മുംബൈ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി സാരി ധരിച്ച് നിൽക്കുന്ന മോർഫ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ ബിജെപി പ്രവർത്തകരുടെ തിരിച്ചടി. ചിത്രം പ്രചരിപ്പിച്ച കോൺഗ്രസ് പ്രവർത്തകൻ പ്രകാശ് പഗാരെയെ ബലം പ്രയോഗിച്ച് സാരി ധരിപ്പിച്ചാണ് ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചത്. ചൊവാഴ്ച മുംബൈ ഡോംബിവിലിയിലായിരുന്നു സംഭവം. ഇതോടെ മേഖലയിൽ ബിജെപി – കോൺഗ്രസ് പ്രവർത്തക തമ്മിൽ സംഘർഷം ഉടലെടുത്തു. Tamil Nadu murder, Property dispute murder, Villupuram murder, Father\“s second wife murder, Madurai murder case, Crime news Tamil Nadu, Malayala Manorama Online News, India crime news, Murder in Tamil Nadu, Arrest in murder case, സ്വത്ത് തർക്കം, തമിഴ്നാട് കൊലപാതകം, വിഴുപുരം കൊലപാതകം, അറസ്റ്റ്, കൊലപാതകം, Breaking News, Latest News, Breaking News Manoramaonline, Latest News Manorama, Malayala Manorama Online, Manorama, Manoramaonline, Manorama News, Malayala Manorama News Online, Manorama Online, Malayala Manorama Online, Malayala Manorama Online News, മലയാള മനോരമ, മനോരമ, മനോരമ ഓൺലൈൻ, മനോരമ ന്യൂസ്, മനോരമ വാർത്തകൾ വാർത്തകൾ, മലയാള മനോരമ ഓൺലൈൻ വാർത്തകൾ
രാജ്യത്തെ പ്രധാനമന്ത്രിയെ കോൺഗ്രസ് അപമാനിക്കുകയാണെന്ന് ആരോപിച്ചാണ് 73 വയസ്സുകാരനായ പഗാരയെ ബിജെപി പ്രവർത്തകർ ബലം പ്രയോഗിച്ച് സാരി ധരിപ്പിച്ചത്. ബിജെപിയുടെ കല്യാൺ ജില്ലാ പ്രസിഡന്റ് നന്ദു പരബിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രധാനമന്ത്രിയുടെ ചിത്രം മോർഫ് ചെയ്ത് മോശമായി പോസ്റ്റ് ചെയ്യുന്നത് കുറ്റകരമാണെന്നും ബിജെപി നേതാക്കളെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാൽ പാർട്ടി കൂടുതൽ ശക്തമായ മറുപടി നൽകുമെന്നും പരബ് മുന്നറിയിപ്പ് നൽകി. എന്നാൽ, ബിജെപിയുടെ നടപടിയെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. പരാതിയുണ്ടെങ്കിൽ പൊലീസിൽ നൽകണമായിരുന്നുവെന്നാണ് കോൺഗ്രസിന്റെ വാദം. ബിജെപിയുടെ പ്രവൃത്തി ആവിഷ്കാര സ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണമാണെന്നും കോൺഗ്രസ് ആരോപിച്ചു.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @TruthDefenders എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
BJP protests involved forcefully dressing a Congress worker in a saree for sharing a morphed image of Narendra Modi. |