തിരുവനന്തപുരം∙ ശബരിമല ശ്രീകോവിൽ വിറ്റ് കാശാക്കാൻ പിണറായി സർക്കാർ കൂട്ടുനിന്നുവെന്നും ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ വിശ്വാസത്തെ വിൽപ്പനച്ചരക്കാക്കിയെന്നും മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. ശബരിമല, ഹിന്ദുക്ഷേത്രമായതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മറ്റേതെങ്കിലും വിശ്വാസത്തെ ഇത്ര ലാഘവത്തോടെ സർക്കാർ കൈകാര്യം ചെയ്യുമോ എന്നും വി.മുരളീധരൻ ചോദിച്ചു. ശബരിമല ആചാരലംഘനം നടന്ന കാലയളവിൽ തന്നെയാണ് ശ്രീകോവിലിലെ സ്വർണക്കൊള്ളയെന്നത് ചേർത്തു വായിക്കണമെന്നും അദ്ദേഹം പറഞ്ഞു.
- Also Read ‘39 ദിവസംകൊണ്ട് സ്വർണം അടിച്ചുമാറ്റി, ചെന്നൈയിൽ എത്തിയത് ചെമ്പുമാത്രം; അയ്യപ്പനെ പോലും സംരക്ഷിക്കേണ്ട സ്ഥിതി’
ക്രിമിനൽ കേസിലെ പ്രതിയാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി. അങ്ങനെയൊരാൾ ശബരിമലയിലെ മുഖ്യനായി മാറിയത് സർക്കാർ അറിഞ്ഞുതന്നെയാണ്. ഉണ്ണികൃഷ്ണൻ പോറ്റി പിണറായിയുടെ ചെവിയിൽ സ്വകാര്യം പറയുന്ന ഫോട്ടോതെളിയിക്കുന്നത് ഉന്നതസ്വാധീനമാണ്. ഉണ്ണികൃഷ്ണനെതിരെ കേസെടുക്കാൻ മടിക്കുന്നത് എന്തുകൊണ്ടാണ് എന്നും മുരളീധരൻ ചോദിച്ചു.
- Also Read പ്രവാസികളുടെ കയ്യിൽ അവശ്യസമയത്ത് പണമെത്തും, ടെൻഷനില്ലാതെ വിശ്രമജീവിതം; ഉറപ്പാക്കണം ഈ നിക്ഷേപങ്ങൾ, എന്തെല്ലാം ശ്രദ്ധിക്കണം?
ചെന്നൈയിലും െബംഗളൂരുവിലും ശബരിമല ശ്രീകോവിലിന്റെ ഭാഗങ്ങൾ ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടു നടന്നത് ആരുടെ അനുമതി വാങ്ങിയാണെന്ന് അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിശദീകരിക്കണം. അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയാൽ സിനിമാതാരങ്ങളുടെ വീട്ടിലെത്തിച്ച ശേഷമാണോ ശബരിമലയിൽ തിരികെ എത്തിക്കേണ്ടത്. ദേവസ്വത്തിന്റെ സ്വത്ത് എങ്ങനെ വേണമെങ്കിലും കൊണ്ടുനടക്കാം എന്നാണോ? 1999ൽ വിജയ് മല്യ നൽകിയ സ്വർണപ്പാളി എങ്ങനെ 2019ൽ ചെമ്പായി എന്നത് സർക്കാർ വിശദീകരിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. English Summary:
V Muraleedharan Alleges Sabarimala Temple Asset Misappropriation: Sabarimala temple controversy revolves around allegations against the Pinarayi government regarding the misappropriation of temple assets. V. Muraleedharan criticizes the government\“s handling of the Sabarimala issue and accuses them of exploiting the faith of devotees. |