കണ്ണൂർ ∙ ആശുപത്രിയിൽ നിന്ന് ഡോക്ടർ നൽകിയ പാസ് തുമ്പായതോടെ, യുവാവിനൊപ്പം പോയ യുവതിയെ അരമണിക്കൂറിനുള്ളിൽ കണ്ടെത്തി പൊലീസ്. വീട്ടിലേക്കുള്ള ബസ് യാത്രയ്ക്കിടെ കണ്ണൂർ സിറ്റി ഡിഎച്ച്ക്യു സബ് ഇൻസ്പെക്ടർ പി.വി.പ്രതീഷ് നടത്തിയ നിർണായക ഇടപെടലാണു യുവതിയെ കണ്ടെത്താൻ സഹായകമായത്.
- Also Read ആദിവാസി വിദ്യാർഥിയെ വീട്ടിൽ കയറി മർദിച്ച് പ്ലസ്ടു വിദ്യാർഥി; മുഖത്തും നെഞ്ചിനും പരുക്ക്
കാസർകോട് സ്വദേശിയായ യുവതിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയിരുന്നു. യുവതി സുഹൃത്തിനൊപ്പം ട്രെയിൻ മാർഗം യാത്ര തിരിച്ചതായി പ്രാഥമിക വിവരം ലഭിച്ച ഉടൻ കാസർകോട് റെയിൽവേ പൊലീസ് സ്റ്റേഷനിലെ എസ്ഐ പ്രകാശൻ സുഹൃത്തായ പ്രതീഷിനെ വിവരമറിയിക്കുകയായിരുന്നു. കണ്ണൂർ ഭാഗത്തേക്കാണ് ഇവർ പോയതെന്ന് മനസ്സിലായതോടെയാണ് പ്രതീഷിനെ ബന്ധപ്പെട്ടത്. ഇതിനിടെ പിണറായി പിഎച്ച്സിയിലെ ഡോക്ടർ സാക്ഷ്യപ്പെടുത്തിയ പാസ് പൊലീസിന് ലഭിച്ചു. ഇതിൽ ഒരു യുവാവിന്റെ പേരുണ്ടായിരുന്നു.
- Also Read രക്തക്കറയുള്ള ടീഷർട്ട്, ഡ്രോൺ നിരീക്ഷണം;കഴുത്തു മുറിച്ച് കാട്ടിലേക്ക് ഓടിപ്പോയ മധ്യവയസ്ക്കന്റെ മൃതദേഹം കണ്ടെത്തി
ഈ സൂചന ലഭിച്ചതോടെ പ്രതീഷ് ഡോക്ടറെ ബന്ധപ്പെടുകയും യുവാവിന്റെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. ലഭിച്ച വിവരങ്ങൾ വച്ച്, ചക്കരക്കൽ പൊലീസ് സ്റ്റേഷനിലെ സിപിഒ അർജുൻ മുഖേന അന്വേഷണം നടത്തിയപ്പോൾ യുവതി യുവാവിന്റെ വീട്ടിലുണ്ടെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ഇവരോട് പിണറായി പൊലീസ് സ്റ്റേഷനിൽ നേരിട്ട് റിപ്പോർട്ട് ചെയ്യാൻ നിർദേശിക്കുകയായിരുന്നു. പ്രതീഷ് വീട്ടിലെത്തിയപ്പോഴേക്കും യുവതിയെയും കണ്ടെത്താനായി.
- ‘അന്യനി’ലെ ചൊക്കലിംഗം ‘ഒൗട്ട്’; വന്ദേഭാരതിലേക്ക് ‘പറന്നെത്തി’ ഫ്ലൈറ്റിലെ ഭക്ഷണം; കേന്ദ്രത്തിന്റെ ‘കാഫ്സ്’ പരീക്ഷണം വിജയം; ഇനി ട്രെയിനിൽ പീത്‌സയും?
- താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
- 2050ൽ ഇന്ത്യ അമേരിക്കയ്ക്കും മുകളിലെ സാമ്പത്തിക ശക്തി; പുതിയ ജോലികൾ വരും; മലയാളി എങ്ങോട്ടു പോകും?
MORE PREMIUM STORIES
English Summary:
Doctor\“s Pass Becomes Key: Kannur police find a missing woman from Kasaragod, utilizing a doctor\“s pass as the primary clue. The swift action, initiated by an off-duty SI, led to the woman being located safely at a young man\“s house in Pinarayi. |