കൊച്ചി ∙ തായ്‌ലൻഡിൽ നിന്നും കടത്തിക്കൊണ്ട് വന്ന പക്ഷികളുമായി ദമ്പതികൾ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ. കോടികൾ വിലമതിക്കുന്ന 11 അപൂർവയിനം പക്ഷികളുമായാണ് ദമ്പതികളെ പിടികൂടിയത്. തായ്‌ലൻഡിൽ നിന്ന് ക്വാലാലംപൂർ വഴിയാണ് ഭാര്യയും ഭർത്താവും ഏഴു വയസ്സുള്ള മകനും ഉൾപ്പെടുന്ന കുടുംബം എത്തിയത്. തുടർന്ന് ഇവരുടെ ചെക്ക് ഇൻ ബാഗേജ് പരിശോധിച്ചപ്പോഴാണ് വിമാനത്താവള ഇന്റലിജൻസ് യൂണിറ്റ് അപൂർവയിനം പക്ഷികളെ കണ്ടെത്തിയത്.
- Also Read അഹമ്മദാബാദ് വിമാനദുരന്തം: ലണ്ടനിലേക്കയച്ച മൃതദേഹങ്ങളിൽ അമിത രാസസാന്നിധ്യം; മോർച്ചറി ജീവനക്കാർക്ക് വിഷ ബാധയേറ്റു
വംശനാശ ഭീഷണി നേരിടുന്ന അപൂർവ ഇനം സസ്യ, ജന്തുജാലങ്ങളെ സംബന്ധിച്ചുള്ള രാജ്യാന്തര കൺവെൻഷനിലെ ചട്ടം 1, 2 വിഭാഗങ്ങളിൽപ്പെടുന്ന പക്ഷികളാണ് പിടിച്ചെടുത്തത്. ഇവയെ തായ്‍ലൻഡിലേക്ക് തന്നെ കയറ്റി അയയ്ക്കും. പിടിയിലായവരെ വനംവകുപ്പിനു കൈമാറി. പക്ഷികളെ കടത്തുന്നതു സംബന്ധിച്ച് അന്വേഷണം പുരോഗമിച്ചു വരികയാണെന്ന് അധികൃതർ പറഞ്ഞു.
- Also Read 150 സർവീസുകൾ റദ്ദാക്കി, വൈകിയത് ആയിരത്തിലേറെ വിമാനങ്ങൾ; ഇൻഡിഗോയ്ക്ക് എതിരെ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ
അപൂർവ ഇനം പക്ഷികളേയും മൃഗങ്ങളേയും വ്യാപകമായി തന്നെ തായ്‍ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കടത്തുന്നുണ്ട്. ഈ വർഷം മാത്രം ഇത്തരത്തിൽപ്പെട്ട മൂന്നു കടത്തുകൾ കൊച്ചി വിമാനത്താവളത്തിൽ പിടികൂടിയിരുന്നു. ഇക്കഴിഞ്ഞ ജൂണിൽ അപൂർവ ഇനം കുരങ്ങൻമാരെയും പക്ഷിയെയും കടത്തിയ പത്തനംതിട്ട സ്വദേശികളായ ദമ്പതികൾ പിടിയിലായിരുന്നു. ജനുവരിയിലും കഴിഞ്ഞ വർഷം ഡിസംബറിലും സമാനായ കടത്ത് കൊച്ചിയിൽ പിടികൂടിയിട്ടുണ്ട്.
- ‘ഓണം ബംപറടിച്ചു, പക്ഷേ ചില കാര്യങ്ങൾ ഞാൻ ചെയ്യില്ല’: കയ്യില്‍ കിട്ടിയ തുക എവിടെ നിക്ഷേപിക്കും? ശരത് എസ്. നായർ പറയുന്നു
- ഇസ്രയേലിന്റെ പെഗസസ് ആകുമായിരുന്നോ സഞ്ചാർ സാഥി? ‘ആപ്പാ’യ ഉത്തരവ് എന്തുകൊണ്ട് കേന്ദ്രം പിൻവലിച്ചു? വിദഗ്ധർ പറയുന്നു...
- ഗരുഡ വാഹനത്തിൽ എഴുന്നള്ളും ശ്രീ പത്മനാഭ സ്വാമി: പേമാരിയും പ്രളയനാശവും ഇല്ലാതാകാൻ ജല ജപം; ഭക്‌തർക്ക് പുണ്യം ചൊരിഞ്ഞ് മുറജപം
MORE PREMIUM STORIES
ആഡംബര പക്ഷികളെ വളർത്തുന്ന വിപണി ലക്ഷ്യമാക്കിയാണ് ഇവയെ കൊണ്ടുവരുന്നത്. വന്യജീവി സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇത്തരത്തിൽപ്പെട്ട അപൂർവ ഇനം വന്യജീവികളെ ഇറക്കുമതി ചെയ്യുന്നത് നിയന്ത്രിച്ചിട്ടുണ്ട്. അതോടൊപ്പം രാജ്യാന്തര കരാറുകളുടെയും വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂൾ നാലിന്റെയും പരിധിയിൽ ഉൾപ്പെടുത്തിയിട്ടുള്ളവയുടെ വാണിജ്യ ഇടപാടും നിരോധിച്ചിട്ടുണ്ട്. English Summary:
Bird smuggling at Kochi airport: Led to the arrest of a couple attempting to bring in 11 rare and endangered species from Thailand. The seized birds, valued at crores and protected under international law, will be returned as the Forest Department begins its investigation. |