തിരുവനന്തപുരം∙ ചുഴലിക്കാറ്റ് മൂലമുണ്ടായ ശക്തമായ പ്രളയത്തെതുടര്‍ന്ന് ശ്രീലങ്കയില്‍ കുടുങ്ങിപ്പോയ മലയാളികളായ 270 പേര്‍ തിരുവനന്തപുരത്തെത്തി. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കൊളംബോയില്‍ നിന്നും തിരുവനന്തപുരത്തെത്തിയവരെ വിമാനത്താവളത്തില്‍ നോര്‍ക്ക റൂട്ട്സ് പ്രതിനിധികള്‍ സ്വീകരിച്ചു. ഇവര്‍ക്കാവശ്യമായ അവശ്യ സഹായങ്ങളും ലഭ്യമാക്കി. വീടുകളിലേക്കു പോകുന്നതിനായി എറണാകുളത്തേക്ക് രണ്ട് ബസുകളും നോര്‍ക്ക ഏര്‍പ്പാടാക്കി. രാത്രി 12.45 ന് മറ്റൊരു വിമാനത്തില്‍ 80 പേര്‍ കൂടി തിരുവനന്തപുരത്തെത്തും.
- Also Read നാശം വിതച്ച് ദിത്വ: ശ്രീലങ്കയിൽ മരണം 200; തമിഴ്നാട്ടിൽ കനത്ത മഴ, വിമാന സർവീസുകൾ താറുമാറായി
ശ്രീലങ്കയില്‍ കുടുങ്ങിയിട്ടുളള ഇന്ത്യന്‍ പൗരന്മാര്‍ക്ക് കൊളംബോ ബണ്ഡാരനായക രാജ്യാന്തര വിമാനത്താവളത്തിൽ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഒരുക്കിയിട്ടുള്ള അടിയന്തര ഹെല്‍പ്പ് ഡെസ്‌ക്കില്‍ സഹായത്തിനായി ബന്ധപ്പെടാവുന്നതാണ്. ശ്രീലങ്കയിലെ ഏതെങ്കിലും വിമാനത്താവളത്തിലോ മറ്റേതെങ്കിലും ഭാഗത്തോ സഹായം ആവശ്യമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് സഹായത്തിനായി +94 773727832 (വാട്സാപ്പിലും ലഭ്യമാണ്) എന്ന നമ്പറില്‍ ബന്ധപ്പെടാം.
- Also Read ചുഴലിക്കാറ്റ്: ശ്രീലങ്കയിൽ 80 മരണം; അടിയന്തര സഹായവുമായി ഇന്ത്യൻ നാവികസേന രംഗത്ത്
പ്രളയവും കനത്ത നാശനഷ്ടവും ഉണ്ടായത് നേരിടാൻ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനം ശക്തമാക്കാനും ധനസഹായവിതരണം ഏകോപിപ്പിക്കാനും വേണ്ടിയാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത്. വെള്ളിയാഴ്ച ചേർന്ന സർവകക്ഷിയോഗവും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. കനത്ത മഴയിലും പ്രളയത്തിലും 123 പേരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. 130 പേരെ കാണാതായി.
- കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
- ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
- കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
MORE PREMIUM STORIES
English Summary:
Sri Lanka Floods: 270 Malayalis have safely returned to Thiruvananthapuram via an Indian Air Force flight due to floods in Sri Lanka. NORKA Roots is providing assistance, and another 80 individuals are expected to arrive later tonight. |