search

2 വൃക്കകളും തകരാറിൽ; ഗുരുതരനിലയിൽ ജീവനു വേണ്ടി പൊരുതുന്നു ഡിംപിൾ, നീട്ടാം സഹായഹസ്തം

Chikheang 2025-12-29 23:24:56 views 913
  



കൊച്ചി ∙ ഗുരുതര വൃക്ക രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവതി ചികിത്സാസഹായം തേടുന്നു. കൊച്ചി ലേക്‌ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഡിംപിൾ ചോപ്ര സക്കറിയയാണ് (44) സുമനസ്സുകളുടെ സഹായം തേടുന്നത്. 90 ലക്ഷം രൂപയാണ് ചികിത്സാച്ചെലവിനു വേണ്ടത്. ആരോഗ്യനില ഗുരുതരമായതോടെ ഇരുവൃക്കകളും മാറ്റിവയ്ക്കണമെന്നാണു ഡോക്ടർമാർ നിർദേശിച്ചിരുന്നത്. ഇതു പ്രകാരം രണ്ടര മാസം മുൻപ് ആദ്യത്തെ വൃക്ക മാറ്റിവച്ചിരുന്നു. മൂന്നാഴ്ച കൊണ്ട് സാധാരണനിലയിലേക്കു മടങ്ങി വരുമെന്നു കരുതിയിരുന്നെങ്കിലും ആരോഗ്യനില വഷളായതോടെ കഴിഞ്ഞ രണ്ടുമാസമായി ഐസിയുവിൽ കഴിയുകയാണ് ഡിംപിൾ.

  • Also Read രക്തക്കറയുള്ള ടീഷർട്ട്, ഡ്രോൺ നിരീക്ഷണം;കഴുത്തു മുറിച്ച് കാട്ടിലേക്ക് ഓടിപ്പോയ മധ്യവയസ്ക്കന്റെ മൃതദേഹം കണ്ടെത്തി   


ഇതുവരെ ഒരു കോടി രൂപയോളം ചികിത്സകൾക്കായി കുടുംബത്തിന് ചെലവായി. രണ്ടാമത്തെ വൃക്ക എന്നു മാറ്റിവയ്ക്കാനാകുമെന്നു നിശ്ചയിക്കാനാകാത്ത സാഹചര്യമാണ്. അതുവരെ ഐസിയുവിൽ തുടരേണ്ടി വരുമെന്നതിനാലും മറ്റു തുടർചികിത്സകൾക്കുമായി ഭീമമായ തുകയാണു വേണ്ടിവരുക. ഡ‍ിംപിളിനെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാനായി ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് സഹായ ക്യാംപെയ്ന് രൂപം നൽകിയിട്ടുണ്ട്. ഇതിലൂടെ നാലു ദിവസത്തിനുള്ളിൽ 24.31 ലക്ഷം രൂപയാണ് സമാഹരിക്കാനായത്. 90 ലക്ഷമെന്ന ലക്ഷ്യത്തിലേക്ക് ഇനിയും ദൂരമേറെയാണ്.  

  • Also Read സേവ് ബോക്‌സ് ആപ്പിന്റെ ബ്രാൻഡ് അംബാസിഡർ? പണമിടപാടുണ്ടോ?: ജയസൂര്യയെ ചോദ്യംചെയ്ത് ഇ.ഡി   


ഖത്തറിലാണ് ഡിംപിളും കുടുംബവും താമസിച്ചിരുന്നത്. അവിടെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യവേയാണ് ഡിംപിളിന് രോഗം സ്ഥിരീകരിച്ചത്. പിന്നാലെ ‍ആരോഗ്യാവസ്ഥ മോശമായ ഡിംപിളിന് ജോലിയും നഷ്ടപ്പെട്ടു. ചികിത്സാ ആവശ്യത്തിന് കമ്പനിയെ സമീപിച്ചെങ്കിലും അവർ സഹായിച്ചില്ലെന്ന് ഡിംപിളിന്റെ സഹോദരൻ കരൺ ചോപ്ര പറയുന്നു. വൈകാതെ ഡിംപിളും കുടുംബവും ചികിത്സയ്ക്കായി കൊച്ചി വിപിഎസ് ലേക്‌ഷോറിലേക്ക് എത്തി. അവിടെ നെഫ്രോളജിസ്റ്റ് ഡോ. അബി എബ്രഹാമിന്റെ കീഴിലാണ് ചികിത്സ. ആരോഗ്യാവസ്ഥ മോശമായ ഡിംപിളിനെ രണ്ട് മാസം മുൻപാണ് ഐസിയുവിലേക്ക് മാറ്റിയത്. ഇപ്പോഴും ഐസിയുവിൽ തുടരുകയാണ് യുവതി.
    

  • ‘അന്യനി’ലെ ചൊക്കലിംഗം ‘ഒൗട്ട്’; വന്ദേഭാരതിലേക്ക് ‘പറന്നെത്തി’ ഫ്ലൈറ്റിലെ ഭക്ഷണം; കേന്ദ്രത്തിന്റെ ‘കാഫ്സ്’ പരീക്ഷണം വിജയം; ഇനി ട്രെയിനിൽ പീ‌ത്‌സയും?
      

         
    •   
         
    •   
        
       
  • താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
      

         
    •   
         
    •   
        
       
  • 2050ൽ ഇന്ത്യ അമേരിക്കയ്ക്കും മുകളിലെ സാമ്പത്തിക ശക്തി; പുതിയ ജോലികൾ വരും; മലയാളി എങ്ങോട്ടു പോകും?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഡിംപിളിനും ഭർത്താവ് സുനിൽ സക്കറിയയ്ക്കും രണ്ടു കുട്ടികളാണ്. ഇവരും ഇപ്പോൾ കൊച്ചിയിൽ ഡിംപിളിനൊപ്പം തുടരുകയാണ്. ഡൽഹി സ്വദേശിയായ ‍ഡിംപിൾ വർഷങ്ങളായി ഖത്തറിൽ സ്ഥിരതാമസമായിരുന്നു. അതിനിടയിലാണു രോഗം സ്ഥിരീകരിച്ചതും കൊച്ചിയിൽ എത്തിയതും. വൃക്ക കൈമാറാൻ ദാതാവ് തയാറാണെങ്കിലും വൃക്ക മാറ്റിവയ്ക്കാനും ചികിത്സാ ചെലവിനുമായി 90 ലക്ഷം രൂപയാണ് ഇനി വേണ്ടതെന്നും ‍ഡിംപിളിന്റെ സഹോദരൻ കരൺ പറയുന്നു.  

ഡിംപിളിനെ സഹായിക്കാം

യുപിഐ : supportdimple4@yesbank

കൂടുതൽ വിവരങ്ങൾക്ക്: https://www.impactguru.com/fundraiser/help-for-dimple-chopra-zachariah?utm_source=smc&utm_term=3&utm_medium=1557197 English Summary:
Help for Dimple Chopra: Dimple Chopra is battling severe kidney disease and requires urgent financial assistance for her treatment. Her family is seeking donations to cover the high costs of her medical care and continued ICU stay. She is undergoing treatment at Lakeshore Hospital in Kochi.
like (0)
ChikheangForum Veteran

Post a reply

loginto write comments

Previous / Next

Previous threads: fishing net shop near me Next threads: online casino canadian dollars
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
144076

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com