തിരുവനന്തപുരം∙ ശബരിമല സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം വിജിലൻസ് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയെടുത്തു. മൊഴിയെടുപ്പ് നാലുമണിക്കൂറോളം നീണ്ടു. അറിയാവുന്നതെല്ലാം പറഞ്ഞിട്ടുണ്ടെന്ന് ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോടു പ്രതികരിച്ചു. ‘അന്വേഷണ ഉദ്യോഗസ്ഥരുമായി പൂർണമായി സഹകരിക്കും. കോടതിയുടെ മുന്നിലുള്ള വിഷയമായതിനാൽ വിവാദ കാര്യങ്ങളിൽ മാധ്യമങ്ങളോട് പ്രതികരിക്കാനാവില്ല. അന്വേഷണ ഉദ്യോഗസ്ഥർ ചോദിച്ചതിനെല്ലാം വ്യക്തമായ മറുപടി കൊടുത്തിട്ടുണ്ട്. ചോദ്യങ്ങൾക്കു മറുപടി നൽകാൻ ആവശ്യമായ സമയവും ഇടവേളയും തന്നു. കോടതി ആവശ്യപ്പെടുകയാണെങ്കിൽ എന്റെ കയ്യിലുള്ള രേഖകളെല്ലാം സമർപ്പിക്കും’ –ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു.
- Also Read ‘ഹൈന്ദവ വിശ്വാസങ്ങളോടും അയ്യപ്പഭക്തരോടും സിപിഎം ചെയ്തത് പൊറുക്കാനാവാത്ത വഞ്ചന’ : രാജീവ് ചന്ദ്രശേഖർ
ദേവസ്വം വിജിലൻസ് ആസ്ഥാനത്ത് എസ്പി സുനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ്. 1998ൽ വിജയ് മല്യ ശ്രീകോവിലും ദ്വാരപാലകശില്‍പങ്ങളും ഉള്‍പ്പെടെ സ്വർണം പൊതിഞ്ഞതു മുതൽ 2019ൽ ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം പൂശിയതു വരെയുള്ള വിവരങ്ങളാണ് വിജിലൻസ് അന്വേഷിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി ആരോടൊക്കെ പണം പിരിച്ചെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. English Summary:
Sabarimala Gold Plating Controversy: Devaswom Vigilance records Unnikrishnan Potti\“s statement in the Sabarimala gold plating controversy. The probe covers financial details from 1998 to 2019, including sponsor contributions. |