കാരക്കസ് ∙ പത്തു ദിവസം മുൻപ് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി താൻ ഫോണിൽ സംസാരിച്ചെന്ന് സ്ഥിരീകരിച്ച് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ. ബഹുമാനപൂർണവും സൗഹാർദപരവുമായ സംഭാഷണം ട്രംപുമായി നടത്തിയെന്നാണ് മഡുറോ പറഞ്ഞത്. ഇരു രാജ്യങ്ങളും തമ്മിൽ മാന്യമായ ചർച്ചകൾക്കുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
- Also Read ഇന്ത്യ – പാക്കിസ്‌ഥാൻ സംഘർഷം അവസാനിപ്പിച്ചെന്ന് ആവർത്തിച്ച് ട്രംപ്; നൊബേൽ പുരസ്കാരം ലഭിക്കണമെന്നും ആവശ്യം
വെനസ്വേല വിടാൻ തയ്യാറാണെന്ന് മഡുറോ ട്രംപിനോട് പറഞ്ഞതായി റോയിട്ടേഴ്‌സ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപുമായി സംസാരിച്ചെന്ന് മഡുറോ തന്നെ വ്യക്തമാക്കിയത്. യുഎസ് ഉപരോധങ്ങൾ നീക്കം ചെയ്യുന്നതും രാജ്യാന്തര ക്രിമിനൽ കോടതിക്ക് മുൻപാകെയുള്ള കേസ് അവസാനിപ്പിക്കുന്നതും ഉൾപ്പെടെ, തനിക്കും കുടുംബത്തിനും നിയമപരമായ പൊതുമാപ്പ് ലഭിച്ചാൽ രാജ്യം വിടാമെന്നാണ് മഡുറോ ട്രംപിനോട് പറഞ്ഞതെന്നാണ് റോയിട്ടേഴ്സിന്റെ റിപ്പോർട്ട്.
- Also Read വെനസ്വേലയെ വളഞ്ഞ് അമേരിക്കൻ പട: എന്താണ് യുഎസ് തേടുന്ന കാർട്ടൽ ഡി ലോസ് സോൾസ്? ട്രംപും തുടങ്ങുകയാണോ യുദ്ധം?
മഡുറോയുമായി ഫോണിൽ സംസാരിച്ചെന്ന് സ്‌ഥിരീകരിച്ച ട്രംപ്, എന്നാൽ അതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ തയാറായിരുന്നില്ല. ‘നല്ല രീതിയിലാണോ മോശം രീതിയിലാണോ സംഭാഷണം നടന്നതെന്ന് ഞാൻ പറയില്ല. അതൊരു ഫോൺ സംഭാഷണം ആയിരുന്നു.’ – എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. നവംബർ 21ന് നടന്നതായി സൂചനയുള്ള സംഭാഷണത്തിന്റെ വിവരങ്ങൾ പുറത്തുവിടാൻ യുഎസ്, വെനസ്വേല സർക്കാരുകളും തയാറായില്ല. ഇതിനു ശേഷം ട്രംപും മഡുറോയും തമ്മിൽ ആശയവിനിമയം നടന്നിട്ടില്ലെന്നാണ് വിവരം. വെനസ്വേലയുടെ വ്യോമാതിർത്തി പൂർണമായി അടച്ചെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ സംസാരിക്കാൻ മഡുറോ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന് മയാമി ഹെറാൾഡ് റിപ്പോർട്ട് ചെയ്തിരുന്നു.
- ഈ ആറ് രസം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ഏഴ് ധാതുക്കൾ നിങ്ങളെ രക്ഷിക്കും: ഭക്ഷണം എങ്ങനെ രോഗങ്ങളെ അകറ്റും?
- അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
- ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
MORE PREMIUM STORIES
English Summary:
Maduro Confirms Call with Trump: Venezuelan President Nicolás Maduro confirms a “cordial“ phone call with Donald Trump. Amid reports of a potential deal for him to leave the country for amnesty. |