മുസാഫർനഗർ∙ യുപിയിലെ മുസാഫർനഗറിൽ നടന്ന ഏറ്റുമുട്ടലിൽ കുപ്രസിദ്ധ ഗുണ്ടയെ വധിച്ച് പൊലീസ്. ഞായറാഴ്ചയാണ് ഇയാളെ ഏറ്റുമുട്ടലിൽ പൊലീസ് കീഴ്‌പ്പെടുത്തിയത്. നയീം ഖുറേഷിയെ പിടികൂടുന്നവർക്ക് യുപി സർക്കാർ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കൊലപാതകം, കൊലപാതകശ്രമം, കവർച്ച തുടങ്ങി 35 ഓളം കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട നയീം ഖുറേഷിയെന്ന് പൊലീസ് സൂപ്രണ്ട് സഞ്ജയ് കുമാർ പറഞ്ഞു. മുസാഫർനഗർ, മീററ്റ്, സഹാറൻപൂർ ജില്ലകളിലെ സ്ഥിരം കുറ്റവാളിയായിരുന്നു നയീം എന്നും പൊലീസ് പറഞ്ഞു.Naxal Surrender, Amit Shah, Maoist News, Red Carpet Welcome, Naxalism in India, Counter-Naxal Operations, Malayala Manorama Online News, CPI Maoist, Naxal Ideology, India Naxal Free, മാവോയിസ്റ്റ്, അമിത് ഷാ, നക്സലിസം, കീഴടങ്ങൽ, ചുവപ്പ് പരവതാനി
6 കൊലപാതക കേസുകളിലും 20 കവർച്ചാ കേസുകളും അടക്കം 35 കേസുകളിൽ പ്രതിയായിരുന്നു നയീം ഖുറേഷി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നയീമിനെ പൊലീസ് പിന്തുടരുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. നയീം പൊലീസിനെ തിരികെ വെടിവച്ചതോടെ പൊലീസും വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരുക്കേറ്റു. കൊല്ലപ്പെട്ട നയീം ഖുറേഷിയിൽ നിന്ന് പിസ്റ്റൾ, റിവോൾവർ, വെടിയുണ്ടകൾ എന്നിവയും പൊലീസ് കണ്ടെടുത്തു. English Summary:
Notorious Criminal Killed in Muzaffarnagar Encounter: Muzaffarnagar encounter involved the UP Police killing a notorious criminal.  |