കൊച്ചി ∙ ശബരിമലയിലെ അനിയന്ത്രിതമായ തിരക്കിൽ ഇടപെട്ട് ഹൈക്കോടതി. തിരക്ക് നിയന്ത്രിക്കാൻ ശാസ്ത്രീയമായ മാർഗങ്ങൾ ഉണ്ടാകണമെന്ന് കോടതി നിർദേശിച്ചു. മണ്ഡല, മകരവിളക്ക് തീർഥാടനം സംബന്ധിച്ചുള്ള ഒരുക്കങ്ങൾ ആറു മാസം മുൻപെങ്കിലും തുടങ്ങേണ്ടതായിരുന്നില്ലേ എന്ന് ആരാഞ്ഞ കോടതി, ‘ഏകോപനമില്ലാത്തതാണ് പ്രശ്നം’ എന്നും അഭിപ്രായപ്പെട്ടു. തിരക്ക് നിയന്ത്രണത്തിനു പുറമെ ശുചിമുറി സൗകര്യത്തിന്റെ കാര്യത്തിലടക്കം ദേവസ്വം ബോർഡിനു ജസ്റ്റിസ് എ.രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ദേവസ്വം ബെഞ്ചിന്റെ വിമർശനമുണ്ട്.
Also Read മന്ത്രിയുടെയും മുൻ ബോർഡിന്റെയും വാദങ്ങൾ പൊളിഞ്ഞു; ശബരിമല ഒരുക്കത്തിൽ സമ്പൂർണ പാളിച്ച
തീർഥാടന കാലത്ത് ശബരിമലയുടെ ഓരോ ഭാഗത്തും എത്രത്തോളം ആളുകളെ ഉൾക്കൊള്ളാൻ സാധിക്കുമെന്ന് കോടതി ആരാഞ്ഞു. നിലയ്ക്കൽ മുതൽ സന്നിധാനവും പതിനെട്ടാം പടിയും അടക്കമുള്ള സ്ഥലങ്ങൾ ഇത്തരത്തിൽ അഞ്ചോ ആറോ ആയി തിരിക്കണം. ഓരോ സ്ഥലത്തും ഒരേ സമയം എത്ര പേരെ ഉൾക്കൊള്ളാൻ കഴിയുമെന്ന് തീരുമാനിക്കണം. ഇതിനായി ഒരു വിദഗ്ധ സംഘത്തെ രൂപപ്പെടുത്തണമെന്നും കോടതി അഭിപ്രായപ്പെട്ടു. നിലവിൽ ഉന്നതാധികാര സമിതി അടക്കമുള്ളവ ഉണ്ടെന്ന് ദേവസ്വം ബോർഡ് അറിയിച്ചെങ്കിലും തിരക്ക് നിയന്ത്രണത്തിൽ പ്രത്യേക സംഘം തന്നെ ഉണ്ടാവണമെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇതിനായി ഓരോ സ്ഥലത്തിന്റെ വ്യാപ്തി എത്രയെന്നത് അറിയിക്കാനും കോടതി വാക്കാൽ അഭിപ്രായപ്പെട്ടു.
Also Read സന്നിധാനത്ത് എൻഡിആർഎഫ്; വരി തെറ്റിച്ച് പതിനെട്ടാം പടി കയറ്റില്ല, തിരക്ക് നിയന്ത്രണ വിധേയം
പൊലീസിനെ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കുന്നുണ്ടെന്ന് ബോർഡ് അറിയിച്ചെങ്കിലും അതു പോരെന്ന് കോടതി വ്യക്തമാക്കി. ഇത് സാധാരണ ഉത്സവം നടത്തുന്ന രീതിയിൽ പറ്റില്ല. മാസങ്ങൾക്കു മുൻപു തന്നെ ഒരുക്കങ്ങൾ തുടങ്ങണം. പൊലീസിന് ആളുകളെ നിയന്ത്രിക്കാൻ മാത്രമേ പറ്റൂ. കാര്യങ്ങൾ ശാസ്ത്രീയമായി തീരുമാനിക്കാൻ സംവിധാനം ഉണ്ടാവണം. കുഞ്ഞുങ്ങളടക്കമാണ് അവിടെ ബുദ്ധിമുട്ടുന്നത്. അതിന് പരിഹാരമുണ്ടാകണം. ഉൾക്കൊള്ളാൻ കഴിയില്ലെങ്കിൽ എന്തിനാണ് ഇത്രയുമധികം ആളുകളെ പ്രവേശിപ്പിക്കുന്നതെന്നും കോടതി ആരാഞ്ഞു.
മണ്ണിനടിയിൽ ചൈന ‘തൊട്ടു’ 21–ാം നൂറ്റാണ്ടിന്റെ സ്വർണം; പത്തുലക്ഷം ഗ്രാം സംസ്കരിച്ചാൽ കിട്ടും അരഗ്രാം; അടച്ചിട്ട ഖനികൾ തുറന്ന് ട്രംപ്, ലക്ഷ്യം ‘ന്യൂ ഓയിൽ’
പടി പതിനെട്ടും കയറിയാണ് എത്തിയത് ! പ്രതിസന്ധി വന്നാൽ ...; ശബരിമല ഒരുക്കത്തെക്കുറിച്ച് മന്ത്രി വാസവൻ പറയുന്നു
India File കോൺഗ്രസിനെ ‘തള്ളിക്കളയാതെ’ മോദി; തോൽവിയുടെ ബാധ്യത രാഹുലിന് മാത്രമോ? അത്ര കഠിനമോ തിരിച്ചുവരവ്
MORE PREMIUM STORIES
ഇത്ര വലിയ തിരക്കുമൂലം അപകടങ്ങളുണ്ടാകാമെന്ന് കോടതി ചൂണ്ടിക്കാട്ടി. ശബരിമലയിൽ എത്തുന്നവരെ ശ്വാസം മുട്ടി മരിക്കാന്‍ അനുവദിക്കാനാവില്ല. അവർ ഭക്തരാണ്. അതുകൊണ്ട് തന്നെ അവർ വരും. അവിടെ ഒരുക്കങ്ങൾ നടത്തേണ്ടത് ഉത്തരവാദിത്തപ്പെട്ടവരാണ്. ശുചിമുറി സൗകര്യത്തിന്റെ അടക്കമുള്ള പ്രശ്നങ്ങളും കോടതി ചൂണ്ടിക്കാട്ടി. ശുചിമുറി വൃത്തിയാക്കുന്നതിൽ എന്തു നടപടി എടുത്തു എന്ന് കോടതി ആരാഞ്ഞു. ഇത്രയധികം ആളുകൾ വരുന്ന ഉത്സവ കാലത്തെ ഒരുക്കങ്ങൾക്കായി ആവശ്യമായ ഏകോപനമുണ്ടായിട്ടില്ല എന്നാണ് കോടതി ഇന്ന് ഉന്നയിച്ച വിമർശനങ്ങളിൽ പ്രധാനം. English Summary:
Sabarimala Crowd Management: Highlighted by the High Court\“s intervention regarding the uncontrolled crowds at Sabarimala. The court has directed the implementation of scientific methods for managing the crowd and has questioned the Devaswom Board regarding the adequacy of preparations for the Mandala and Makaravilakku pilgrimage seasons.