കൊച്ചി∙ ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപങ്ങൾ ഉൾപ്പെടെയുള്ള നിർമിതികൾ ഉന്നത നിലവാരത്തിൽ സ്വർണം പൊതിഞ്ഞാണു യുബി ഗ്രൂപ്പ് ഉടമ വിജയ് മല്യ സമർപ്പിച്ചതെന്ന് പരിശോധിച്ചു ബോധ്യപ്പെട്ടിരുന്നതായി സ്വർണം പൊതിയുന്നതിൽ വിദഗ്ധനായ എറണാകുളം ചിറ്റൂർ സ്വദേശി സെന്തിൽനാഥൻ. ശിൽപങ്ങളിൽ പൊതിഞ്ഞ സ്വർണപ്പാളികൾ കാലപ്പഴക്കം കൊണ്ടോ തുടർച്ചയായ സ്പർശനം കൊണ്ടോ പൂർണമായും നഷ്ടമാകാൻ ഒരു ശതമാനം പോലും സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. 1998ൽ ശബരിമല സന്നിധാനത്തെ സ്വർണം പൊതിയൽ പൂർത്തിയായ ഘട്ടത്തിലാണു വിജയ് മല്ല്യയുടെ നിർദേശപ്രകാരം ഈ ജോലികളുടെ നിലവാരപരിശോധന താൻ നടത്തിയതെന്നും സെന്തിൽനാഥൻ മലയാള മനോരമയോടു വെളിപ്പെടുത്തി. ഉന്നത നിലവാരത്തിലാണു സ്വർണം പൊതിയൽ ജോലികൾ ചെയ്തിട്ടുള്ളതെന്ന കാര്യം വിജയ് മല്ല്യയെ അറിയിച്ചിരുന്നുവെന്നും സെന്തിൽനാഥൻ പറഞ്ഞു.  
  
 -  Also Read  ‘2019ലെ കാര്യങ്ങൾക്ക് ഉത്തരവാദി ഞാനല്ല’: പി.എസ്.പ്രശാന്ത്   
 
    
 
∙ശബരിമലയിൽ എത്താനുള്ള കാരണം? 
 സ്വർണം പൊതിഞ്ഞപ്പോൾ ശബരിമല ശ്രീകോവിലിന്റെ മേൽക്കൂരയിലുണ്ടായ ചോർച്ച പരിഹരിക്കാനാണു വിജയ് മല്ല്യ ആദ്യം വിളിച്ചത്. ചോർച്ച വലിയ വിവാദമായതിൽ ദുഃഖിതനായിരുന്നു മല്യ. മല്യയുടെ സുഹൃത്തും എന്റെ ഫ്ലാറ്റിലെ താമസക്കാരനുമായ മക്ഡവൽസ് കമ്പനി മാനേജർ മുഖേനയാണു ഫോണിൽ ബന്ധപ്പെട്ടത്. ചോർച്ചയുണ്ടാകാൻ എന്താകും കാരണമെന്നായിരുന്നു ചോദ്യം. നേരിട്ടു പോയി പരിശോധിച്ചാൽ മാത്രമേ പറയാനാകൂ എന്നു മറുപടി നൽകി. ഇതോടെ ശബരിമലയിൽ പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കി. ശ്രീകോവിലിനു ചുറ്റും സ്കഫോൾഡിങ് സ്ഥാപിച്ചു മേൽക്കൂരയ്ക്കു മുകളിൽ കയറി പരിശോധന നടത്തി. മേൽക്കൂരയില്‍ പുതുതായി സ്ഥാപിച്ച രണ്ടു തേക്കു പലകൾക്കിടയിൽ ആണി തറച്ചപ്പോൾ ഉണ്ടായ വിടവായിരുന്നു ചോർച്ചയ്ക്കു കാരണമെന്നു കണ്ടെത്തി. ഞാൻ തന്നെയാണു തടികൾ മാറ്റി പ്രശ്നം പരിഹരിച്ചത്. ഇതിനു ശേഷം ശബരിമലയിൽ സ്വർണ നിർമിതികളുടെ സമർപ്പണവുമായി ബന്ധപ്പെട്ടു മല്യ നേരിട്ടെത്തി. അന്നു തമ്മിൽ കണ്ടപ്പോഴാണു മുഴുവൻ ജോലികളുടെയും നിലവാരം പരിശോധിച്ചു പിഴവുകളില്ല എന്നുറപ്പാക്കാൻ നിർദേശിച്ചത്.   
  
