ന്യൂഡൽഹി ∙ സമഗ്ര വോട്ടർപട്ടിക വിഷയത്തിൽ (എസ്ഐആർ) പാർലമെന്റിൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചു. 9,10 തീയതികളിൽ ലോക്സഭയിൽ ചർച്ച നടക്കും. നിയമമന്ത്രി അർജുൻറാം മേഘ്‍വാൾ 2 ദിവസത്തെ ചർച്ചയ്ക്കു പിന്നാലെ സഭയിൽ മറുപടി നൽകും. ഇന്ന് നടന്ന കാര്യോപദേശക സമിതിയിലാണ് (ബിഎസി) തീരുമാനം. രണ്ടു ദിവസത്തെ ചർച്ചയ്ക്കായി ആകെ 10 മണിക്കൂറാണ് മാറ്റിവച്ചിരിക്കുന്നത്.
- Also Read ശ്രീലങ്കയ്ക്ക് സഹായവുമായി പാക്ക് വിമാനം: വഴിമുടക്കാതെ ഇന്ത്യ, അതിവേഗം അനുമതി നൽകി; തെറ്റിദ്ധരിപ്പിച്ച് പാക്കിസ്ഥാൻ
ആദ്യമായാണ് സർക്കാർ ഈ വിഷയത്തിൽ ചർച്ചയ്ക്ക് സന്നദ്ധതയറിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട വിഷയങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യാൻ അനുവദിക്കാത്തതിന്റെ കീഴ്‌വഴക്കങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഇതുവരെ ഇതിനെ എതിർത്തിരുന്നത്. കഴിഞ്ഞ സമ്മേളനത്തിൽ പ്രതിപക്ഷം ആവർത്തിച്ച് വിഷയം ആവശ്യപ്പെട്ടെങ്കിലും സർക്കാർ ഇതിനു വഴങ്ങിയിരുന്നില്ല. ‘വന്ദേ മാതര’ത്തിന്റെ 150–ാം വാർഷികത്തിന്റെ ഭാഗമായി ഡിസംബർ 8ന് പ്രത്യേക ചർച്ചയുമുണ്ടാകും. English Summary:
Parliament Discussion on SIR Issue: SIR parliamentary discussion is now set to occur after the central government conceded to the opposition\“s demand for a debate on the comprehensive voter list issue in Parliament. The discussion is scheduled for the 9th and 10th in the Lok Sabha, with the Law Minister Arjun Ram Meghwal responding after the two-day discussion. |