ധാക്ക ∙ ബംഗ്ലദേശ് മുൻപ്രധാനമന്ത്രി ഖാലിദ സിയ(80)യുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. നെഞ്ചിൽ അണുബാധയെ തുടർന്ന് നവംബർ 23 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഖാലിദ സിയയുടെ ആരോഗ്യനില മോശമായതോടെ വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. മൂന്നു ദിവസമായി ആരോഗ്യനിലയിൽ മാറ്റമില്ലെന്നും എന്നാൽ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഖാലിദ സിയയുടെ സ്വകാര്യ ഡോക്‌ടർ സാഹിദ് ഹുസൈൻ പറഞ്ഞു.
Also Read വൈറ്റ് ഹൗസ് സന്ദർശിക്കാൻ നെതന്യാഹുവിനെ ക്ഷണിച്ച് ട്രംപ്; ‘സിറിയൻ സർക്കാരിനെ അസ്‌ഥിരപ്പെടുത്തുന്ന നടപടികൾ ഒഴിവാക്കണം’
എയർ ആംബുലൻസ് തയാറാക്കിയിട്ടുണ്ടെന്നും ആരോഗ്യനിലയിൽ പുരോഗതി പ്രാപിച്ചാൽ വിദേശത്ത് കൂടുതൽ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുമെന്നും ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി ഉപാധ്യക്ഷൻ അഹമ്മദ് അസം ഖാൻ പറഞ്ഞു. ഖാലിദ സിയ വേഗം സുഖം പ്രാപിക്കാൻ മകൻ താരീഖ് റഹ്‌മാൻ എല്ലാവരുടെയും പ്രാർഥനകൾ അഭ്യർഥിച്ചു. ഖാലിദ സിയയുടെ ആരോഗ്യസ്‌ഥിതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക പ്രകടിപ്പിച്ചു. എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കാൻ പ്രാർഥിക്കുന്നതായി പറഞ്ഞ അദ്ദേഹം, സാധ്യമായ എല്ലാ പിന്തുണയും നൽകാൻ ഇന്ത്യ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ഷെയ്ഖ് ഹസീനയുടെ എതിരാളിയായ ഖാലിദ സിയ, ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) അധ്യക്ഷയാണ്. മൂന്നു തവണ ബംഗ്ലദേശ് പ്രധാനമന്ത്രിയായ ഖാലിദ സിയയെ 2018 ൽ അഴിമതിക്കേസിൽ ശിക്ഷിച്ചിരുന്നു. ചികിത്സയ്‌ക്കായി വിദേശത്ത് പോകുന്നതിനും വിലക്കുണ്ടായിരുന്നു.
‘രാഷ്ട്രീയ എതിരാളിയെ വിജയ് കൃത്യമായി ‘മാർക്ക്’ ചെയ്തിട്ടുണ്ട്, ഉപദേശിക്കാൻ ഞാനില്ല’; ഇടതാണോ കമൽ ഹാസന്റെ രാഷ്ട്രീയം?
‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
MORE PREMIUM STORIES
ഷെയ്ഖ് ഹസീന സ്‌ഥാനഭ്രഷ്‌ടയാക്കിയതിനു പിന്നാലെ ഖാലിദ സിയയെ മോചിപ്പിച്ചിരുന്നു. 1981ൽ ബംഗ്ലദേശ് പ്രസിഡന്റായിരിക്കെ കൊല്ലപ്പെട്ട സിയാവുർ റഹ്മാന്റെ ഭാര്യയാണു ഖാലിദ സിയ. ബംഗ്ലദേശിലെ മാറിയ രാഷ്ട്രീയസാഹചര്യത്തിൽ ബിഎൻപിയാണു മുഖ്യശക്തി. English Summary:
Khaleda Zia\“s Health Critical: Former Bangladesh PM on Ventilator