 -  Also Read  മല്യയുടെ വാഗ്ദാനം: ഹൈക്കോടതി രേഖകളിൽ സ്ഥിരീകരണം; സ്വർണം പൊതിഞ്ഞത് 1.75 കോടി ചെലവിൽ   
 
    
 
∙ അന്നു പരിശോധനയിൽ കണ്ടെത്തിയത് എന്താണ്? 
 ദ്വാരപാലക ശിൽപങ്ങൾ, വാതിലുകൾ, മേൽക്കൂര, ചിത്രഫലകം, താഴികക്കുടം ഉൾപ്പെടെ എല്ലായിടത്തും ചെമ്പുപാളികൾക്കു മുകളിൽ സ്വർണം പൊതിഞ്ഞിരിക്കയാണെന്നു ബോധ്യപ്പെട്ടിരുന്നു. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ഉന്നത നിലവാരത്തിലാണു ശബരിമലയിലെ ജോലികൾ പൂർത്തിയാക്കിയിട്ടുള്ളതെന്നാണു മനസ്സിലായത്. സ്വർണം പൊതിഞ്ഞ കമ്പനി പ്രതിനിധികളുമായും സംസാരിച്ചിരുന്നു. 30 കിലോഗ്രാമിലേറെ സ്വർണം മൊത്തം നിർമിതികളിലും സ്വർണം പൊതിയാൻ വേണ്ടി വന്നതായി അവർ പറഞ്ഞിരുന്നു. വാതിലുകൾ പൂർത്തിയാക്കാൻ 4 കിലോഗ്രാം സ്വർണം വേണ്ടി വന്നതായും പറഞ്ഞു. ഇതനുസരിച്ചാണെങ്കിൽ ഇതേ അളവിൽ തന്നെ സ്വർണം വാതിലോളം ഉയരമുള്ള ദ്വാരപാലക ശിൽപങ്ങൾക്കും വേണ്ടി വന്നിട്ടുണ്ടാകണം എന്ന് ഈ മേഖലയിലെ ഇത്രയും കാലമുള്ള അനുഭവ പരിജ്ഞാനത്തിൽ നിന്നു പറയാനാകും.   
  
 -  Also Read  ശബരിമല: തേങ്ങ ശേഖരണ, പുഷ്പ കരാറുകൾ ഹൈക്കോടതി റദ്ദാക്കി; ടെൻഡർ നടത്തിപ്പിൽ ഗുരുതര വിഴ്ചയെന്ന് ഡിവിഷൻ ബെഞ്ച്   
 
      ശബരിമല ശ്രീകോവിൽ മേൽക്കൂര സ്വർണം പൊതിഞ്ഞ ശേഷമുണ്ടായ ചോർച്ച പരിഹരിക്കാനായി ചിറ്റൂർ സ്വദേശിയും കലൂർ ജ്ഞാനം എന്റർപ്രൈസസ് ഉടമയുമായ സെന്തിൽനാഥന്റെ നേതൃത്വത്തിൽ ശ്രീകോവിലിനു ചുറ്റും സ്കഫോൾഡിങ് സ്ഥാപിച്ചപ്പോൾ. (ഫയൽ ചിത്രം: മനോരമ)  
 
