സൂറത്ത്∙ ഗുജറാത്തിലെ സൂറത്തില്‍ കോളജ് ഹോസ്റ്റലിൽ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി വിദ്യാർഥി മരിച്ചു. തൃശൂർ സ്വദേശി അദ്വൈത് നായർ ആണ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേയ്ക്ക് ചാടിയത്. സർദാർ വല്ലഭായ് പട്ടേൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ മൂന്നാം വർഷ ബിടെക് വിദ്യാർഥിയാണ്. കൃത്യ സമയത്ത് അദ്വൈതിനെ ആശുപത്രിയിലെത്തിക്കാൻ കോളജ് അധികൃതർ സഹായിച്ചില്ലെന്ന് വിദ്യാർഥികൾ ആരോപിച്ചു. അദ്വൈതിന്റെ മരണത്തിന് പിന്നാലെ കോളജിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു.
- Also Read മലയാളി വിദ്യാർഥിനി രാജസ്ഥാനിൽ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ
നവംബർ 30ന് രാത്രിയാണ് അദ്വൈത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാത്രി 10.30നും 11 ഇടയിലാണ് സംഭവമെന്നാണ് വിദ്യാർഥികൾ പറയുന്നത്. ഹോസ്റ്റലിന്റെ അഞ്ചാം നിലയിൽ നിന്നാണ് അദ്വൈത് താഴേയ്ക്ക് ചാടിയത്. ഹോസ്റ്റൽ അധികൃതരെ കൃത്യ സമയത്ത് സംഭവം അറിയിച്ചെങ്കിലും അവർ എത്തിയില്ലെന്നും അദ്വൈതിനെ ആശുപത്രിയിലെത്തിച്ചില്ലെന്നും വിദ്യാർഥികൾ ആരോപിക്കുന്നു.
ക്യാംപസ് കന്റീനിന് സമീപം ആംബുലൻസ് ഉണ്ടായിരുന്നെങ്കിലും 30 മിനിറ്റിന് ശേഷവും ആംബലുൻസ് എത്തിയിരുന്നില്ല. പിന്നാലെ വിദ്യാർഥികൾ പുറത്ത് പോയി മറ്റൊരു ആംബുലൻസ് വിളിക്കുകയായിരുന്നു. അദ്വൈതിന് ഗുരുതരമായി പരുക്കേറ്റിട്ടും അധികൃതരാരും തിരിഞ്ഞു നോക്കിയില്ലെന്നും വിദ്യാർഥികൾ ആരോപിച്ചു.
- ‘രാഷ്ട്രീയ എതിരാളിയെ വിജയ് കൃത്യമായി ‘മാർക്ക്’ ചെയ്തിട്ടുണ്ട്, ഉപദേശിക്കാൻ ഞാനില്ല’; ഇടതാണോ കമൽ ഹാസന്റെ രാഷ്ട്രീയം?
- ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
- കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
MORE PREMIUM STORIES
ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്നും വിദ്യാർഥികള്‍ ആരോപിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനു ശേഷമേ ചികിത്സ നൽകുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞതായും ചികിത്സ വൈകിയതായും വിദ്യാർഥികൾ ആരോപിച്ചു.
സംഭവത്തിന് പിന്നാലെ കോളജ് അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിന് മുന്നിൽ വിദ്യാർഥികൾ പ്രതിഷേധവുമായെത്തി. അദ്വൈതിന്റെ മരണത്തിന് കാരണം കോളജ് അധികൃതരും ചികിത്സ വൈകിപ്പിച്ച ആശുപത്രിയുമാണെന്നാണ് വിദ്യാർഥികൾ ആരോപിക്കുന്നത്. ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. കഴിഞ്ഞ 4 മാസമായി അദ്വൈത് ക്ലാസിൽ പോയിട്ടില്ലെന്നും പരീക്ഷകളൊന്നും എഴുതിയിട്ടില്ലെന്നും സഹപാഠികൾ പറഞ്ഞു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സംഭവത്തിൽ ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056) English Summary:
Advaith Nair\“s Death: Malayali Student\“s Death in Gujarat Sparks Protests Over Alleged Negligence |