കാസർകോട് ∙ വേടന്റെ പരിപാടിക്കിടെ തിക്കിലും തിരക്കിലും അപകടം. പരിപാടിക്കിടെ പാളം മറികടന്ന യുവാവ് ട്രെയിൻ തട്ടി മരിച്ചു. പൊയിനാച്ചി സ്വദേശി ശിവാനന്ദനാണ് (20) മരിച്ചത്. തിക്കിലും തിരക്കിലും ഒട്ടേറെ പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ കുട്ടികളുമുണ്ടെന്നാണ് വിവരം. ബേക്കൽ ബീച്ച് ഫെസ്റ്റിനിടെയാണ് അപകടമുണ്ടായത്. 25,000 പേർ പരിപാടിക്കെത്തിയെന്നും ഒട്ടേറെ പേർ ടിക്കറ്റില്ലാതെ പരിപാടി കാണാനെത്തിയെന്നും പൊലീസ് അറിയിച്ചു. പൊലീസ് ഇടപെട്ട് പരിപാടി അവസാനിപ്പിച്ചു.
- Also Read കോഴിക്കോട് ഒന്നാം ക്ലാസുകാരി പുഴയിൽ മുങ്ങി മരിച്ചു; അപകടം കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ
English Summary:
Accident amid stampede at Vedan event; Youth hit and killed by train while crossing tracks |