‘ഒരു അടച്ചുപൂട്ടൽ ഉണ്ടായേക്കാം’; യുഎസ് സർക്കാർ ഷട്ട്ഡൗണിലേക്കു നീങ്ങുകയാണെന്നു ട്രംപ്

cy520520 2025-10-1 09:50:59 views 1258
  



വാഷിങ്ടൻ∙ യുഎസ് ഗവർമെന്റ് അടച്ചുപൂട്ടലിലേക്കു (ഷട്ട്ഡൗൺ) നീങ്ങുകയാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അങ്ങനെയൊരു സാഹചര്യമുണ്ടായാൽ തന്റെ സർക്കാരിന് തിരിച്ചുപോക്കില്ലാത്ത മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്നും ട്രംപ് പറഞ്ഞു. ‘ഒരു അടച്ചുപൂട്ടൽ ഉണ്ടായേക്കാം’ എന്നാണ് ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോടു പ്രതികരിച്ചത്. ഷട്ട്ഡൗൺ സംബന്ധിച്ച ചർച്ചകളിൽ ഡെമോക്രാറ്റുകൾ സാഹസികത കാട്ടുകയാണെന്നും ട്രംപ് പറഞ്ഞു.  


1981 ന് ശേഷമുള്ള 15ാം ഷട്ട്ഡൗണിലേക്കാണു യുഎസ് നീങ്ങുന്നത്. സർക്കാർ സേവനങ്ങൾ നിർത്തിവെക്കുന്ന സവിശേഷ സാഹചര്യത്തെയാണ് ഷട്ട്ഡൗൺ എന്നു വിശേഷിപ്പിക്കുന്നത്. ഷട്ട്ഡൗൺ ഒഴിവാക്കാനായി പ്രതിപക്ഷവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ ചർച്ച വിജയംകണ്ടിരുന്നില്ല.  


ഫെഡറൽ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വാർഷിക ഫണ്ടിങ് ബില്ലുകൾ യുഎസ് കോൺഗ്രസിൽ പാസാകാത്ത സാഹചര്യത്തിലാണ് ഷട്ട്ഡൗൺ നടപ്പാക്കുക. യുഎസിൽ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഒക്ടോബർ 1ന് മുൻപ് ഫണ്ട് അനുവദിക്കാൻ കോൺഗ്രസിനു കഴിഞ്ഞില്ലെങ്കിൽ വകുപ്പുകളു​ടെ പ്രവർത്തനം തടസ്സപ്പെടും. ഇതോടെ അത്യാവശ്യ സേവനങ്ങൾ ഒഴികെയുള്ളവയെല്ലാം നിർത്താൻ യുഎസ് ഗവൺമെന്റ് നിർബന്ധിതരാകുന്ന സാഹചര്യമാണ് ഷട്ട്ഡൗൺ. 2018–19ൽ 35 ദിവസം ഇത്തരത്തിൽ ഷട്ട്ഡൗൺ ഉണ്ടായിരുന്നു.  English Summary:
Donald Trump says US is probably headed towards a government shutdown: A shutdown could allow his administration to implement irreversible changes. This situation arises from Congress\“s failure to pass annual funding bills before the US fiscal year begins on October 1st.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
138324

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com