∙ ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളിൽ ചെമ്പു തകിടുകൾക്കു മേൽ സ്വർണം പൂശിയതാകാൻ വിദൂരസാധ്യതയെങ്കിലുമുണ്ടോ? 
 ഇല്ല, സ്വർണം പൊതിയുന്നതും പൂശുന്നതും രണ്ടു സാങ്കേതികവിദ്യ ഉപയോഗിച്ചാണ്. സ്വർണം പൂശിയതും പൊതിഞ്ഞതുമായ ആഭരണങ്ങളിൽ എന്ന പോലെ തന്നെ ഈ വ്യത്യാസം പെട്ടെന്നു തിരിച്ചറിയാം. സ്വർണം പൂശുന്നതു പെട്ടെന്നു മങ്ങുകയും ചെയ്യും. മല്യ സമർപ്പണം നടത്തുന്ന വേളയിൽ ദ്വാരപാലക ശിൽപങ്ങൾ, മേൽക്കൂര, ശ്രീകോവിൽ ഭിത്തിയിൽ അയ്യപ്പചരിതം ആലേഖനം ചെയ്ത പാളികൾ തുടങ്ങിയ നിർമിതികളിലെല്ലാം സ്വർണം പൊതിയുക തന്നെയാണു ചെയ്തിരുന്നത്. പൂശിയതല്ല. അന്ന് ഇതു കൃത്യമായി പരിശോധിച്ചുറപ്പിച്ചിരുന്നു.    
  
 -  Also Read  ‘ഒളിക്കാനോ മറയ്ക്കാനോ ഒന്നുമില്ല’; ശബരിമല സ്വർണപ്പാളി വിവാദത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെടാൻ ദേവസ്വം ബോർഡ്   
 
    
 
∙ ക്ഷേത്ര നിർമിതികളിൽ പൊതിയുന്ന സ്വർണം കാലപ്പഴക്കം, തുടർച്ചയായ സ്പർശനം, കാലാവസ്ഥാ ഘടകങ്ങൾ എന്നിവ മൂലം പൂർണമായും നഷ്ടമാകുമോ? 
 ഒരിക്കലുമില്ല, നിരന്തരം സ്പർശിക്കുന്ന ഭാഗത്തെ സ്വർണം കാലക്രമേണ മങ്ങാനും അൽപമൊക്കെ നഷ്ടമാകാനും സാധ്യതയുണ്ട്. എന്നാൽ, സ്വർണം പൊതിഞ്ഞിട്ടുള്ള നിർമിതികളെ ഇത്തരം ഇടപെടലുകളിൽ നിന്നു പൊതുവേ സംരക്ഷിച്ചിട്ടുണ്ടാകും എന്നതിനാൽ സ്വർണം തേയ്മാനം സംഭവിച്ചു പോകാൻ വർഷങ്ങളെടുക്കും. എന്നാൽപ്പോലും പൂർണമായും നഷ്ടമാകാൻ ഒരു സാധ്യതയും ഇല്ല.  
  
 -  Also Read  ‘അറിയാവുന്നതെല്ലാം പറഞ്ഞിട്ടുണ്ട്’; ശബരിമല സ്വർണപ്പാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയെടുത്തു   
 
    
 
∙ പൊതിഞ്ഞ സ്വർണത്തിനു മങ്ങൽ സംഭവിച്ചാൽ അറ്റകുറ്റപ്പണിക്കായി പുറത്തു കൊണ്ടു പോകേണ്ടതുണ്ടോ? 
 ഇല്ല, സന്നിധാനത്തു വച്ചു തന്നെ ചെയ്യാവുന്നതേ ഉള്ളൂ. ഇതിനുള്ള സാങ്കേതിക വിദ്യകൾ 2019നു മുൻപു തന്നെ നിലവിലുണ്ട്. അതുകൊണ്ടാണല്ലോ സ്വർണം പൊതിഞ്ഞ സമയത്തു ജോലികൾ പൂർണമായും സന്നിധാനത്തു വച്ചു തന്നെ പൂർത്തിയാക്കാൻ കഴിഞ്ഞത്. പുറത്തു കൊണ്ടു പോകരുതെന്നു കോടതി ഉത്തരവുണ്ടെന്നാണു മനസ്സിലാകുന്നത്. പിന്നെ എന്തിനു കൊണ്ടു പോയി എന്നതിനു മറുപടി പറയേണ്ടത് അന്നു ചുമതലയുണ്ടായിരുന്നവർ തന്നെയാണ്. ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകൾക്കും നിർമാണങ്ങൾക്കും രേഖകൾ ഉണ്ടാവും.  
  
