കോഴിക്കോട് ∙ കോർപറേഷൻ തിരഞ്ഞെടുപ്പിൽ കല്ലായി ഡിവിഷനിലെ സ്ഥാനാർഥിയായി കോൺഗ്രസ് രംഗത്തിറക്കിയ സംവിധായകൻ വി.എം.വിനുവിന്റെ പേര് വോട്ടർപട്ടികയിൽ കാണാത്തത് സംബന്ധിച്ച് വിവാദത്തിൽ പുതിയ വഴിത്തിരിവ്. 2020 ലെ തദ്ദേശഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയിലും വി.എം.വിനുവിന്റെ പേരില്ലെന്ന വിവരം പുറത്തുവന്നതോടെ വിവാദം കൂടുതൽ ചൂടുപിടിച്ചു. വിനുവിന്റെ അയൽവാസികളുടെ പേര് ഈ പട്ടികയിൽ ഉണ്ടെങ്കിലും വിനുവിന്റെയോ കുടുംബത്തിന്റെയോ പേരുവിവരം പട്ടികയിൽ ഇല്ല. കല്ലായി ഡിവിഷനിലെ വോട്ടർപട്ടികയിൽ വിനുവിന്റെ പേര് കാണാതായതോടെയാണ് തിങ്കളാഴ്ച വിവാദമുയർന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് സംബന്ധിച്ച ചട്ടപ്രകാരം മത്സരിക്കുന്ന വാർഡിലോ ഡിവിഷനിലോ വോട്ടർപട്ടികയിൽ ഉൾപ്പെടാത്തവർക്ക് അവിടെ സ്ഥാനാർഥിയാകാൻ ആവില്ല.
- Also Read ‘കാര്യങ്ങൾ കൈവിട്ടു പോയിട്ടില്ല, ദർശനം ഇന്നു വേണമെന്ന് നിർബന്ധം പിടിക്കരുത്, ഭക്തരോട് ബലം പ്രയോഗിക്കാനാകില്ല’
അതേസമയം 2020 ൽ വോട്ടു ചെയ്തിരുന്നുവെന്നാണ് വിനു പറയുന്നത്. 2020 ൽ എട്ടാം ഡിവിഷനായ മലാപറമ്പിലെ നാലാം നമ്പർ ബൂത്തിലാണ് വോട്ട് ചെയ്തതെന്ന് വിനു ആവർത്തിച്ചു. എറണാകുളത്തേക്ക് യാത്ര തിരിക്കുന്നതിനു തൊട്ടുമുൻപ് രാവിലെ ബൂത്തിലെത്തിയാണ് അന്ന് ഭാര്യയ്‌ക്കൊപ്പം വോട്ട് രേഖപ്പെടുത്തിയതെന്നും വിനു പറഞ്ഞു. ഇക്കാര്യം സ്ഥലത്തെ കൗൺസിലറായ കെ.പി.രാജേഷ് കുമാറും മാധ്യമങ്ങൾക്കു മുന്നിൽ സ്ഥിരീകരിച്ചു. വോട്ട് ഇല്ലാതിരിക്കാൻ താനെന്താ ഭൂമിയിൽ നിന്ന് താഴ്ന്നുപോയോയെന്നും വിനു ചോദിച്ചു. വോട്ടർപട്ടികയിൽ നിന്ന് പുറത്തായ സംഭവത്തിൽ കോൺഗ്രസ് നേതാക്കൾക്കൊപ്പമെത്തി വി.എം.വിനു തിങ്കളാഴ്ച രാത്രി തന്നെ കലക്ടർ സ്നേഹിൽ കുമാർ സിങ്ങിന് പരാതി നൽകിയിരുന്നു.
- Also Read ഞാൻ രാജിവച്ചിട്ടില്ല, പ്രചാരണം അടിസ്ഥാന രഹിതം, വൻ വിജയം നേടും : എൻ.ശക്തൻ
വിനു 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തിട്ടില്ലെന്നും കള്ളവോട്ടു ചെയ്തോ എന്നത് തനിക്ക് പറയാനാകില്ലെന്നും പറഞ്ഞ് സിപിഎം ജില്ലാ സെക്രട്ടറി എം.മെഹബൂബ് ഇതിനിടെ വിവാദത്തിനു പുതിയ രാഷ്ട്രീയമാനം പകർന്നു. സിപിഎം അല്ല വിനുവിന്റെ വോട്ട് പരിശോധിക്കേണ്ടത്. നിയമസഭയിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കുമുള്ള തിരഞ്ഞെടുപ്പുകളിൽ വെവ്വേറെ വോട്ടർ പട്ടികയാണെന്ന കാര്യം അറിയാത്തയാളാണോ വി.എം.വിനുവെന്നും മെഹബൂബ് ചോദിച്ചു. ഏതുകാര്യത്തിനും സർക്കാരിനെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. വോട്ടില്ലാത്ത മേയർ സ്ഥാനാർഥിയെ വച്ചാണോ കോൺഗ്രസ് വോട്ടു പിടിക്കുന്നത്. നിയമപരം അല്ലാതെ വി.എം.വിനുവിന്റെ വോട്ടു ചേർക്കാൻ ശ്രമിച്ചാൽ അത് എതിർക്കുമെന്നും മെഹബൂബ് പറഞ്ഞു.
