണ്ട്. ശബരിമല വിഷയത്തില്‍ ഇന്നലെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ഗുരുതരമാണ്. വന്‍തോക്കുകള്‍ വരാനുണ്ടെന്നും അവരേക്കുറിച്ചു കൂടി അന്വേഷിക്കണമെന്നുമാണ് കോടതി പറഞ്ഞതെന്നും സതീശന്‍ പറഞ്ഞു.
- Also Read ‘തിരഞ്ഞെടുപ്പ് വരും, പിന്നാലെ ഇ.ഡിയും’: അതാണോ മസാല ബോണ്ടിൽ സംഭവിച്ചത്? കുരുക്കാകുമോ പിണറായിക്കും ഐസക്കിനും?
ബലാത്സംഗക്കേസില്‍ പ്രതിയായ എംഎല്‍എയോടു രാജിവയ്ക്കണമെന്നു സിപിഎം പറഞ്ഞിട്ടില്ലെന്ന് മുകേഷ് വിഷയത്തില്‍ സതീശന്‍ പ്രതികരിച്ചു. അദ്ദേഹം എല്‍ഡിഎഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി അംഗമാണ്. അതില്‍നിന്നു പുറത്താക്കിയിട്ടില്ല. ജനങ്ങളെ കബളിപ്പിക്കുകയാണ് സിപിഎം. മുകേഷിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി സിപിഎം പ്രഖ്യാപിച്ചാലും അദ്ഭുതപ്പെടേണ്ടതില്ല. മുകേഷിന്റെ പീഡനത്തിന് തീവ്രതക്കുറവായിരുന്നുവെന്ന സിപിഎമ്മിന്റെ വിലയിരുത്തല്‍ കേട്ട് കേരളം ചിരിക്കുകയാണ്. എല്ലാ കുറ്റകൃത്യങ്ങള്‍ക്കും കൂട്ടുനില്‍ക്കുകയാണ് അവര്‍ ചെയ്യുന്നതെന്നും സതീശന്‍ പറഞ്ഞു.
- ബിജെപി മന്ത്രിക്ക് രാജാ റാം ‘ബ്രിട്ടിഷ് ചാരൻ’, മോദിക്ക് പ്രചോദനം! ‘നാക്കുപിഴ’ ബംഗാളിൽ മമതയ്ക്ക് ആയുധം: എന്താണ് സംഭവിച്ചത്?
- യുക്രെയ്നിൽ വിവാദമായി സ്വർണം പൂശിയ ശുചിമുറി’; അഴിമതിക്കാരെല്ലാം അടുപ്പക്കാർ; വിശ്വാസ്യത നഷ്ടപ്പെട്ട് സെലെൻസ്കി; രഹസ്യായുധം റഷ്യയുടേതോ?
- 0.3 സെക്കൻഡിൽ സ്പെൻസറെ പിന്നിലാക്കി മിൽഖ; പുല്ല് കാരണം സുരേഷിന് നഷ്ടമായത് സ്വർണം! രണ്ടാം പൊന്നിന് 20 വർഷം കാത്തിരുന്ന മലയാളി!
MORE PREMIUM STORIES
തിരഞ്ഞെടുപ്പ് കാലത്ത് ശബരിമലക്കൊള്ള വിവാദം മറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ കേസ്. യുവതി പരാതി കൊടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിനു തലേന്നു തന്നെ അറിയാമായിരുന്നു. എന്താണ് തുടര്‍നടപടി എന്നും അവര്‍ക്കു വ്യക്തമായിരുന്നു. ഒരു സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെ നിയോഗിച്ചാല്‍ അറസ്റ്റ് ചെയ്യാമായിരുന്നതേ ഉള്ളു. എന്നാല്‍ അതു ചെയ്യാത്തത് തിരഞ്ഞെടുപ്പില്‍ മറ്റു വിഷയങ്ങള്‍ ചര്‍ച്ചയാക്കാനാണ്. എന്നാല്‍ കോണ്‍ഗ്രസ് നിശ്ചയിക്കുന്ന പ്രചാരണവിഷയങ്ങള്‍ ജനം വിലയിരുത്തി തിരഞ്ഞെടുപ്പില്‍ പ്രതികരിക്കുമെന്നും സതീശന്‍ പറഞ്ഞു.
പിഎം ശ്രീ വിഷയത്തില്‍ പാലമായത് ജോണ്‍ ബ്രിട്ടാസാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞതോടെ സിപിഎം-ബിജെപി ബാന്ധവമാണ് വെളിപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരത്ത് ആര്‍എസ്എസുമായുള്ള ചര്‍ച്ചയില്‍ ശ്രീ എമ്മും തൃശൂരില്‍ എഡിജിപി എം.ആര്‍.അജിത്കുമാറും ഇടനിലക്കാരായതു പോലെ മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടുതല്‍ പാലങ്ങള്‍ നിര്‍മിക്കുകയാണെന്നും സതീശന്‍ പറഞ്ഞു. English Summary:
VD Satheesan Alleges CPM Protecting Accused in Sabarimala Gold Theft Case: He also criticizes the CPM\“s handling of the Mukesh MLA rape case and accuses them of colluding to suppress the Sabarimala issue during elections. |