പട്ന ∙ പിതാവും പാർട്ടി സ്ഥാപനുമായ റാംവിലാസ് പാസ്വാന്റെ നിർദേശമനുസരിച്ച് 2014ൽ തിരഞ്ഞെടുപ്പു കളത്തിലിറങ്ങുമ്പോൾ രാഷ്ട്രീയത്തിൽ അത്രയൊന്നും അനുഭവ സമ്പത്തുണ്ടായിരുന്നില്ല ചിരാഗ് പാസ്വാന്. സോഷ്യലിസ്റ്റ് നേതാവും ലോക് ജനശക്തി പാർട്ടിയുടെ (എൽജെപി) സ്ഥാപകനുമായിരുന്ന പിതാവിന്റെ മേൽവിലാസത്തിലായിരുന്നു മകൻ പാസ്വാനും അറിയപ്പെട്ടത്. 2020 ൽ റാംവിലാസ് പാസ്വാൻ മരിക്കുമ്പോൾ പാർട്ടിയെ നയിക്കാനുള്ള ചുമതല ചിരാഗിനായി. പിന്നാലെ, പാർട്ടിക്കുള്ളിൽ പൊട്ടിത്തെറി. എൽജെപിയുടെ ഭാവിയെപ്പറ്റി പലരും ചോദ്യമുയർത്തിയ സാഹചര്യത്തിൽ നിന്നാണ് ചിരാഗ് പാസ്വാൻ വീണ്ടും തുടങ്ങുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഒറ്റയ്ക്കുള്ള പോരാട്ടത്തിനു ശേഷം ഈ തിരഞ്ഞെടുപ്പിലെത്തുമ്പോൾ ഏറ്റവും നേട്ടമുണ്ടാക്കിയത് എൽജെപിയാണ്. കൃത്യമായ രാഷ്ട്രീയ നീക്കത്തിലൂടെ ബിഹാറിൽ അനിഷേധ്യ നേതാവായി ചിരാഗ് ഉയരുന്ന കാഴ്ചയ്ക്കാണ് ഈ തിരഞ്ഞെടുപ്പ് സാക്ഷ്യംവഹിക്കുന്നത്.
Also Read ക്യൂ നിന്ന് തോൽപിച്ചത് സ്ത്രീകൾ; കൊടുങ്കാറ്റായി എൻഡിഎ, വോട്ടുചോരി ഫലിച്ചില്ല, ബിഹാറിലെ ‘കേരള മോഡൽ’
കംപ്യൂട്ടർ എൻജിനീയറിങ് പഠനം പാതിവഴിക്ക് നിർത്തിയ ചിരാഗ് പിന്നീട് ഒരു കൈ നോക്കിയത് ബോളിവുഡിലായിരുന്നു. 2011ൽ കങ്കണ റണാവത്തിനൊപ്പം ‘മിലേ നാ, മിലേ ഹം’ എന്ന ചിത്രത്തിലൂടെ അരങ്ങേറി. എന്നാൽ, പിന്തുടർച്ചയ്ക്കായി മക്കളെ ഒരുക്കിവയ്ക്കുന്ന പതിവുള്ള ബിഹാർ രാഷ്ട്രീയത്തിലേക്ക് റാംവിലാസ് പാസ്വാൻ മകനെ വിളിച്ചുവരുത്തുകയായിരുന്നു. 2014ൽ ജാമുയി മണ്ഡലത്തിൽനിന്നു ജയിച്ചാണ് തുടക്കെ. അവിടെനിന്ന് 2019ലും ജയിച്ചു. മുന്നണിക്കുള്ളിൽ നിൽക്കുമ്പോഴും നിതീഷ് കുമാറുമായി നിരന്തരം കലഹിച്ചുകൊണ്ടായിരുന്നു എൽജെപിയുടെ പോക്ക്. ഈ തർക്കം 2020 തിരഞ്ഞെടുപ്പിൽ മൂർധന്യത്തിലെത്തി. അമ്മാവൻ പശുപതി പരസ് പാർട്ടിയിൽ ഉയർത്തിയ വിമത നീക്കം അടക്കമുള്ള വെല്ലുവിളികൾ മറികടന്നാണ് 42കാരനായ ചിരാഗ് പാർട്ടിയെ നയിക്കുന്നത്.
