തിരുവനന്തപുരം∙ കാസർഗോഡ് കുമ്പള ഹയർ സെക്കണ്ടറി സ്‌കൂളിലെ കലോത്സവത്തിൽ വിദ്യാർഥികൾ അവതരിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ മൈം നിർത്തി വയ്പ്പിയ്ക്കുകയും കലോത്സവം തന്നെ മാറ്റിവയ്ക്കുകയും ചെയ്ത സംഭവത്തിൽ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുമെന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സംഭവം അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി.
Also Read ‘മരിച്ചാൽ മാത്രം പടം വരുന്ന എന്റെ പേര് ലോകമറിഞ്ഞു; ബംപർ നെട്ടൂരിൽത്തന്നെ വേണം: ‘ഭാഗ്യം വിറ്റ’ ലതീഷ്
പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയ്ക്ക് എതിരെ എന്നും നിലപാട് എടുത്ത ജനവിഭാഗമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു. പലസ്തീനിൽ വേട്ടയാടപ്പെടുന്ന കുഞ്ഞുങ്ങൾക്കൊപ്പമാണ് കേരളം. പലസ്തീൻ വിഷയത്തിൽ അവതരിപ്പിച്ച മൈം തടയാൻ ആർക്കാണ് അധികാരം? കുമ്പള സ്‌കൂളിലെ വിദ്യാർഥികൾക്ക് ഇതേ മൈം വേദിയിൽ അവതരിപ്പിക്കാൻ അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. English Summary:
V. Sivankutty Orders Inquiry on Palestine Solidarity Mime Controversy at Kerala School Festival : Minister has ordered an inquiry into the disruption of a school arts festival after students performed a mime expressing solidarity with Palestine.