തിരുവനന്തപുരം∙ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതി 2 തവണ ആത്മഹത്യയ്ക്കു ശ്രമിച്ചതായി വിവരം. രാഹുൽ മാങ്കൂട്ടത്തിൽ നിന്നുണ്ടായ പീഡനത്തിനും നിർബന്ധിത ഗർഭഛിദ്രത്തിനും പിന്നാലെ അമിതമായി മരുന്നു കഴിച്ചാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇതെത്തുടർന്ന് ഏതാനും ദിവസം ആശുപത്രിയിൽ കഴിഞ്ഞു. ഒരു തവണ കൈ ഞരമ്പ് മുറിക്കാൻ ശ്രമിച്ചതായും യുവതി പൊലീസിനു മൊഴി നൽകി. ഗർഭഛിദ്രം നടത്താൻ 2 ഗുളികകൾ തന്നെക്കൊണ്ട് നിർബന്ധിച്ചു കഴിപ്പിച്ചതായി യുവതി ഡോക്ടറോട് വെളിപ്പെടുത്തിയിരുന്നു.
- Also Read രാഹുൽ ഈശ്വർ പൂജപ്പുര ജയിലിൽ നിരാഹാര സമരത്തിൽ; ഇന്നലെ രാത്രി മുതൽ ഭക്ഷണം ഒഴിവാക്കി
ഇക്കാര്യം ഡോക്ടർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊലീസ് ഊർജിതമാക്കി. മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കുന്ന ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവു വന്ന ശേഷം മതി അറസ്റ്റിന്റെ കാര്യത്തിൽ തീരുമാനം എന്ന മുൻ നിലപാടാണ് മാറ്റിയത്. കേരളത്തിലും തമിഴ്നാട്ടിലും ബെംഗളൂരുവിലും തിരച്ചിൽ നടത്തുന്നുണ്ട്. രാഹുൽ പാലക്കാട്ടുനിന്നു മുങ്ങിയ കാർ ഒരു യുവനടിയുടേതാണെന്ന് പൊലീസ് പറയുന്നു. ഇവരെ ചോദ്യം ചെയ്യും. കാർ കൈമാറാനുണ്ടായ സാഹചര്യവും പരിശോധിക്കും.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
- ‘രാഷ്ട്രീയ എതിരാളിയെ വിജയ് കൃത്യമായി ‘മാർക്ക്’ ചെയ്തിട്ടുണ്ട്, ഉപദേശിക്കാൻ ഞാനില്ല’; ഇടതാണോ കമൽ ഹാസന്റെ രാഷ്ട്രീയം?
- ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
- കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
MORE PREMIUM STORIES
English Summary:
Suicide Attempt: Rahul Mankootathil case involves a woman\“s suicide attempt following alleged sexual harassment. The woman reported taking an overdose and cutting her wrist after a forced abortion, prompting a police investigation and search for Rahul Mankootathil, who is currently absconding. |