തിരുവനന്തപുരം ∙ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സുരക്ഷാ ഡ്യൂട്ടിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മദ്യപിച്ചെത്തിയ പൊലീസുകാരനെതിരെ നടപടി. കെഎപി അസിസ്റ്റന്റ് കമാന്‍ഡന്റ് സുരേഷിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. വിമാനത്താവളത്തിലെ സുരക്ഷയ്ക്കായിട്ടാണ് സുരേഷിനെ നിയോഗിച്ചിരുന്നത്.   
  
 -  Also Read  മുഖ്യമന്ത്രി പിണറായി വിജയൻ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് സൗദിയിലേക്ക്   
 
    
 
കഴിഞ്ഞ ഓഗസ്റ്റിൽ അമിത് ഷാ കേരള സന്ദർശനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനതല നേതൃയോഗത്തില്‍ പങ്കെടുക്കാനായിരുന്നു അമിത് ഷാ എത്തിയത്. അസ്വാഭാവികത തോന്നിയ മറ്റ് ഉദ്യോഗസ്ഥര്‍ സുരേഷിനെ സുരക്ഷാ ചുമതയില്‍നിന്ന് മാറ്റി മെഡിക്കല്‍ പരിശോധന നടത്തുകയായിരുന്നു. English Summary:  
Police Officer Suspended for Drunkenness on Amit Shah\“s security duty: The incident occurred during Shah\“s visit to Kerala for a state leadership meeting before local elections. |