താനൂർ (മലപ്പുറം) ∙ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കെ പുരത്തെ തലപ്പള്ളി വീട്ടിലെ ടി. അജീഷാണ് (45) പൊലീസ് പിടിയിലായത്. അതിജീവിതയുടെ ചിത്രം ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയിൽ പോസ്റ്റ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു.
- Also Read മോശം മെസേജ് അയച്ചു, കോൺഗ്രസിലെ ഒരുപാട് സ്ത്രീകളോട് മോശമായി പെരുമാറി: രാഹുലിനെതിരെ പുതിയ വെളിപ്പെടുത്തൽ
താനൂർ സിഐ കെ.ടി. ബിജിത്തിന്റെ നേതൃത്വത്തിലാണ് അജീഷിനെ അറസ്റ്റ് ചെയ്തത്. ചിത്രം പ്രചരിക്കാൻ ഉപയോഗിച്ച മൊബൈൽ ഫോണും പിടിച്ചെടുത്തു. അതിജീവിതയുടെ ചിത്രം പ്രചരിപ്പിച്ച കേസിൽ ഇരിങ്ങാലക്കുടയിൽ നിന്ന് ഇന്നലെ മറ്റൊരു കോൺഗ്രസ് പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. English Summary:
Man Arrested for circulating complainant Photo in Rahul Mankootathil Case: Ajesh, a 45-year-old from Kerala, has been apprehended for sharing the image on Facebook and Instagram, violating privacy and potentially obstructing justice. Police seized the mobile phone used for the illegal activity. |