കോഴിക്കോട് ∙ കേന്ദ്ര മന്ത്രി സുരേഷ് ഗോപി തന്നെയല്ല കണക്കു കൊടുത്തവരെയാണ് മാന്തി പൊളിക്കേണ്ടതെന്ന് കോഴിക്കോട് സിപിഎം ജില്ലാ കമ്മിറ്റി അംഗം പി.കെ.ദിവാകരൻ. വടകര ആശുപത്രിക്ക് അനുവദിച്ച 83 കോടി രൂപയിൽ 40% സംസ്ഥാന സർക്കാരിന്റേതാണ്. കേരളത്തിന്റെ താൽപര്യം സംരക്ഷിക്കാത്ത മന്ത്രിയാണ് സുരേഷ് ഗോപി. സംസ്ഥാനത്തിന്റെ ഒരു പ്രശ്നത്തിലും അദ്ദേഹം ഇടപെടുന്നില്ല. സുരേഷ് ഗോപി ഇങ്ങനെ ചെറുതാകരുത്. തൃശൂരിലെ രാജാവാണെന്ന് മതിഭ്രമം പൂണ്ടു നടക്കുന്ന അദ്ദേഹത്തിന് ‘മാടമ്പിള്ളിയിലെ മനോരോഗി’ എന്ന വിശേഷണമാണ് കൂടുതൽ ചേരുന്നതെന്നും പി.കെ.ദിവാകരൻ പറഞ്ഞു.
- Also Read ‘ആ മാക്രിയുടെ മൂക്കിനു താഴെയാണ് പദ്ധതി കൊടുത്തത്; തൃശൂർ എംപിയെ ഞോണ്ടാൻ വരരുത്, മാന്തി പൊളിക്കും’
മനോരമ ന്യൂസ് ‘നാട്ടുകവല’ പരിപാടിയിൽ നാടിനായി ഒന്നും ചെയ്യാത്തയാളാണ് സുരേഷ് ഗോപിയെന്ന് പി.കെ.ദിവാകരൻ കുറ്റപ്പെടുത്തിയിരുന്നു. ഇതിനു പ്രതികരണമായി വടകരയിലെ ‘മാക്രി’യുടെ രോദനം എന്ന പരാമർശം നടത്തിയ സുരേഷ് ഗോപി ഈ മാക്രിയുടെ മൂക്കിന് താഴെയാണ് വടകരയിൽ 95.34 കോടി രൂപയുടെ പദ്ധതി താൻ കൂടി അംഗീകരിച്ച് കൊണ്ടുവന്നതെന്ന് പറഞ്ഞിരുന്നു. തൃശൂർ എംപിക്കിട്ട് ഞോണ്ടാൻ വന്നാൽ മാന്തി പൊളിച്ചുകളയുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇതിനു പ്രതികരണമായാണ് സുരേഷ് ഗോപി ഇങ്ങനെ ചെറുതാകരുതെന്ന് പി.കെ.ദിവാകരൻ പറഞ്ഞത്.
- Also Read സ്വർണവും ഗർഭവുമല്ല, വികസനം ചർച്ചയാക്കണം: ചെമ്പ് വിവാദം കൊണ്ടുവന്നിട്ടെന്തായെന്ന് സുരേഷ് ഗോപി
കേരളത്തിന് കേന്ദ്രം വികസനത്തിനു പണം കൊടുത്തു എന്ന് പറയുന്നതിൽ എന്ത് ന്യായമാണുള്ളതെന്ന് പി.കെ.ദിവാകരൻ ചോദിച്ചു. പിഎംജെവികെ പദ്ധതിയിലാണ് വടകര ഗവൺമെന്റ് ആശുപത്രിക്ക് 83 കോടി രൂപ നൽകിയത്. ഈ പദ്ധതിയിൽ 40% കേരള സർക്കാരാണ് വഹിക്കുന്നത്. 60% കേന്ദ്രമാണ്. അപ്പോൾ രണ്ട് സർക്കാരുകളുടെയും സംയുക്ത സംരംഭമായി ഒരു വികസന പ്രവർത്തനം നടക്കുമ്പോൾ അത് കേന്ദ്രത്തിന്റെ ന്യായത്തിൽ അവരുടെ കണക്കിൽ വരുന്നതാണെന്ന് പറഞ്ഞ് മേനി നടിച്ചു നടക്കുകയാണ്. സുരേഷ് ഗോപിയെ പോലുള്ള ഒരാൾ ഇത്ര ചെറുതാവാൻ പാടുണ്ടോ. കേരളത്തിന് അർഹമായ എയിംസ് വരെ ഇവിടെ നിന്ന് റാഞ്ചാനുള്ള പദ്ധതിയുമായാണ് അദ്ദേഹത്തിന്റെ നടപ്പ്. കേന്ദ്ര സമീപനത്തെക്കുറിച്ച് വടകരയിൽ ഒരു കലുങ്ക് ചർച്ചയ്ക്ക് സുരേഷ് ഗോപിയെ വെല്ലുവിളിക്കുകയാണെന്നും പി.കെ.ദിവാകരൻ പറഞ്ഞു.
- ‘രാഷ്ട്രീയ എതിരാളിയെ വിജയ് കൃത്യമായി ‘മാർക്ക്’ ചെയ്തിട്ടുണ്ട്, ഉപദേശിക്കാൻ ഞാനില്ല’; ഇടതാണോ കമൽ ഹാസന്റെ രാഷ്ട്രീയം?
- ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
- കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
MORE PREMIUM STORIES
English Summary:
P.K. Divakaran Slams Suresh Gopi\“s Stance: Suresh Gopi is facing criticism from CPM leader P.K. Divakaran regarding his handling of central funds for Kerala\“s development. Divakaran questions Gopi\“s contributions and accuses him of prioritizing central interests over Kerala\“s needs. |