തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിലും ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും ബോംബ് ഭീഷണി. തമിഴ്നാട്ടിലെ കരൂരിലെ ദുരന്തം ബോധപൂർവം സൃഷ്ടിച്ചതാണെന്നും ഇതു സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്നുമാണ് ഭീഷണി സന്ദേശത്തിലെ ആവശ്യം. ഇമെയിലിലാണ് ഭീഷണി സന്ദേശം എത്തിയത്. Periya Murder Case, Kasargod News, Kerala Politics, Parole for Accused, Youth Congress Workers Murder, Malayala Manorama Online News, CPM Activists, Sarath Lal Kripesh Murder, Kerala Crime News, P.K. Faisal Congress Protest, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ
ഡിഎംകെ നേതാക്കളുടേയും ചില പൊലീസ് ഉദ്യോഗസ്ഥരുടേയും പേരുകൾ മെയിലിലുണ്ട്. ഇവർക്ക് ദുരന്തവുമായി ബന്ധമുണ്ടെന്നും ഇവർക്ക് എതിരെ സിബിഐ അന്വേഷണം നടത്തണമെന്നും ആണ് ആവശ്യം. സിബിഐ അന്വേഷണം നടത്തിയില്ലെങ്കിൽ പ്രതികാരമെന്ന നിലയിൽ കേരളത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിലും ക്ലിഫ് ഹൗസിലും ബോംബ് വയ്ക്കുമെന്നുമാണ് ഭീഷണി. ഭീഷണി സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന നടത്തിവരികയാണ്. സംഭവത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. സമാനമായ രീതിയിൽ നേരത്തേയും ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നു. English Summary:
Kerala CM Office bomb threat : Kerala bomb threat investigation is underway following threats to the Chief Minister\“s office and Cliff House. The threat demands a CBI investigation into the Karur disaster.  |