പട്ന ∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ മിന്നും ജയം നിതീഷ് കുമാറിനു നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. വിജയിച്ചാൽ മാത്രം മതിയായിരുന്നില്ല നിതീഷിന്, കഴിഞ്ഞ തവണത്തെ മോശം പ്രകടനത്തിൽനിന്നു കരകയറുകയും വേണമായിരുന്നു. സഖ്യത്തിൽ ബിജെപിയോട് ഒപ്പം നിൽക്കാനും മികച്ച പ്രകടനം കൂടിയേ തീരുമായിരുന്നുള്ളൂ. ഇതു രണ്ടും സാധ്യമാകുന്നതോടെ നിതീഷിന് ഇരട്ടിമധുരമാണ് ബിഹാർ ഫലം. വികസനത്തിന്റെ നായകൻ എന്ന അർഥത്തിൽ ചാർത്തിക്കിട്ടിയ ‘സുശാസൻ ബാബു’ എന്ന വിളിപ്പേരിനു ജനങ്ങള്‍ നൽകിയ അടിവരയാണ് ഇത്തവണത്തെ വിജയമെന്ന് ഇനി നിതീഷ് കുമാറിന് ആത്മവിശ്വാസത്തോടെ പറയാം.
Also Read ആർജെഡിയുടെ കോട്ട ഇളകി; രാഘോപുരിൽ തേജസ്വി പിന്നിൽ, തിരിച്ചടി യാദവ ശക്തികേന്ദ്രത്തിൽ
ഏറ്റുമുട്ടി ഇല്ലാതാക്കാൻ ആർജെഡി, ഒപ്പം നിന്ന് കെട്ടിപ്പുണർന്നു ശ്വാസംമുട്ടിക്കാൻ ബിജെപി– ഇതായിരുന്നു തിരഞ്ഞെടുപ്പിനു മുൻപുള്ള നിതീഷിന്റെ അവസ്ഥ. ജെഡിയുവിന്റെ അപ്രമാദിത്തം അവസാനിപ്പിച്ച് മുന്നണിയിലെ വല്യേട്ടനാകുക എന്ന ലക്ഷ്യം കഴിഞ്ഞ തിരഞ്ഞെടുപ്പിൽത്തന്നെ ബിജെപി യാഥാർഥ്യമാക്കിയിരുന്നു. 2020 ലെ തിരഞ്ഞെടുപ്പിൽ 74 സീറ്റ് ബിജെപി നേടിയപ്പോൾ 43 സീറ്റ് മാത്രമാണ് ജെഡിയുവിന് നേടാനായത്. എന്നിട്ടും സമ്മർദ തന്ത്രങ്ങളിലൂടെ മുഖ്യമന്ത്രിസ്ഥാനം നിലനിർത്താൻ നിതീഷിനായി. ഇത്തവണയും പിന്നോട്ടു പോയാൽ പാർട്ടിയെ അത് സാരമായി ബാധിക്കുമെന്ന് നിതീഷിനു വ്യക്തമായിരുന്നു. അതിനാൽ ജയിക്കാനായി തന്ത്രങ്ങളെല്ലാം പയറ്റി.
Also Read വോട്ടുസമരവുമായി കോൺഗ്രസ് ഇങ്ങനെ എത്ര ദൂരം പോകും? രാഹുലും ഗവേഷകസംഘവും അധ്വാനിക്കുന്നത് വെറുതെ; മോദിയെ ആ ‘ബോംബ്’ ബാധിച്ചില്ല
ഇത്തവണ എൻഡിഎ ജയിച്ചാൽ നിതീഷ് തന്നെ മുഖ്യമന്ത്രിയാകുമോ എന്നതിൽ ആദ്യം തീർച്ചയുണ്ടായിരുന്നില്ല. പ്രചാരണത്തിനു ബിഹാറിലെത്തിയ അമിത് ഷാ, ‘ആരാകും മുഖ്യമന്ത്രി?’ എന്ന ചോദ്യത്തിനു നൽകിയ മറുപടി നിതീഷിനെ ചൊടിപ്പിച്ചു. മുഖ്യമന്ത്രിയെ മുന്നണി വിജയശേഷം തീരുമാനിക്കും എന്നായിരുന്നു ഷായുടെ മറുപടി. ഇതിൽ നീരസം കാട്ടിയ നിതീഷിനെ നരേന്ദ്ര മോദി നേരിട്ടെത്തിയാണ് ആശ്വസിപ്പിച്ചത്. ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ എൻഡിഎ തിരഞ്ഞെടുപ്പ് റെക്കോർഡ് തിരുത്തിക്കുറിക്കുമെന്ന് മോദി റാലിയിൽ പറഞ്ഞു. കേന്ദ്ര ഭരണത്തെ വരെ താങ്ങി നിർത്തുന്നതിൽ നിർണായകമായ നിതീഷിനെ പിണക്കുന്നത് ആത്മഹത്യാപരമാണെന്ന് ബിജെപിക്ക് വ്യക്തമായിരുന്നു.