 -  Also Read  ‘ഇങ്ങനെ ആകുമെന്ന് കരുതിയില്ല, സത്യം തെളിയട്ടെ; അയ്യപ്പന്റെ ഒരു രൂപ തൊട്ടാൽ പോലും അനുഭവിക്കും’   
 
      ശബരിമല ശ്രീകോവിലിലും ദ്വാരപാലക ശിൽപങ്ങൾക്കും സ്വർണം പൊതിയുന്ന ജോലികൾ പൂർത്തിയായ ശേഷം, യുബി ഗ്രൂപ്പ് ഉടമ വിജയ് മല്ല്യയുടെ നിർദേശപ്രകാരം ജോലികളുടെ നിലവാരം പരിശോധിക്കാൻ ചിറ്റൂർ സ്വദേശിയും കലൂർ ജ്ഞാനം എന്റർപ്രൈസസ് ഉടമയുമായ സെന്തിൽനാഥൻ എത്തിയപ്പോൾ ശ്രീകോവിലിനു മുന്നിൽ നിന്നെടുത്ത ചിത്രം. യുബി ഗ്രൂപ്പ് പ്രതിനിധികളായ അനന്തരാമൻ, ജയകുമാർ, അന്നത്തെ ശബരിമല മേൽശാന്തിയായിരുന്ന നാരായണൻ നമ്പൂതിരി എന്നിവർ സമീപം. (ഫയൽ ചിത്രം: മനോരമ)  
 
∙ പൊതിഞ്ഞ സ്വർണം അനായാസം ഇളക്കിമാറ്റാൻ പറ്റുമോ? 
 ഇല്ല, പൊതിഞ്ഞ സ്വർണം രാസപ്രക്രിയയിലൂടെ അലിയിച്ച ശേഷം വേർതിരിച്ചെടുക്കാനേ കഴിയൂ.   
  
 -  Also Read  ‘ഹൈന്ദവ വിശ്വാസങ്ങളോടും അയ്യപ്പഭക്തരോടും സിപിഎം ചെയ്തത് പൊറുക്കാനാവാത്ത വഞ്ചന’ : രാജീവ് ചന്ദ്രശേഖർ   
 
    
 
∙ ശബരിമല ദ്വാരപാലകരുടെ ശിൽപത്തിന്റെ കണ്ണുകൾ ആദ്യം സ്വർണം പൊതിയുകയും പിന്നീടു നീക്കം ചെയ്യുകയുമായിരുന്നോ? 
 ശ്രീകോവിലിന്റെ കാവൽക്കാരായ ദ്വാരപാലകരുടെ കണ്ണുകൾ മൂടുന്നത് ആചാരപരമായി ശരിയല്ലെന്നു തന്ത്രിമാർ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയപ്പോൾ കണ്ണുകൾക്കു മുകളിലെ പാളി മുറിച്ചു മാറ്റുകയായിരുന്നു. യുബി ഗ്രൂപ്പിന്റെ നിർദേശപ്രകാരം സ്വർണം പൊതിയുന്ന ജോലികൾ ചെയ്ത ചെന്നൈയിലെ ജെഎൻആർ ജ്വല്ലറിക്കാർ തന്നെയാണ് ഇതും ചെയ്തത്. സ്വർണപ്പാളികൾ പൊതിഞ്ഞ ചെമ്പു തകിടുൾപ്പെടെയാണു മുറിച്ചു നീക്കിയത്.  
  
