മൈസൂരു∙ വിവാദങ്ങൾക്കൊടുവിൽ ദസറ ഉത്സവം ഉദ്ഘാടനം ചെയ്തു ബാനു മുഷ്താഖ്. മൈസൂരിലെ ആരാധനാദേവതയായ ചാമുണ്ഡേശ്വരി ദേവിയുടെയും രാജകുടുംബത്തിന്റെയും വിഗ്രഹത്തിൽ പുഷ്പങ്ങൾ ചാർത്തികൊണ്ടാണ് മുഷ്താഖ് ഉദ്ഘാടനം നിർവഹിച്ചത്.
ഈ വർഷത്തെ മൈസൂരു ദസറ എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ഉദ്ഘാടനം ചെയ്യുമെന്ന കർണാടക സർക്കാരിന്റെ പ്രഖ്യാപനത്തിനു പിന്നാലെ വിവാദം ഉയര്‍ന്നിരുന്നു. ഹിന്ദു ഉത്സവമായ ദസറ ഒരു മുസ്‍ലിം വനിത ഉദ്ഘാടനം ചെയ്യുന്നതു ശരിയല്ലെന്ന ബിജെപി മുൻ എംപി പ്രതാപ് സിംഹയുടെ പ്രസ്താവനയാണ് ഏറെ വിവാദമായത്. എന്നാൽ സർക്കാർ നിലപാടിൽ മാറ്റമില്ലെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യയും ചടങ്ങ് ഉദ്ഘാടനം ചെയ്യുമെന്ന് ബാനു മുഷ്താഖും പ്രതികരിച്ചിരുന്നു. പ്രശസ്തമായ മൈസൂരു ദസറ ആഘോഷത്തിൽ പങ്കെടുക്കാൻ ലോകമെമ്പാടുംനിന്ന് ആളുകൾ എത്താറുണ്ട്.
English Summary:
Mysore Dasara festival: Inaugurated by Banu Mushtaq amidst controversy. The inauguration of the Dasara festival by a Muslim woman sparked debate, but the event proceeded as planned. |