തിരുവനന്തപുരം∙ കേരളം തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ്. ഗ്രാമപഞ്ചായത്ത്, ബ്ളോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുന്‍സിപാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ തുടങ്ങിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ജനപ്രതിനിധികളെ അടുത്ത മാസം നമ്മൾ തിരഞ്ഞെടുക്കും. കേരളത്തെ സംബന്ധിച്ചിടത്തോളം തദ്ദേശ തിരഞ്ഞെടുപ്പ് പലപ്പോഴും ഒരു സെമിഫൈനല്‍ പോരാട്ടമായാണ് വിലയിരുത്തപ്പെടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആറുമാസത്തിനകം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
- Also Read ‘കെപ്റ്റ് ഇൻ അബയൻസ്’ തിരഞ്ഞെടുപ്പു വരെയോ? പി.എം. ശ്രീയിൽ നിന്ന് പിൻമാറാൻ കഴിയുമോ? ആശങ്കയിൽ കേരളത്തിന്റെ 1200 കോടി
ഇത്ര വാശിയേറിയ പോരാട്ടം നടത്തി വിജയിക്കുന്ന അംഗങ്ങള്‍ക്കും തുടര്‍ന്ന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ചെയര്‍മാൻ, വൈസ് ചെയര്‍മാന്‍, മേയര്‍, ഡെപ്യൂട്ടി മേയര്‍, വിവിധ കമ്മറ്റികളുടെ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എന്നീ പദവികളിൽ എത്തുന്നവർക്ക് എത്ര രൂപയാണ് പ്രതിമാസം ശമ്പളമായി ലഭിക്കുന്നത്. ശമ്പളം അല്ല, മറിച്ച് ഓണറേറിയം എന്ന പേരിലാണ് ഇവര്‍ക്ക് പ്രതിമാസം നല്‍കുന്ന തുകയെ സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്. കേരളത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ പരിഷ്കരിച്ച ഓണറേറിയം എത്രയാണെന്ന് നോക്കാം.
- Also Read ബെംഗളുരു വന്ദേഭാരതിന് കേരളത്തിൽ ടിക്കറ്റില്ല; പക്ഷേ കോയമ്പത്തൂർ ചെന്നാൽ ‘കൺഫേംഡ്’ ! റെയിൽവേയുടെ ന്യായം ‘ട്രെൻഡിങ്’
∙ജില്ലാ പഞ്ചായത്ത്
പ്രസിഡന്റ് – 16,800
വൈസ് പ്രസിഡന്റ് 14,200
സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ 10,400
അംഗങ്ങൾ 9,800
- 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
- ഡൽഹി സ്ഫോടനം: ‘ഇനിഷ്യൽ ഷോക്ക്’ എങ്ങനെ വന്നു? തീപ്പെട്ടി കൊണ്ടു കത്തില്ല, പൊട്ടിത്തെറിപ്പിച്ചത് ഭീകരതയുടെ ‘കൈ’?
- ‘ആ പുരുഷ പങ്കാളികളുള്ള സ്ത്രീകൾ ഭാഗ്യവതികൾ’; പുരുഷന്മാർക്കുമുണ്ടോ ‘മൂഡ് സ്വിങ്സ്’? ഏതു പ്രായത്തിൽ വരും, ചികിത്സ വേണോ?
MORE PREMIUM STORIES
∙ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ് 15,600
വൈസ് പ്രസിഡന്റ് 13,000
സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ 9,800
അംഗങ്ങൾ 8,600
∙ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് 14,200
വൈസ് പ്രസിഡന്റ് 11,600
സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ 9,200
അംഗങ്ങൾ 8,000
∙മുനിസിപ്പാലിറ്റി
ചെയർമാൻ 15,600
വൈസ് ചെയർമാൻ 13,000
സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ 9,800
അംഗങ്ങൾ 8,600
∙കോർപ്പറേഷൻ
മേയർ 15,800
ഡെപ്യൂട്ടി മേയർ 13,200
സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ 9,400
അംഗങ്ങൾ 8,200
ഓണറേറിയത്തിന് പുറമെ 200 മുതൽ 1250 രൂപ വരെ ഒരു മാസം യോഗത്തിൽ പങ്കെടുക്കുന്നിതിന് ഹാജർബത്തയും എല്ലാ അംഗങ്ങൾക്കും ലഭിക്കും. English Summary:
Kerala Local Body Election Honorarium: This article discusses the honorarium received by elected representatives in Kerala\“s local self-governing bodies, such as Panchayat members and Mayors. |