സരസ്വതിയുടെ അവതാരമായി യേശുദാസ് കണ്ട ഗായിക; മഹാ സംഗീതജ്ഞർക്കു പോലും പ്രിയപ്പെട്ട പി.സുശീല; പാട്ടിലെ അദ്ഭുതം നവതി നിറവിൽ
3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
സ്നേഹം ചോക്ലേറ്റായി നൽകേണ്ട; പൊണ്ണത്തടി കുട്ടികളിലും ഫാറ്റി ലിവറുണ്ടാക്കും; 5–2–1-0, ഇതിലുണ്ട് കുട്ടിയുടെ നല്ല ആരോഗ്യത്തിനുള്ള വഴി
MORE PREMIUM STORIES
നിതീഷിൽനിന്നു ബിഹാറിന്റെ നിയന്ത്രണം കൈക്കലാക്കൽ ബിജെപിയുടെ അജൻഡയിൽ നേരത്തേയുണ്ട്. നിതീഷ് ക്ഷീണിക്കാതെ തങ്ങൾക്കു വളരാൻ പ്രയാസമാണെന്ന് ബിജെപിക്ക് അറിയാം. ബിഹാറിലെ പല ബിജെപി നേതാക്കളും പലപ്പോഴായി ഈ ആഗ്രഹം പ്രകടിപ്പിച്ചിട്ടുമുണ്ട്. മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ തികച്ചും അപ്രതീക്ഷിതമായി രാജി വച്ചതിൽ പോലും നിതീഷുമായി ബന്ധപ്പെടുത്തി കഥകളുണ്ടായിരുന്നു. ഉപരാഷ്ട്രപതി സ്ഥാനത്തേക്കു കൊണ്ടുവന്ന് ബിഹാറിൽനിന്നു നിതീഷ് കുമാറിനെ മാറ്റിനിർത്താനുള്ള ബിജെപി പദ്ധതിയായാണ് അതു വ്യാഖ്യാനിക്കപ്പെട്ടത്. എന്നാൽ അതു വെറും കഥയായിരുന്നെന്ന് പിന്നീട് തെളിഞ്ഞു.
Also Read ബിഹാറിൽ എൻഡിഎ തേരോട്ടം, വൻ ആഘോഷം; കാലുറപ്പിക്കാനാകാതെ ആർജെഡി, തകർന്നടിഞ്ഞ് കോൺഗ്രസ്
ബിജെപി മാത്രമായിരുന്നില്ല നിതീഷിനെ ഒപ്പം നിന്ന് ഇല്ലാതാക്കാൻ ശ്രമിച്ചത്. എൻഡിഎ മുന്നണിയിലെ മൂന്നാമത്തെ വലിയ കക്ഷിയായ ചിരാഗ് പാസ്വാന്റെ എൽജെപിയും തക്കംപാർത്തിരിക്കുകയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കണ്ടത് അതിന്റെ പ്രത്യക്ഷ പ്രകടനമായിരുന്നു. എൻഡിഎക്ക് ഒപ്പമായിരുന്ന എൽജെപി 2020ൽ സഖ്യത്തിനൊപ്പം ചേർന്നില്ല. പകരം ജെഡിയു മത്സരിച്ച മുഴുവൻ സീറ്റിലും സ്ഥാനാർഥികളെ നിർത്തി. ചെറിയ മാർജിനിൽ തോറ്റ ഇടങ്ങളിലെല്ലാം എൽജെപി പിടിച്ച വോട്ട് നിർണായകമായി. നിതീഷിനെ ക്ഷീണിപ്പിക്കാൻ എൽജെപിക്ക് ബിജെപി അനുവാദം നൽകുകയായിരുന്നു എന്നു പോലും വിലയിരുത്തലുണ്ടായി. ഇപ്പോൾ മിന്നും ജയത്തോടെ ഇതിനെല്ലാം ഒറ്റയടിക്കു മറുപടി നൽകിയിരിക്കുകയാണ് നിതീഷ് കുമാർ. English Summary:
Nitish Kumar\“s Resounding Victory in Bihar Elections: Nitish Kumar\“s spectacular Bihar election victory reasserts his \“Sushasan Babu\“ image, boosting his confidence. This triumph solidifies his position against rivals and within the NDA alliance.