മുംബൈ ∙ ഹിന്ദി സിനിമ ‘ജാനകി’യ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡിനു ബോംബെ ഹൈക്കോടതിയുടെ നോട്ടിസ്. ചിത്രത്തിന്റെ നിര്‍മാതാക്കളുടെ ഹര്‍ജിയിലാണ് കോടതി നടപടി. ചിത്രത്തിന്റേയും കഥാപാത്രങ്ങളുടേയും പേര് ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചത്. എന്തിനാണ് പേരുകൾ മാറ്റേണ്ടതെന്ന് വിശദീകരിക്കണമെന്ന് സെൻസർ ബോർഡിനോട് കോടതി നിർദേശം നൽകി. ഒക്ടോബർ ആറിന് മുൻപ് സെൻസർ ബോർഡ് കൃത്യമായ മറുപടി നൽകണമെന്നും ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.Karur accident, Vijay statement, Malayala Manorama Online News, Kerala news, Accident in Kerala, Latest Malayalam news, Actor Vijay response, Vijay clarification, Kerala accident news, Karur incident update, കരുർ അപകടം, വിജയ് പ്രതികരണം, കേരള വാർത്ത, അപകടം, വിജയ്, മനോരമ ഓൺലൈൻ, മനോരമ ഓൺലൈൻ ന്യൂസ്
കൗശൽ ഉപാധ്യയ സംവിധാനം ചെയ്ത് ദിലേഷ് സാഹു, അനുകൃതി ചൗഹാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രം ഛത്തീസ്ഗഢിൽ വലിയ വിജയം നേടിയിരുന്നു. ഇതിനുപിന്നാലെയാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പും റിലീസ് ചെയ്യാൻ നിർമാതാക്കൾ തീരുമാനിച്ചത്. മതപരമായോ സാമൂഹ്യപരമായോ ഉള്ള വികാരങ്ങളെ വ്രണപ്പെടുത്താൻ സാധ്യതയുള്ളതിനാൽ ജാനകി, രഘുറാം എന്നീ പേരുകൾ മാറ്റമെന്ന് സെൻസർ ബോർഡ് നിർമാതാക്കളോട് ആവശ്യപ്പെട്ടു. ഈ ആവശ്യം നിർമാതാക്കൾ അംഗീകരിച്ചില്ല. പിന്നീട് പല തവണ ബോർഡിനെ സമീപിച്ചിട്ടും ഫലമുണ്ടാകാതായതോടെയൈാണ് കോടതിയിൽ പോയത്.
സുരേഷ് ഗോപി ചിത്രമായ ‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന മലയാള ചിത്രത്തിനും ഇതേ ആവശ്യം ഉന്നയിച്ച് സെൻസർ ബോർഡ് അനുമതി നൽകിയിരുന്നില്ല. പിന്നീട് ജെഎസ്കെ എന്ന പേരിലാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തിന്റെ പേര് ജാനകി എന്ന് ഉപയോഗിക്കുന്നതിനു പകരം കഥാപാത്രത്തിന്റെ മുഴുവൻ പേരായ ജാനകി വിദ്യാധരൻ എന്നോ ജാനകി. വി എന്നോ ഉപയോഗിക്കണം എന്നായിരുന്നു സെൻസർ ബോർഡ് നിർദേശം. English Summary:
\“Janaki\“ Film Row: Janaki movie controversy flares up as the Censor Board denies permission for release. The Bombay High Court has issued a notice to the Censor Board regarding the denial of permission for the film \“Janaki\“, prompting a legal battle over name usage and potential religious or social sensitivities.  |