ശബരിമല∙ തീർഥാടനം തുടങ്ങി 15 ദിവസം പിന്നിട്ടപ്പോൾ ദർശനം നടത്തിയ ഭക്തരുടെ എണ്ണം 13 ലക്ഷമായി ഉയർന്നു.
- Also Read മാനം തെളിഞ്ഞു; കന്യാകുമാരിയിൽ സൂര്യോദയം കാണാൻ വൻ തിരക്ക്
ഏറ്റവും കുറവ് തീർഥാടകർ എത്തിയത് ഞായറാഴ്ചയാണ്. 50,264 പേർ മല കയറി. വെർച്വൽ ക്യൂ ബുക്കു ചെയ്തവരിൽ നല്ലൊരു ഭാഗവും ഞായറാഴ്ച എത്തിയില്ല. അതിനാൽ 10,000 ന് മുകളിൽ സ്പോട് ബുക്കിങ് കൊടുത്തു. എന്നിട്ടും തിരക്ക് കുറവായിരുന്നു. ഇന്നും അതേ അവസ്ഥയാണ്. ഞായറാഴ്ചയിലേതിനേക്കാൾ അൽപം കൂടി തിരക്കുണ്ട്. പതിനെട്ടാംപടി കയറാൻ വലിയ നടപ്പന്തലിൽ രാവിലെ 7 ന് ഒരു നിരയിൽ മാത്രമേ തീർഥാടകർ ഉള്ളൂ. ഇന്ന് ഗുരുവായൂർ ഏകാദശി കഴിഞ്ഞ് തീർഥാടകർ എത്തുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോർഡും പൊലീസും English Summary:
Sabarimala Pilgrim Count: Sabarimala pilgrimage witnesses 1.3 million devotees in 15 days, with Sunday experiencing the lowest turnout. |