വണ്ടൂർ∙ കൂരാട് വരമ്പൻ കല്ലിലുണ്ടായ കാർ അപകടത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. കഴിഞ്ഞദിവസം മരിച്ച മൈമൂനയുടെ (62 ഭർത്താവ് ചെല്ലക്കൊടി കരിമ്പന കുഞ്ഞിമുഹമ്മദ് ആണ് ഇന്ന് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഇവരുടെ മകൾ താഹിറ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പേരക്കുട്ടിയെ മൈസൂരിൽ നഴ്സിങ് കോളജിൽ ആക്കി മടങ്ങിയ ഏഴംഗ കുടുംബം സഞ്ചരിച്ച കാർ ഇന്നലെ പുലർച്ചെ മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. താഹിറയുടെ ഇരട്ടക്കുട്ടികളായ മുഹമ്മദ് അസ്മൽ (12), മുഹമ്മദ് അർഷദ് (12), മരുമകൻ പാണ്ടിക്കാട് വള്ളുവങ്ങാട് തെക്കേതിൽ ഇസഹാക്ക് (41), ഇസാക്കിന്റെ മകൾ ഷിഫ്ര മെഹറിൻ (7) എന്നിവർക്കും അപകടത്തിൽ പരുക്കേറ്റിരുന്നു. ഇവർ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. Vijay TVK Rally Tragedy, Tamilaga Vettri Kazhagam, Karur Rally Death, Vijay Political Party, Tamil Nadu Politics, Actor Vijay Assistance, Malayala Manorama Online News, TVK Leaders Case, Rally Accident Compensation, Political Rally Incident, വിജയ്, തമിഴക വെട്രി കഴകം, Karur Rally Accident Investigation, Karur Rally Compensation, തമിഴ്നാട് രാഷ്ട്രീയം
ഇന്നലെ പുലർച്ചെ ഒരു മണിയോടെ കൂരാട് വരമ്പൻകല്ല് പാലത്തിന് സമീപമാണ് അപകടം നടന്നത്. മൈസൂരുവിൽ നിന്നും മടങ്ങി വീടിന്റെ ഒന്നര കിലോമീറ്റർ അടുത്തെത്തിയപ്പോഴാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. താഹിറയുടെ മകൾ അൻഷിദ മൈസൂരുവിൽ നഴ്സിങ്ങിന് പഠിക്കുകയാണ്. കുടുംബാംഗങ്ങൾ അവിടെപോയി മടങ്ങുമ്പോഴാണ് അപകടം. ഇസ്ഹാഖ് ആണ് കാർ ഓടിച്ചിരുന്നത്. അപകട സമയത്ത് നല്ല മഴ ഉണ്ടായിരുന്നതായും പറയുന്നു. പാലം കഴിഞ്ഞ ഉടൻ എതിർവശത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിലുള്ള ഉങ്ങ് മരത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വണ്ടൂർ പൊലീസും ട്രോമാകെയർ പ്രവർത്തകരും എത്തി വിവിധ ആംബുലൻസുകളിൽ എല്ലാവരെയും ആശുപത്രിയിൽ എത്തിച്ചു. പെരിന്തൽമണ്ണയിലേക്ക് കൊണ്ടുപോകുന്ന വഴി മൈമൂന മരിച്ചു. ഇന്നലെ മഞ്ഞപ്പെട്ടി ജുമാ മസ്ജിദിൽ കബറടക്കം നടത്തി. താഹിറയുടെ ഭർത്താവ് നജുമുദ്ധീൻ വിദേശത്താണ്. കുഞ്ഞിമുഹമ്മദിന്റെ മൃതദേഹം മഞ്ഞപ്പെട്ടി ജുമാ മസ്ജിദിൽ കബറടക്കും. കുഞ്ഞുമുഹമ്മദിന്റെ മറ്റുമക്കൾ: സെലീന സീനത്ത്, സബ്ന, ഷഹ്‌ല, മുബഷിറ. മറ്റ് മരുമക്കൾ: അലി, അൻവർ, മുജീബ്, സക്കീർ. English Summary:
Road accident Kerala claims lives near Koorad, Malappuram. The tragic incident occurred when a car carrying a family returning from Mysore crashed into a tree, resulting in multiple injuries and fatalities.  |