deltin33 • 2025-12-9 00:21:39 • views 256
കൊച്ചി ∙ നടിയെ ആക്രമിച്ച കേസില്‍ നടൻ ദിലീപിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിട്ടയച്ചത് 10 കുറ്റങ്ങൾ റദ്ദാക്കിക്കൊണ്ട്. ഐപിസി 120 (ബി) അനുസരിച്ചുള്ള ക്രിമിനൽ ഗൂഢാലോചനാ കുറ്റമാണ് ഇതിൽ പ്രധാനം. ദിലീപിനെതിരെയുള്ള കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല എന്നു വ്യക്തമാക്കിക്കൊണ്ടാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം.വർഗീസിന്റെ വിധി. ദിലീപിനെ വെറുതെ വിടാന്‍ കാരണമായതടക്കം ഉത്തരവിന്റെ വിശദരൂപം കേസിൽ ശിക്ഷ വിധിക്കുന്ന ഈ മാസം 12ന് പുറത്തുവിടും.
- Also Read നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തൻ; പൾസർ സുനി അടക്കം ആറു പ്രതികൾ കുറ്റക്കാർ; ശിക്ഷ 12 ന്
കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്ത ഒന്നു മുതൽ ആറു വരെ പ്രതികളെയാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. ഇവരുടെ ജാമ്യം റദ്ദാക്കി വിയ്യൂർ ജയിലിലേക്കു മാറ്റി. ഇവർക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും ദിലീപിനെതിരെയും ചുമത്തിയിരുന്നു. ഇതിനു പുറമെ ദിലീപിനെതിരെ ഐപിസി 201, 204 അനുസരിച്ച് തെളിവു നശിപ്പിക്കലിന് ചുമത്തിയിരുന്ന കുറ്റങ്ങളും റദ്ദാക്കിയതിൽ ഉൾപ്പെടും. 120 (ബി), 342, 354, 354 (ബി), 357, 376 (ഡി), ഐടി ആക്ടിലെ 66 (ഇ), 67 (എ) എന്നീ വകുപ്പുകളായിരുന്നു പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്.
- Also Read ‘3215 ദിവസങ്ങൾ’, നീതിക്കായി അതിജീവിതയുടെ നിയമപോരാട്ടം; കേസിന്റെ നാൾവഴി ഇങ്ങനെ
ക്രിമിനൽ ഗൂഢാലോചന, അന്യായ തടങ്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ആക്രമണം, കൂട്ടബലാൽസംഗം, തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ, തെളിവു നശിപ്പിക്കൽ, പ്രേരണാക്കുറ്റം, പൊതു ഉദ്ദേശ്യത്തോടെ കുറ്റകൃത്യം, ഐടി നിയമപ്രകാരം സ്വകാര്യ ചിത്രമോ ദൃശ്യമോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യൽ എന്നീ കുറ്റങ്ങളാണ് ഇവ. ഇതിനു പുറമെയാണ് ഇലകട്രോണിക് തെളിവുകൾ നശിപ്പിച്ചതിനുള്ള കുറ്റവും ചുമത്തിയിരുന്നത്. ഏഴാം പ്രതി ചാർലി തോമസിനെതിരെ പ്രതിയെ ഒളിപ്പിച്ചതിനും രക്ഷപ്പെടാൻ സഹായിച്ചതിനുമുള്ള കുറ്റവും ഒമ്പതാം പ്രതി സനിൽ കുമാറിനെതിരെ ക്രിമിനൽ ഗൂഢാലോചന, പ്രേരണാക്കുറ്റം, ഭീഷണിപ്പെടുത്തൽ എന്നിവയും പതിനഞ്ചാം പ്രതി ശരത്തിനെതിരെ തെളിവ് നശിപ്പിക്കലിനുള്ള കുറ്റവുമാണ് ചുമത്തിയിരുന്നത്.
- എഫ് വൺ: ബ്രിട്ടനിലെ ആ പ്രതിഭകൾക്കൊപ്പം ഇനി നോറിസും; ബൈക്കിൽ നിന്ന് കാർട്ടിലേക്ക് തിരിച്ചുവിട്ടത് പിതാവ്; കാറിന്റെ വികസിപ്പിച്ച പിൻഭാഗം പ്ലസ് പോയിന്റ്
- ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും
- കിഴവനുമുണ്ട് ബുദ്ധി– ‘ഉൾക്കാഴ്ച’യിൽ ബി.എസ്.വാരിയർ എഴുതുന്നു
MORE PREMIUM STORIES
ഇതിൽ ഒമ്പതാം പ്രതി സനിൽ കുമാർ എന്ന മേസ്തിരി സനിൽ നിലവിൽ ജയിലിൽ തന്നെയാണ്. ഈ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ സനിൽ പോക്സോ കേസിൽ പ്രതിയായിരുന്നു. പോക്സോ കേസിൽ പിടികൊടുക്കാതെ മുങ്ങി നടന്ന സനില്‍ നടിയെ ആക്രമിച്ച കേസിലെ വിചാരണാ നടപടികളിലും എത്താതെ വന്നതോടെ കോടതി ജാമ്യം റദ്ദാക്കുകയായിരുന്നു. ഇന്ന് ജയിലിൽ നിന്നാണ് സനിൽ കുമാറിനെ കോടതിയിലെത്തിച്ചത്. English Summary:
Dileep Acquitted of Key Charges in Actress Assault Case: The prosecution failed to prove the charges against Dileep. Details will be released on the 12th of this month when the court delivers its sentencing for the other accused. |
|