ഇത്തവണ 40 സീറ്റായിരുന്നു എൽജെപി ചോദിച്ചത്. കിട്ടിയത് 29 സീറ്റും. ഇതിൽ 22 ലും പാർട്ടി മുന്നിലാണ്. കഴിഞ്ഞ തവണ സമ്മർദ തന്ത്രത്തിന്റെ ഭാഗമായി എൻഡിഎക്ക് ഒപ്പം ചേരാതെയായിരുന്നു ചിരാഗ് മത്സരിച്ചത്. നിതീഷ് കുമാറിനെതിരെ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു ചിരാഗ്. കിട്ടിയത് ഒരു സീറ്റ് മാത്രമാണെങ്കിലും 26 സീറ്റുകളിൽ ജെഡിയുവിനെ വീഴ്ത്തിയത് എൽജെപി പിടിച്ച വോട്ടുകളായിരുന്നു. ബിഹാറിൽ നിതീഷിന് പകരക്കാരനായി സ്വയം പ്രതിഷ്ഠിക്കാനുള്ള ചിരാഗിന്റെ നീക്കം കൂടിയാണ് 2020ലെ തിരഞ്ഞെടുപ്പിൽ കണ്ടത്. മുന്നണിക്കു പുറത്തുനിന്ന് ജെഡിയുവിനെ വെല്ലുവിളിച്ച് മത്സരിക്കാൻ ചിരാഗിന് ബിജെപിയുടെ മൗനാനുവാദവും ഉണ്ടായിരുന്നത്രേ.
സരസ്വതിയുടെ അവതാരമായി യേശുദാസ് കണ്ട ഗായിക; മഹാ സംഗീതജ്ഞർക്കു പോലും പ്രിയപ്പെട്ട പി.സുശീല; പാട്ടിലെ അദ്ഭുതം നവതി നിറവിൽ
3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
സ്നേഹം ചോക്ലേറ്റായി നൽകേണ്ട; പൊണ്ണത്തടി കുട്ടികളിലും ഫാറ്റി ലിവറുണ്ടാക്കും; 5–2–1-0, ഇതിലുണ്ട് കുട്ടിയുടെ നല്ല ആരോഗ്യത്തിനുള്ള വഴി
MORE PREMIUM STORIES
2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച 5 സീറ്റിലും വിജയിച്ച് എൽജെപി കരുത്തുകാട്ടി. ചിരാഗ് പാസ്വാന് കേന്ദ്രമന്ത്രിസ്ഥാനവും ലഭിച്ചു. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കൃത്യമായ കണക്കുകൂട്ടലുണ്ടായിരുന്നു ചിരാഗിന്. അതിനാൽ മുൻപത്തെ പോലെ കൈവിട്ട സമ്മർദതന്ത്രങ്ങൾ ഉണ്ടായില്ല. വാങ്ങിയെടുത്ത സീറ്റുകളിൽ വിജയിച്ച് നിർണായക സാന്നിധ്യമാകുക എന്നതായിരുന്നു ലക്ഷ്യം. അത് ചിരാഗ് നിറവേറ്റുക തന്നെ ചെയ്തു. ഇതിനു മുമ്പ് 2005ൽ റാംവിലാസ് പാസ്വാന്റെ നേതൃത്വത്തിലായിരുന്നു എൽജെപി ഇത്ര മികച്ച ജയം നേടിയത്. അന്ന് 20 സീറ്റുകളാണ് നേടിയത്. സംസ്ഥാന രാഷ്ട്രീയത്തിലേക്കു മടങ്ങാനുള്ള താൽപര്യം അടുത്തിടെ ചിരാഗ് പരസ്യമാക്കിയിരുന്നു. ഇത്തവണ ഉപമുഖ്യമന്ത്രി പദത്തിലാണ് ചിരാഗിന്റെ കണ്ണെന്നാണ് സൂചന.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @iChiragPaswan എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Chirag Paswan is emerging as a significant leader in Bihar politics: His strategic moves in the recent elections have solidified his position, marking a comeback after his father\“s death and internal party conflicts. Paswan\“s focus on winning and achieving crucial representation has proven successful.