പാലോട് ∙ അഞ്ച് കടകളിലും പാലോട് സെന്റ് മേരീസ് പള്ളിയിലും ഒറ്റരാത്രിയിൽ മോഷണം നടത്തിയ സംഭവത്തിലെ പ്രതികളായ അച്ഛനും മകനും പൊലീസിന്റെ കസ്റ്റഡിയിൽനിന്ന് കടന്നുകളഞ്ഞു. നെടുമങ്ങാട് വാളിക്കോട് സ്വദേശികളായ സെയ്തലവിയും പിതാവ് അയൂബ്ഖാനുമാണ് കടന്നുകളഞ്ഞത്. വയനാട്ടിൽനിന്ന് പിടികൂടി പാലോടേയ്ക്ക് കൊണ്ടുവരുമ്പോൾ കടയ്ക്കൽ ചുണ്ടയിൽ വച്ചാണ് ഇരുവരും കടന്നുകളഞ്ഞത്. ശുചിമുറിയിൽ പോകണമെന്ന് പറഞ്ഞപ്പോൾ പൊലീസ് വാഹനം നിർത്തി ഒരാളുടെ കൈവിലങ്ങ് ഊരി. തുടർന്നാണ് ഇരുവരും കടന്നുകളഞ്ഞത്.Chief Minister, Pinarayi Vijayan, Kerala Government, Kerala News, Latest News, Chief Minister Pinarayi Vijayan Disagrees with Raj Bhavan Publication, Kerala news, Pinarayi Vijayan, Raj Bhavan, Government opinions, Political news Kerala, Malayala Manorama Online News, Constitution Article 200, Governor\“s powers, Legislative assembly powers, Kerala government stand, മുഖ്യമന്ത്രി പിണറായി വിജയൻ, രാജ്ഭവൻ, Kerala political news, latest kerala news, രാജ്ഭവൻ പ്രസിദ്ധീകരണം, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News
ഇവർ കടന്നുകളഞ്ഞ പ്രദേശം മലയോര മേഖലയാണ്. കൃഷിയിടങ്ങളും കാടുമായതിനാൽ വിവിധ സ്റ്റേഷനുകളിലെ പൊലീസുകാർ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. നന്ദിയോട് കള്ളിപ്പാറയിൽ വാടകയ്ക്ക് താമസിച്ചാണ് മോഷണം നടത്തിയത്. മോഷണം നടന്ന പിറ്റേ ദിവസം ഇവർ കെട്ടിടത്തിന്റെ ഉടമയെ അറിയിക്കാതെ, താക്കോൽ പോലും കൈമാറാതെ മുങ്ങി. ഫോണുകൾ സ്വിച്ച് ഓഫ് ആയിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് അന്വേഷണം ആരംഭിച്ചത്. മുൻപ് പെരിങ്ങമ്മല മേഖലയിലും അനവധി മോഷണങ്ങൾ നടത്തി നാട്ടുകാർ പിടികൂടിയിട്ടുണ്ടെന്ന് പറയുന്നു. വെഞ്ഞാറമൂട് സ്റ്റേഷനിലടക്കം കേസുകളുണ്ട്.
English Summary:
Father and Son Escaped from Police Custody in Palood Theft Case: The duo, accused of multiple thefts in Palode, fled while being transported from Wayanad. Police have launched a search operation in the mountainous region to recapture them.  |