 -  Also Read  സ്വര്‍ണപ്പാളി വിവാദത്തില്‍ \“പ്രതിഷേധ ജ്യോതി\“; വിവാദം ചർച്ചയാക്കാൻ പ്രതിപക്ഷം, വിശ്വാസികളെ അണിനിരത്തും   
 
    
 
∙ തമിഴ്നാട്ടിൽ നിന്നു കുടുംബം കേരളത്തിലേക്കെത്തിയത് ഏതു കാലത്താണ്? 
 ഞാൻ ജനിച്ചതും വളർന്നതുമെല്ലാം കൊച്ചിയിലാണ്. അവിനാശിയിൽ നിന്നു കൊച്ചിയിലേക്കു പറിച്ചു നടപ്പെട്ട കുടുംബമാണ്. ചെട്ടിയാർ സമുദായം. 1930കൾ മുതൽ കൊച്ചിയിലുണ്ട്. ചെമ്പു തകിടു നിർമാണമായിരുന്നു പ്രധാന ജോലി. അപ്പൂപ്പൻ കാളിയപ്പ ചെട്ടിയാർക്ക് തമ്മനത്തു ചെമ്പു തകിടു നിർമാണ ഫാക്ടറിയും കതൃക്കടവിൽ പാത്രക്കടയും ഉണ്ടായിരുന്നു. ഇതിനു ശേഷം ഞാൻ ഇത്തരം ജോലികൾ ഏറ്റെടുക്കുകയായിരുന്നു. സ്വർണം പൊതിയൽ ജോലികൾക്കായി തമിഴ്നാട്ടിൽ നിന്നു വിദഗ്ധരായ ജോലിക്കാരാണു വന്നിരുന്നത്. കലൂർ സ്റ്റേഡിയത്തിനു സമീപമായിരുന്നു ജ്ഞാനം എന്റർപ്രൈസസിന്റെ ഓഫിസ്. ശബരിമലയിലെ പരിശോധനയ്ക്കു ശേഷം മല്ല്യയ്ക്കു വേണ്ടി തിരുപ്പതി, ഗുരുവായൂർ, കൊല്ലൂർ, കുക്കെ തുടങ്ങി ഒട്ടേറെ ക്ഷേത്രങ്ങളിൽ സ്വർണം പൊതിയൽ ജോലികൾ ഏറ്റെടുത്തു പൂർത്തിയാക്കുകയും ചെയ്തു. ധീരുഭായ് അംബാനിക്കു വേണ്ടിയും ക്ഷേത്രങ്ങളിൽ സ്വർണം പൊതിയൽ നടത്തിയിട്ടുണ്ട്. 2020ൽ പത്മനാഭസ്വാമി ക്ഷേത്രം താഴികക്കുടവും സ്വർണം പൊതിഞ്ഞിരുന്നു.         
  
 -  Also Read   ലക്ഷങ്ങൾ ചെലവിട്ട് പൂജാ പന്തലുകൾ; മാറ്റുകൂട്ടി അയോധ്യയിലെ വൈദ്യുതാലങ്കാര വിദഗ്ധർ; 50,000 കോടിയുടെ ബിസിനസ്; ഇത്തവണ തേങ്ങയും!   
 
    
 
∙ അയ്യപ്പഭക്തനാണോ? 
 1950ൽ ശബരിമല ക്ഷേത്രം തീപിടിച്ച ശേഷം പുനരുദ്ധരിച്ചപ്പോൾ അപ്പൂപ്പനാണു ക്ഷേത്രത്തിനുള്ള ചെമ്പു തകിടുകൾ നിർമിച്ചു നൽകിയത്. ആ കാലം മുതൽ തന്നെ കുടുംബത്തിലെല്ലാവരും അയ്യപ്പഭക്തരാണ്. അന്നു ചെമ്പു തകിടുകൾ നൽകിയതുമായി ബന്ധപ്പെട്ട രേഖകൾ പോലും ശബരിമലയിലുണ്ടെന്നാണു മനസ്സിലാകുന്നത്. അപ്പോൾ പിന്നെ അതിനും എത്രയോ വർഷത്തിനു ശേഷം നടന്ന അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട രേഖകളും ഉണ്ടാകും എന്നു തന്നെയാണു വിശ്വസിക്കുന്നത്.   English Summary:  
Chittoor Senthilnathan responds about Vijay Mallya\“s Sabarimala gold Contribution: Sabarimala Gold Plating involved high-quality gold work overseen by experts and completed by Vijay Mallya. The gold plating on structures like the Dwarapalaka sculptures is unlikely to degrade significantly over time and it could be fixed on the spot itself. |