deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘അറബ് വസന്തത്തിന്റെ ശൈലിയിൽ പ്രതിഷേധിക്കാൻ ശ്രമിച്ചു’; സോനം വാങ്ചുക്കിനെ കുറ്റപ്പെടുത്തി കേന്ദ്രസർക്കാർ, ലേയിൽ കർഫ്യൂ തുടരുന്നു

Chikheang 2025-9-25 14:50:55 views 1251

  



ലേ/ന്യൂഡൽഹി∙ ലഡാക്കിൽ ഇന്നലെ നാല് പേർ കൊല്ലപ്പെടുകയും 70ലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഘർഷത്തിനു പിന്നാലെ സാമൂഹ്യപ്രവർത്തകനായ സോനം വാങ്ചുക്കിനെ കുറ്റപ്പെടുത്തി കേന്ദ്രസർക്കാർ. നിരാഹാര സമരം പിൻവലിക്കാൻ നിരവധി നേതാക്കൾ ആവശ്യപ്പെട്ടിട്ടും സോനം അത് തുടർന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ എക്സ് പോസ്റ്റിൽ ആരോപിക്കുന്നു. അറബ് വസന്തത്തിന്റെ ശൈലിയിലുള്ള പ്രതിഷേധത്തെക്കുറിച്ചും നേപ്പാളിലെ ‘ജെൻ–സീ’ പ്രതിഷേധങ്ങളെക്കുറിച്ചും പ്രകോപനപരമായ പരാമർശങ്ങൾ നടത്തി ജനങ്ങളെ സോനം തെറ്റിദ്ധരിപ്പിച്ചുവെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.  


അതേസമയം, ലേയിൽ ലഫ്റ്റനന്റ് ഗവർണർ കവിന്ദർ ഗുപ്ത പ്രഖ്യാപിച്ച കർഫ്യൂ തുടരുകയാണ്. ഏറ്റുമുട്ടലുകള്‍ക്കു പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ലഫ്റ്റനന്റ് ഗവർണർ ആരോപിച്ചത്. അക്രമത്തിൽ ഉൾപ്പെട്ട എല്ലാവർക്കുമെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. സിആർപിഎഫ് ജവാന്മാരെ വാഹനത്തിനുള്ളിൽ വച്ച് ചുട്ടുകളയാൻ പോലും ജനക്കൂട്ടം ശ്രമിച്ചെന്നും ലഡാക്ക് ഡിജിപിയുടെ വാഹനത്തിനും നേരെ കല്ലെറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.Latest News, D. Raja, Punjab, Communist Party of India, CPI, Kerala News, രാജ, ദളിത് നേതാവ്, സിപിഐ, റോജ, ജനറല് സെക്രട്ടറി, ജാതി, വയോപരിധി, കമ്യൂണിസ്റ്റ് പാര്ട്ടി, പാര്ലമെന്റ്, നേതൃത്വം, d. raja, communist party of india, general secretary, cpi, dalit leader, age limit, party congress, politics, leadership, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Chandigarh: D. Raja Retains CPI General Secretary Post


Press Release on Ladakh

⭐ A hunger strike was started by Sh Sonam Wangchuk on 10-09-2025 stating the demand of 6th schedule and statehood for Ladakh. It is well known that Government of India has been actively engaged with Apex Body Leh and Kargil Democratic Alliance on…— PIB - Ministry of Home Affairs (@PIBHomeAffairs) September 24, 2025


‘‘സോനം വാങ് ചുക്കിന്റെ പ്രകോപനപരമായ പ്രസംഗങ്ങള്‍ കാരണം ജനക്കൂട്ടം നിരാഹാര സമരം നടക്കുന്ന സ്ഥലം വിട്ട് ഒരു രാഷ്ട്രീയ പാർട്ടി ഓഫിസും ലേയിലെ സർക്കാർ ഓഫിസും ആക്രമിച്ചു. സോനം വാങ്ചുക്കിന്റെ പ്രകോപനപരമായ പ്രസ്താവനകളാണ് ജനക്കൂട്ടത്തെ നയിച്ചതെന്ന് വ്യക്തമാണ്. പൊലീസ് വാഹനങ്ങൾക്ക് തീയിട്ടു. മുപ്പതോളം പൊലീസുകാർക്ക് സംഘർഷത്തിനിടെ പരുക്കേറ്റിട്ടുണ്ട്. വൈകിട്ട് 4 മണിയോടെ കാര്യങ്ങൾ നിയന്ത്രണവിധേയമായിട്ടുണ്ട്. എന്നാൽ സംഘർഷം നിയന്ത്രണവിധേയമാക്കാൻ മുൻകയ്യെടുക്കാതെ നിരാഹാരം അവസാനിപ്പിച്ച് സോനം തന്റെ ഗ്രാമത്തിേലക്ക് മടങ്ങി. ലഡാക്കിലെ ജനങ്ങൾക്ക് ഭരണഘടനാപരമായ സംരക്ഷണം നൽകാൻ സർക്കാർ ബാധ്യസ്ഥരാണ്. പ്രകോപനപരമായ വിഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്ന് സർക്കാർ അഭ്യർഥിക്കുകയാണ്’’ – കേന്ദ്രസർക്കാർ പ്രസ്താവനയിൽ പറയുന്നു.  


കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് സംസ്ഥാന പദവി നൽകുക, ഭരണഘടന പ്രകാരം ആറാം ഷെഡ്യൂളിൽ ല‍‍ഡാക്കിനെ ഉൾപ്പെടുത്തുക എന്ന ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം ആരംഭിച്ചത്. സംസ്ഥാന പദവി നൽകുന്നതുമായി ബന്ധപ്പെട്ട് ലേയിലെ അപെക്സ് ബോഡി, കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് എന്നിവർ ഉന്നയിച്ച വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ഒരു ഉന്നതാധികാര സമിതിയുടെ യോഗം ഒക്ടോബർ 6ന് നടത്താൻ കേന്ദ്രസർക്കാർ നേരത്തേ തീരുമാനിച്ചിരുന്നു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സെപ്റ്റംബർ 25, 26 തീയതികളിൽ കൂടുതൽ യോഗങ്ങൾ നടത്താനാണ് കേന്ദ്രത്തിന്റെ നീക്കം. English Summary:
Sonam Wangchuk is accused by the central government of instigating unrest in Ladakh following clashes. The unrest resulted in casualties and injuries. The government alleges Wangchuk continued his hunger strike despite appeals and made provocative statements.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
72436