- പണമൊഴുക്കിയ പ്രവാസികൾ രാജ്യത്തിന് കരുത്തായി; തീരുവയിൽ ട്രംപിനെ ‘മയക്കി വീഴ്‌ത്തിയ’ രാജ്യം, ചൈനയും തോറ്റു; കണ്ടുപഠിക്കണം ഇന്ത്യയും
- ബാങ്ക് നോമിനിയെ വയ്ക്കുമ്പോൾ മറക്കരുത് ഇക്കാര്യങ്ങൾ; കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം നിയമക്കുരുക്കിൽ പോകാതെ നോക്കാം, അവകാശികൾക്ക് ഉറപ്പാക്കാം
- ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
MORE PREMIUM STORIES
വിനുവിനു പുറമേ കോർപറേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് രംഗത്തിറക്കിയ മറ്റൊരു സ്ഥാനാർഥിയുടെ പേരും ബന്ധപ്പെട്ട ഡിവിഷനിലെ വോട്ടർപട്ടികയിൽ കാണാത്തതും ചർച്ചയായി. പത്തൊൻപതാം വാർഡായ മെഡിക്കൽ കോളജ് സൗത്തിലെ യുഡിഎഫ് സ്ഥാനാർഥി ബിന്ദു കമ്മനക്കണ്ടിയുടെ പേരാണ് അന്തിമ വോട്ടർപട്ടികയിൽ ഇടംനേടാതെ പോയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്ത ഇരുപത്തിയൊന്നാം വാർഡിലെ പുതിയ പട്ടികയിലും ബിന്ദുവിന്റെ പേരില്ല. പുതിയ സ്ഥാനാർഥിയെ മെഡിക്കൽ കോളജ് സൗത്ത് ഡിവിഷനിൽ അവതരിപ്പിക്കണമോ എന്നതിൽ ഡിസിസി നേതൃത്വം തീരുമാനമെടുക്കും. പ്രദേശത്ത് പോസ്റ്റർ പതിപ്പിച്ച് ബിന്ദു കമ്മനക്കണ്ടി പ്രചാരണം തുടരുന്നതിന് ഇടയിലാണ് വോട്ടർപട്ടികയിൽ പേരില്ലെന്ന് കണ്ടെത്തിയത്.
- Also Read കാസർകോട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭാര്യ യുഡിഎഫ് സ്ഥാനാർഥി
∙ പേര് വെട്ടാനുള്ള നടപടികൾ
2020 ലെ പട്ടികയ്ക്കു ശേഷം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ 2023 ലും 24 ലും സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ നടത്തി ശുദ്ധീകരിച്ചിരുന്നു. ഈ ഘട്ടത്തിലാണ് ഉദ്യോഗസ്ഥ തലത്തിൽ കുറേ പേരെ ഒഴിവാക്കിയത്. പിന്നീട് പേരു ചേർക്കാൻ അവസരം കൊടുത്തു. ഒക്ടോബർ 25ന് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. നവംബർ 4, 5 തീയതികളിൽ പിന്നെയും അവസരം നൽകി. ഇതും കഴിഞ്ഞാണ് സപ്ലിമെന്ററി പട്ടിക പ്രസിദ്ധീകരിച്ചത്. ഏതു പരാതിയുടെ അടിസ്‌ഥാനത്തിലാണ് ഒഴിവാക്കിയതെന്ന് ഇലക്ടറൽ ഓഫിസറാണ് വ്യക്തമാക്കേണ്ടത്. വോട്ടർ പട്ടികയിൽ നിന്ന് ഒരാളെ ഒഴിവാക്കണമെങ്കിൽ അതേ വാർഡിലെ വോട്ടർ ഫോം - 5 ൽ പരാതി നൽകണം. വീട് മാറിയെങ്കിലോ വോട്ടർ മരിച്ചെങ്കിലോ ആണ് ഇത്തരത്തിൽ തള്ളുന്നത്. വിനുവിന് ഇത്തരം ഒരു നോട്ടിസും ലഭിച്ചിട്ടില്ലെന്നാണ് ആക്ഷേപം. English Summary:
V.M. Vinu Voter List Controversy: VM Vinu\“s name missing from the voter list has sparked controversy surrounding the Kozhikode corporation election. Despite Vinu\“s claims of voting in 2020, the CPM has questioned his statements, adding a political dimension to the electoral dispute. |