കോഴിക്കോട്∙ 10 വർഷത്തെ പിണറായി വിജയൻ സർക്കാരിന്റെ വികസനനേട്ടങ്ങൾ ഉയർത്തിക്കാണിച്ചാണ് എൽഡിഎഫ് തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ആർജെഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാർ. കോഴിക്കോട് പ്രസ്ക്ലബിൽ ‘മീറ്റ് ദ് ലീഡർ’ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
- Also Read പുട്ടിനു വിരുന്നൊരുക്കി മോദി, വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരണം, കാറിൽ ഒരുമിച്ച് യാത്ര
കേന്ദ്രസർക്കാരിൽ നിന്ന് അർഹമായ പണം പോലും ലഭിക്കാതെയാണ് കേരളം ഇത്രയും നേട്ടമുണ്ടാക്കിയത്. 10 വർഷം കൊണ്ട് കിഫ്ബി 90,300 കോടി രൂപ ചെലവഴിച്ചു. പൊതുമേഖലയിലെ നിർമാണ പ്രവർത്തനങ്ങൾക്ക് ഇത് ശക്തിപകർന്നു. പിഎസ്‌സി നിയമനങ്ങൾ ഏറ്റവും കൂടുതൽ നടന്നതും ലോഡ്ഷെഡിങ് ഉൾപ്പെടെ നിർത്തലാക്കിയതും ഇടത് സർക്കാരിന്റെ നേട്ടമാണ്. കുടിശ്ശികയില്ലാതെ ക്ഷേമപെൻഷൻ 2,000 രൂപയാക്കിയതും മാലിന്യ സംസ്കരണം ഉൾപ്പെടെ നല്ല രീതിയിൽ നടപ്പാക്കിയതും ജനം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
- Also Read ‘ഭയം വേണ്ട, മുത്തപ്പൻ കൂട്ടിനുണ്ട്’: തെയ്യം കാവുകളിലെ മനുഷ്യ ദൈവം: പറയാനുണ്ട് തീയേക്കാൾ പൊള്ളുന്ന ജീവിതത്തെപ്പറ്റി...
‘‘പിഎം ശ്രീ പദ്ധതിയിലാവില്ല മറ്റ് കേന്ദ്രഫണ്ടുകൾ ലഭിക്കാൻ വേണ്ടിയാവും ജോൺ ബ്രിട്ടാസ് എംപി ഇടപെട്ടത്. കേരളത്തിൽനിന്നുള്ള എംപിമാർ പിന്നെ എന്താണ് ചെയ്യേണ്ടത്? എംപിമാർ കേന്ദ്രമന്ത്രിമാരെ കാണുന്നതിൽ തെറ്റൊന്നുമില്ല. കേരളത്തിന് തരാനുള്ള പണം എന്താണ് കേന്ദ്രം തരാത്തതെന്നതാണ് ചോദ്യം. കാതലായ പ്രശ്നങ്ങൾ ചർച്ച ചെയ്യണം. രാഹുൽ മാങ്കൂട്ടത്തിലിന്റെ വിവാദം പോലുള്ളവയല്ല കേരളം ചർച്ച ചെയ്യേണ്ട പ്രധാന വിഷയം. വിവാദമല്ല, സർക്കാരിന്റെ വികസനമാണ് ചർച്ച ചെയ്യേണ്ടത്. ജെഡിഎസിന്റെ നിലപാടാണ് ലയനത്തിന് തടസമായത്’’– ശ്രേയാംസ് കുമാർ പറഞ്ഞു.
- ‘ഓണം ബംപറടിച്ചു, പക്ഷേ ചില കാര്യങ്ങൾ ഞാൻ ചെയ്യില്ല’: കയ്യില്‍ കിട്ടിയ തുക എവിടെ നിക്ഷേപിക്കും? ശരത് എസ്. നായർ പറയുന്നു
- ഇസ്രയേലിന്റെ പെഗസസ് ആകുമായിരുന്നോ സഞ്ചാർ സാഥി? ‘ആപ്പാ’യ ഉത്തരവ് എന്തുകൊണ്ട് കേന്ദ്രം പിൻവലിച്ചു? വിദഗ്ധർ പറയുന്നു...
- കസ്റ്റമർ കയ്യൊഴിഞ്ഞ ഫാമിലി ട്രീ ഭാഗ്യമായി; ഓർക്കുട്ടിൽ കമന്റ് ഇട്ട് കാൻവാസിങ്; പരാജയപ്പെട്ട സ്റ്റാർട്ടപ്പിന്റെ തിരിച്ചുവരവ്, ഇന്ന് 6 രാജ്യങ്ങളിൽ ഓഫിസ്!
MORE PREMIUM STORIES
English Summary:
Kerala Local Body Election 2024 discussion centers on the development achievements of the LDF government over the past 10 years, as highlighted by RJD State President M.V. Shreyams Kumar. He emphasized the state\“s progress despite limited central funding and the importance of focusing on government development rather than controversies. |