കണ്ണൂർ ∙ വെള്ളാപ്പള്ളി നടേശൻ മുസ്‌ലിം ലീഗിനെതിരെ നടത്തിയ പ്രസ്താവന ഏറ്റുപിടിക്കാൻ ഇല്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. അടിക്കടി ഇത്തരം പ്രസ്താവനകൾ വരുമ്പോൾ അതേ മൂർച്ചയിൽ മറുപടി പറഞ്ഞാൽ സമൂഹികാന്തരീക്ഷം വല്ലാതെ വഷളാകുമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് വർഗീയ പാർട്ടിയാണെന്നും വര്‍ണക്കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ് ആണെന്നുമാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്.
- Also Read ‘മുസ്‌ലിം ലീഗ് വര്‍ണക്കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാർ തറ മന്ത്രി’
‘‘ഇത്തരം പ്രസ്താവന നടത്തുന്നവർ ശ്രീനാരായണ ഗുരുവിനെ ഓർക്കണം. മത സൗഹാർദം ആണ് ശ്രീനാരായണ ഗുരു പ്രചരിപ്പിച്ചത്. സാമൂഹിക അന്തരീക്ഷം വഷളാക്കുന്നവരുടെ ഉദ്ദേശ്യം എല്ലാവർക്കും അറിയാം. സംസ്ഥാനം ഭരിക്കുന്നവർ ഇതിനു മറുപടി നൽകണം. ഏതെങ്കിലും ഒരു സമുദായം അപകടമാണെന്ന് പറയുമ്പോൾ ഭരിക്കുന്നവരാണ് അത് സംബന്ധിച്ച് അഭിപ്രായം പറയേണ്ടതും തിരുത്തേണ്ടതും. അത് ഏറ്റുപിടിച്ച് അവരുടെ ലക്ഷ്യം സാധിച്ചുകൊടുക്കാൻ ഞങ്ങളില്ല’’ – കുഞ്ഞാലിക്കുട്ടി പറഞ്ഞു. English Summary:
PK Kunhalikutty refrains from responding to Vellappally Natesan\“s statement against the Muslim League to prevent worsening the social atmosphere. He emphasizes the importance of communal harmony and expects the ruling government to address and correct such statements that label any community as dangerous. |